എന്നെ ചേര്‍ത്തണയ്ക്കുമ്പോഴൊക്കെ നീ പറയാറുണ്ട് നിന്‍റെ കരങ്ങളില്‍ ഞാന്‍ മുഴുവനായുണ്ടെന്ന്- എന്‍റെ ബാല്യം മുതലിന്നു വരെ, എന്‍റെ പുഞ്ചിരി മുതല്‍ കണ്ണുനീര്‍ വരെ, എന്‍റെ ചിന്തകള്‍ മുതല്‍ കവിതകള്‍ വരെ, എന്‍റെ നാമം മുതലാത്മാവു വരെ. സത്യമാണ്. നീ പുണരുന്ന ഒറ്റ നിമിഷത്തിലാണ് ഞാന്‍ പൂര്‍ണ്ണതയനുഭവിയ്ക്കുന്നത്; എന്‍റെ ജനനം മുതലിങ്ങോട്ടുള്ള കാലങ്ങ- ളൊരു വിശ്രമം പോലെ, നിന്‍റെ മാറില്‍ തലചായ്ക്കുന്നത്; എന്നെ മുഴുവനായും നീയെന്ന പോലെ ഞാന്‍ അറിയുന്നത്. ഏഴുജന്മം താണ്ടിയാലും, ഈയൊറ്റ നിമിഷമില്ലെങ്കില്‍, ഞാനില്ല.