ബാല്യത്തിലെന്നോടോപ്പമില്ലാതിരുന്ന- യെന്റെ കളിച്ചങ്ങാതിയാണു നീ. എന്റെ കുഞ്ഞു വിരലും കോര്‍ത്ത്, ഇല്ലാത്ത സ്വപ്നവീഥിയില്‍ നാളെയുടെ മഴയും കാത്ത് എന്നോടൊപ്പം നടക്കാത്തവന്. കുസൃതികാട്ടി പിണക്കിക്കരയിച്ച്, പിന്നെ സുന്ദരിപ്പാവയെ തരാത്തവന്.
ബാല്യത്തിലെന്നോടോപ്പമില്ലാതിരുന്ന- യെന്റെ കളിച്ചങ്ങാതിയാണു നീ. എന്റെ കുഞ്ഞു വിരലും കോര്‍ത്ത്, ഇല്ലാത്ത സ്വപ്നവീഥിയില്‍ നാളെയുടെ മഴയും കാത്ത് എന്നോടൊപ്പം നടക്കാത്തവന്. കുസൃതികാട്ടി പിണക്കിക്കരയിച്ച്, പിന്നെ സുന്ദരിപ്പാവയെ തരാത്തവന്.
എന്റെ വാക്കുകള്‍ ചിലപ്പോള്‍ ഒരു ഭ്രാന്തോടെ ആണ് എന്നെ സമീപിക്കാറുള്ളത്. എന്റെ മനസ്സില്‍ എന്താണെന്നു അവയാണ് എനിക്ക് പറഞ്ഞു തരാറുള്ളത്. അതും ഞാന്‍ ഒരു കാണിയെ പോലെ ഇരിക്കുമ്പോള്‍ അത് ഒരു സിനിമ പോലെ എന്റെ മനസ്സ് എനിക്കായി പ്രദര്‍ശിപ്പിക്കും.
എന്റെ എഴുത്തുകളില്‍ ആദ്യമായ് അച്ചടി മഷിയില്‍ വന്നത്... സിറാജ് ന്യൂസ്പേപ്പര്‍ ഗള്‍ഫ് എഡിഷന്, സണ്‍ഡേ പത്രം. 9/11/2011
<div>SSLC പരീക്ഷയുടെ ഫലം പുറത്തു വന്നു. ഫോണ്‍ വിളികള്‍ക്കിടയില്‍ നെടുവീര്‍പ്പുകളും കുറ്റപ്പെടുത്തലുകളും ആശ്വാസവാക്കുകളും മൈലുകള്‍ കടക്കുന്നു. താരതമ്യങ്ങള്‍ക്കുള്ള താല്പര്യത്തില് പലരും എന്നോട് മാര്‍ക്ക് ചോദിക്കുന്നു. എന്ടെ ഉള്ളില്‍ പരിഹാസം- SSLC പ
കവിതകള്‍ കാലങ്ങളോളം ജീവിച്ചിരുന്നു എന്റെയുള്ളില്‍- കണ്ണുനീര്തുള്ളികളില് ഒരു നേര്‍ത്ത പാട തീര്‍ത്ത്, എന്ടെ പുഞ്ചിരിക്കിടയില്‍ ഒരു നിറവ്യത്യാസമായ് അത് ജീവിച്ചിരുന്നു.
They were born in the same sky, but they separated as Day and Night by a colourful streak of Twilight joining and separating white and black
Past is this earth that I stand on. Future is that… the sky high up. I stand with firm steps on the ground, pushing up myself to reach the sky. Strange. I’ll never reach there, I know!
എന്നോട് പറഞ്ഞിരുന്നു പുഷ്പാഞ്ജലിയിലെ പൂവുകള്‍- ദൈവം കേട്ടുവെന്ന്. അത് സത്യമായിരുന്നു. ഇലയില്‍ മുല്ലപ്പൂക്കള്‍ ഉണ്ടായിരുന്നു- രണ്ടെണ്ണം. അവര്‍ കിലുകിലെ വിശേഷങ്ങള്‍ പറഞ്ഞു. അവരെ തൊട്ടു ഒരു റോസാപൂ ഒറ്റപ്പെട്ടിരുന്നു.
ഓര്മിക്കുവാന് എനിക്കേറെ ഉണ്ട്... മറക്കുവാനാകട്ടെ അതിലുമേറെ... ആര്‍ദ്രമാം വസന്തത്തില്‍ ഇനിയും വിരിയാത്ത സന്ധ്യാനിറമുള്ള പൂക്കള്‍ ഏറെ... പൊയ്പ്പോയ മഞ്ഞിന്റെ ഒരു തുള്ളി ഈര്പ്പമായ് മൃദുലമായ് തഴുകുന്നതെന്നെയോ...
ഒരു കവിത ