കൂട്ടാത്ത കണക്കുകളെ ഉള്ളിലാക്കി, നിന്‍റെ കൈ എന്‍റെതിനോടു ചേര്‍ത്തപ്പോള്‍ നിന്‍റെ കണ്ണിലെ ചെറുചിരിയില്‍ വിടര്‍ന്നത് സ്വപ്നങ്ങളുടെ തീക്ഷ്ണതയായിരുന്നു. നമുക്കിടയിലുള്ള ഏകചുവടാണ് ഞാന്‍ താണ്ടേണ്ട ഏറ്റവും വലിയ ദൂരമെന്നും, അതിലാണ് യാത്രാരംഭമെന്നും ഞാനൊരിക്കല്‍ അറിഞ്ഞതും, എന്നെ വിളിച്ചിറക്കിയതും ആ തീക്ഷ്ണതയായിരുന്നു. പിന്നീടുള്ള യാത്രകളിലെ ലോകം നിന്‍റെ കണ്ണുകളിലൂടെ കാണപ്പെട്ടു. നിന്‍റെ ചെറുചിരികളിലൂടെ ഞാന്‍ പുഞ്ചിരിച്ചു. നമ്മുടെ ജീവിതം, പ്രണയം ചോരാതെ കാത്ത കൈകള്‍ക്കുള്ളില്‍ ശരിയായ കണക്കുകളെ പ്രസവിച്ചു.