ദേഹിയുടെ ദേഹപ്രവേശങ്ങള് പോലെ നീളുന്നു എന്റെ നിയതമായ പട്ടണപ്രവേശങ്ങള്... പരദേശിയെന്നു വിളിക്കുന്നു, പിറന്ന നാടും ഞാന്‍ കഴിഞ്ഞു പിറന്ന നാട്ടുകാരും. വിഭജനങ്ങള്‍ ആണ് ഞാന്‍ കാണുന്ന ലോകം, ഞാന്‍ അറിയുന്നുവെന്നഹങ്കരിക്കുന്ന ജീവിതം,
ഇന്നലെ രാത്രി പത്തു മണിയോടെ അമ്മാമ്മ മരിച്ചു. അമ്മാമ്മ എന്നത് എന്റെ അച്ഛന്റെ അമ്മയെ സമപ്രായക്കാരായ ബന്ധുക്കള്‍ വിളിക്കുന്നത് കേട്ട് വിളിച്ചു തുടങ്ങിയതാണ്. കുറെ നാള് കുറെ അധികം വേദനിക്കുന്നത് കണ്ടപ്പോള്‍ ഒരാശ്വാസമരണത്തിനായി ഞാനും പ്രാര്ഥിച്ചിട്ടുണ്
ഒരാഴ്ച മുന്‍പ് നടന്ന സംഭവം- Facebook post: X:"എന്തുകൊണ്ടാണ് ഇന്നത്തെ സിനിമകളില്‍ അവിഹിതബന്ധങ്ങളും മോശം വാക്കുകള്‍ മാത്രം ഉപയോഗിച്ചുള്ള തമാശകളും വളരെ കൂടുന്നതായി കാണപ്പെടുന്നത്?" (ശേഷം പോസ്റ്റില്‍ ആ ചിന്തയുടെ വിശദീകരണം, ഉദാഹരണങ്ങള്‍ സഹിതം
തണുത്തു മരവിച്ചിരിക്കുമ്പോള്‍ കായാന്‍ തോന്നുന്ന ഇത്തിരിച്ചൂടിലാണ് കവിതകള്‍ ജനിക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. സ്വന്തം കൈകളാണ് പലപ്പോഴും മുറുകെ പുണര്‍ന്ന് അദൃശ്യമായ കരിമ്പടമാകുന്നത്.
“Be the change you seek”, said Gandhiji; and I have decided that I will be the change that I had dreamt of, atleast for myself. I cannot change India one fine day. But I will change my part of India, my part of the world- not a bit more, not a bit le
ചുവന്നതെരുവിലെ വേശ്യകളെപോലെയാണ് എന്റെ സ്വതന്ത്രനിമിഷങ്ങളിലെ ചിന്തകള്‍ . രവിവര്‍മ്മയുടെ രതിഭാവങ്ങളെപോലെ നിരന്നുനിന്ന് എന്റെ ആണ്ഭാവത്തെ വശീകരിക്കുന്ന വേശ്യകള്‍ .
‘ഫേയ്സ്ബുക്ക്’ എന്ന മധുപാലിന്റെ ആദ്യ നോവല്‍ എന്നെ പല രീതിയില്‍ ആകര്‍ഷിച്ചു; അതിന്റെ കഥയേക്കാള്അതിന്റെ കഥാവിവരണം. ഇംഗ്ലീഷ് സാഹിത്യത്തില്മോഡേണ്/ പോസ്റ്റ്മോഡേണ്‍ നോവലുകള്‍ വിവരണ രീതിയില്‍ പല സാഹസങ്ങളും പുതുമകളും കാണിക്കുമ്പോള്‍,
ഇന്ന് രാവിലെ, തലമുടിയെ താലോലിച്ച് എണ്ണതേച്ചു കൊണ്ട് നിന്നപ്പോള്‍ ഓര്‍ത്തത് ചെന്നൈയില്‍ അങ്ങിങ്ങായി ജീവിച്ചിരിക്കുന്ന എന്റെ കൊഴിഞ്ഞ മുടികളെ കുറിച്ചാണ്. അതോടെ, ഇപ്പോള്‍ തലയിലുള്ള മുടിയോടുള്ള സ്നേഹം അങ്ങ് കൂടി.

മനുസ്മൃതിയുടെ കാലം മുതല്ക്കുള്ളതാണ് സ്ത്രീയുടെ അതിര്‍വരമ്പുകളെ കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്ഉണ്ടായ പണ്ഡിതചര്ച്ചകളില്സ്ത്രീത്വം എന്ന വാക്കിനു തന്നെ വ്യതിയാനങ്ങള്ഉണ്ടായി.
