Jyothy Sreedhar

ഉള്ളി

ഉള്ളില്‍ ഒരുള്ളി പൊളിയുന്നു. കാമ്പിനോടള്ളി പിടിച്ച പാളികള്‍ സ്വയം വേര്‍പെടുന്നു.   വിസര്‍ജ്ജ്യം വളമാക്കി ഉള്ളിയായ് ഉടലെടുത്തു സ്വയം വിസര്‍ജ്ജിക്കപ്പെടുന്നു.   പ്രതലം മനോഹരം. നിറം സുന്ദരം. എവിടെയോ അഴുക്ക്.   ഒരു ബന്ധം, പിന്നെ ഒരു ഭ്രാന്ത്- ഉള്ളിയുടെ മുജ്ജന്മങ്ങള് ഇവ‍.   ഉള്ളിക്ക് മരണം. ഞാന്‍ കരയുന്നു. അതത്രെ പ്രകൃതി നിയമം.   അതിന്നാത്മാവ് താണ്ടുന്നു. ശൂന്യത പൂര്‍ണ്ണം. അഗ്നിഗോളത്തെ വലം വയ്ക്കുന്നു.   അടുത്ത ജന്മത്തിലേക്ക് ഉള്ളി പറക്കുന്നു. ജീവസ്സായ വിസ്വര്‍ജ്ജ്യവും പേറി.       "നിന്‍റെ വിസര്‍ജ്ജ്യത്തിനും നിന്‍റെ പാളികള്‍ക്കും എന്റെ വികാരത്തിന്റെ‍ ശവത്തിലേക്ക് സ്വാഗതം!"