നീ പറഞ്ഞിരുന്നതായി ഓര്‍ക്കുന്നു എന്റെയുള്ളില്‍ ഒരുനാള്‍ കവിത ജനിക്കുമെന്ന്. അന്നെന്റെ താളില്‍ നീ താടകയെന്ന ദ്രാവിഡരാജകുമാരിയായി, സുന്ദരിയായി, ലാസ്യം നടിച്ചിരുന്നു.
ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് താമസം മാറുന്നു എന്നെഴുതിയത് മുതല്‍ എനിക്ക് വന്ന സന്ദേശങ്ങളുടെ എണ്ണത്തില്‍ നിന്ന് ഈ ഇന്റര്‍നെറ്റ് മഹാലോകം മുഴുവനും കോഴിക്കൊട്ടുകാരാണോ എന്ന് എനിക്ക് സംശയം തോന്നിയിരുന്നു. പക്ഷെ, ഇന്റര്‍നെറ്റില്‍ ഞാന്‍ കണ്ടുമുട്ടി
Monsoon is up and full of love. They take a pen and pour out the rain inside. My rains were like, "It is raining outside", as if it doesn't touch me. It was the pride of a black umbrella to protect me from "getting wet", when "it rains". Rains
എത്ര മഴകള്‍ എനിക്കരികെ പെയ്താലും അത്ര മഴകളും എനിക്കകലെയാകും. ഞാനറിയുന്നയോരോ തുള്ളിയും നീയരികിലിരുന്ന മഴയില്‍ നിന്നാവും. മൂടിവച്ച തിമിരജന്മം ചോര്‍ന്നൊലിക്കു- ന്നയോരോ മഴയും നീയാകും. ഇനി മൂടുവാനിരിക്കുന്നയോരോ ചിന്തയു- മെന്നെ നീയായ് വിളിക്കും.
ആത്മഹത്യ (10-09-2013)-എന്റെ ആത്മം നീയാകുന്നു. എന്നില്‍ നിന്ന് നിന്നെ ഹത്യ ചെയ്ത് ഞാന്‍ വിട്ടുകൊടുക്കുന്നു- ഒരു പ്രദേശത്തിന്, ഒരു കൂട്ടം ജനത്തിന്, ഒരു പെണ്ണിന്. പിന്നെ, 'നാം' ജന്മമെടുക്കുന്ന മരണം
നീയാരെന്നയാള് ചോദിച്ചതിനപ്പുറം ഞാനോര്‍ത്തത് നിന്നെക്കുറിച്ചാണ്. എന്റെ പ്രണയത്തോളം ലോലമായ, ഒരു തൂമഞ്ഞു പോലെ നീ... ആരെയോ ചേര്‍ത്തെന്ന പോലെ സ്വയ- മാശ്ലേഷിക്കാനെന്നെ തോന്നിപ്പിക്കു- ന്നൊരു കള്ളത്തണുപ്പ്. കുസൃതിയോടെ കണ്ചിമ്മാ- നാവുന്നൊരാദ്
ജനിച്ചതോര്മ്മയില്ല. മരിക്കുന്നതറിയുവാനിടയില്ല. ഇടയിലുള്ള ജീവിതം ദേഹത്തിന്റെതു മാത്രമെന്നിരിക്കെ, എന്റെ ആത്മാവില്‍ നിന്ന് ഞാന്‍ ചെയ്യുന്ന ഒന്ന് നിന്നെ പ്രണയിക്കുക എന്നത് മാത്രമാണ്.
...അപ്പോഴാണ് നിന്റെ വരവ്. 'മുള്ളു നിറഞ്ഞ യാഥാർത്ഥ്യ'- മെന്നയെന്റെ മന്ത്രം തിരുത്തപ്പെട്ടു. അരികിൽ പൂക്കൾ നിൽക്കുമ്പോ- ളെന്തിനു മുള്ളുകളെ 'യാഥാർത്ഥ്യ'മാക്കണ- മെന്നു നീ ചോദിച്ചു. ഞാൻ തിരിച്ചറിഞ്ഞു.
മനുഷ്യനായിട്ടും നിന്നെ കണ്ടെത്തി എന്നതാണ് എന്റെയീ ജന്മത്തിലെ കണ്ടുപിടിത്തം - നീ എത്ര ദൂരെ ജനിച്ചിട്ടും, നിന്റെ ദേഹം എനിക്കപരിചിതമായിരുന്നിട്ടും. ഇനി, എന്നില്‍ നിന്ന്, നീ 'എന്നെ' കണ്ടെത്തും വരെ, എനിക്ക് കാത്തിരിപ്പ്.

"എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാന്‍ കൊതിയാവുകാ... ചങ്ങലയുടെ ഒരു ഒറ്റക്കണ്ണിയുമായിട്ടു മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്..."
ഓര്മ വച്ച കാലം മുതല്‍, എന്റെ സ്കൂള്‍കാലഘട്ടം കഴിയും വരെയെങ്കിലും ഞാന്‍ ഒരു വലിയ പിടിവാശിക്കാരിയായിരുന്നു. പ്രത്യേകിച്ച് ഭക്ഷണ കാര്യങ്ങളില്‍. എനിക്ക് എന്റേതായ ഒരുപാട് നിര്‍ബന്ധങ്ങള്‍ ഉണ്ടായിരുന്നു. കഴിക്കുന്നതില്‍ കൂടുതല്‍ കഴിക്കാത്തവ.
മാറാപ്പും തോളിൽ ചുമന്നു നടക്കുന്നവനാണ് മനുഷ്യൻ, ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും. ജനിക്കുന്നത് ഒരിടത്ത്, വളരുന്നത് മറ്റൊരിടത്ത്, പഠിക്കുന്നതും ജോലി ചെയ്യുന്നതും പിന്നെ വിവാഹശേഷം താമസിക്കുന്നതും ഒക്കെ ഓരോ സ്ഥലത്ത്. ഇതിനിടയിൽ, "താങ്കൾ എവിടെ നിന്നാണ്?" എന
In this first step to a public blogging I try to discover my pen in the clouds… My dreams were always high up there, and with my words I used to pull it down and scribble in a plain ground- be it a blank paper, or an MS Word, or a mobile message draf
ഒരു ചെറുചിരിയോടെ, എന്നെ സ്നേഹിക്കുന്നു എന്ന് നീ പറയുമ്പോള്‍, തുറന്നു പറയാന്‍ എനിക്കാവുന്നില്ല നിന്നെ ഞാനും സ്നേഹിക്കുന്നുവെന്ന്, നീ തൊട്ടരികില്‍ നില്‍ക്കുമ്പോഴും. പക്ഷെ, രാത്രിയുടെ മധ്യത്തില്‍ നീ ചൂണ്ടുന്ന വിരലിനപ്പുറം ഞാന്‍ കാണുന്നതാണെനിക്
[ഈ ലേഖനം തരംഗിണിഓണ്ലൈന് എന്ന മാസികയിലെ ഒക്ടോബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചു: http://www.tharamginionline.com/articles/viewarticle/410.html ] “ഒരു സിനിമയുടെ ഭാഗമാകുന്നത് അതില്‍ അഭിനയിക്കുന്ന നടീനടന്മാരോ, സംവിധായകരോ, അതിനു പണം മുടക്കുന്ന നിര്‍മ
കാലവര്‍ഷത്തിനൊടുവില്‍ തെളി- ഞ്ഞോരാദ്യ വെയിലിനൊപ്പം എന്തിനോ നീ പിണങ്ങിയിരുന്നു. ശേഷം, നീയില്ലാതിരുന്നപ്പോള്, ഭാവനകള്‍ ഇല്ലാതെ വാസ്തവങ്ങള്‍ ദാഹിച്ചതായ് കണ്ടു. ചുറ്റും പരന്നയിരുട്ട് മരണം പോലെ നിഗൂഡനിശബ്ദമായിരുന്നു. ജീവിതത്തില്‍ രാത്രികളുടെ
എന്റെ സ്വാര്‍ത്ഥത മരണം വരിക്കാറുള്ളത് “നീ” എന്ന വാക്കിലാണ്. നിന്നോടുള്ള ഭാഷണത്തില്‍, നീയുള്ള സ്വപ്നത്തില്‍, നീയെന്ന ചിന്തയില്‍, ‘ഞാന്‍’ ഇല്ലാതെയാകുന്നു. ഏച്ചുകെട്ടിയ മൂടുപടങ്ങളെ പിച്ചിച്ചീന്തിയെറിയുന്നത് ഒരു ചിന്തയാലെങ്കിലും നിന്റെ സാ
ഞാന്‍ കാണുന്ന മേഘങ്ങള്‍ക്കും മുകളില്‍ സ്വര്‍ഗ്ഗം- അങ്ങനെ പറയപ്പെടുന്നു. അത് സീരിയലില്‍ കണ്ട ദൈവത്തിന്റെ സെലിബ്രിടി ബംഗ്ളാവ് പോലെ... എന്നോ... ഞാന്‍ അവിടെ ആയിരുന്നില്ലേ? ഓര്‍മയില്‍ വീഗാലാന്‍ഡിലെ (പേരറിയാത്ത) തെന്നിയോടുന്ന റൈഡ് പോലെ
തമ്മില്‍ ഇക്കിളിയിട്ടാണ് ലോകം പ്രണയിക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. അവര്‍ക്ക് രോമാഞ്ചങ്ങള്‍ വേണം. പ്രണയം ഒളിപ്പിച്ച കണ്‍കോണുകള്‍ വേണം. തോട്ടാലുണരുന്ന തരളവികാരങ്ങളും ഒരുമിച്ചൊരു ശയ്യയും വേണം.
കാണുമ്പോഴൊക്കെ, കഴിയുമ്പോഴൊക്കെ, എന്റെ വലംകൈയ്യിനെ നിന്റെ ഇടംകൈയ്ക്കുള്ളി- ലാക്കുന്നതിനെ ഞാനിഷ്ടപ്പെടാറുണ്ട്. ഒരു പതിവെന്ന മട്ടില്‍, എന്റെ കൈകള്‍ പിടിച്ചാണ് നീ വര്‍ത്തമാനങ്ങള്‍ പറയാറുള്ളതും, കാഴ്ചകള്‍ കാണാറുള്ളതും, ഇടയ്ക്ക് കൈകള്‍ മുറുക
നീയില്ലാത്ത ശൂന്യതയിലേയ്ക്കിറങ്ങി എന്റെ ചിന്തകള്‍ സ്വയം വരളുന്നു. നനവില്‍ പുതഞ്ഞു തളിര്‍ക്കുവാന്‍ എന്റെ കണ്ണീരിനെ കാക്കുന്നു. കരയുവാന്‍ തുടങ്ങുമ്പോള്‍, പിന്നില്‍ നിന്നു മൃദുലമായി പുണര്‍ന്ന് നിന്റെ ഓര്‍മ്മകളെന്നെ പ്രണയിക്കുന്നു.
നിന്നെക്കുറിച്ചോര്ക്കുമ്പോഴാണ് ലോകം ലളിതമെന്ന് എനിക്ക് തോന്നാറ്. നിന്നെക്കുറിച്ചെനിക്കുള്ളയോര്മ്മകള് അത്ര നൈര്മല്ല്യമുള്ളതാണ്. ഒരു മഴകാത്തു ഞാന്‍ നിന്നപ്പോള്‍, സുഖമുള്ള ഇരുളിലൂടെ ഒരു കുടയുമായി നീ വന്നത്...

നിന്നിലെയ്ക്കെത്തുവാന്
വഴികള്‍ തെറ്റേണ്ടിയിരുന്നു.

നിന്നിലെത്തിയപ്പോഴായിരുന്നു
ശരികളും തെറ്റുകളും തമ്മില്‍ പിണഞ്ഞ്
നമുക്കിടയിലെ ദൂരമായ് നിറഞ്ഞത്.

നീയെന്നെ ആദ്യമായി പുണര്‍ന്നപ്പോള്‍

കൂട്ടാത്ത കണക്കുകളെ ഉള്ളിലാക്കി, നിന്റെ കൈ എന്റെതിനോടു ചേര്‍ത്തപ്പോള്‍ നിന്റെ കണ്ണിലെ ചെറുചിരിയില്‍ വിടര്‍ന്നത് സ്വപ്നങ്ങളുടെ തീക്ഷ്ണതയായിരുന്നു. നമുക്കിടയിലുള്ള ഏകചുവടാണ് ഞാന്‍ താണ്ടേണ്ട ഏറ്റവും വലിയ ദൂരമെന്നും,
തനിയെയിരുന്നപ്പോള്, ഒരു കുഞ്ഞുകാറ്റില്‍ പറന്ന എന്റെ മുടിയിഴകളിലൂടെ നിന്റെ ശ്വാസവും അതിലൊരു ചുംബനവു- മെന്നെ സ്പര്ശിച്ചതായ് ഞാന്‍ അറിഞ്ഞതും;
നീയില്ലാത്ത ശൂന്യതയിലേയ്ക്കിറങ്ങി എന്റെ ചിന്തകള്‍ സ്വയം വരളുന്നു. നനവില്‍ പുതഞ്ഞു തളിര്‍ക്കുവാന്‍ എന്റെ കണ്ണീരിനെ കാക്കുന്നു. കരയുവാന്‍ തുടങ്ങുമ്പോള്‍, പിന്നില്‍ നിന്നു മൃദുലമായി പുണര്‍ന്ന് നിന്റെ ഓര്‍മ്മകളെന്നെ പ്രണയിക്കുന്നു.
സന്ധ്യയടങ്ങിയ നേരത്ത്, വരാന്തയില്‍ നിന്നീ നിശയിലെ ചെറുവെട്ടങ്ങളെ നോക്കുമ്പോള്‍, പിറകില്‍ നിന്നു മെല്ലെ, രാത്രിയുടെ തണുപ്പിഴഞ്ഞെന്നെ നീയായി പുതയ്ക്കുന്നു. നിന്റെ കരങ്ങള്‍ക്കുള്ളില്‍ നിന്നുകൊ- ണ്ടീദിനത്തെ ഞാന്‍ മറക്കുന്നു.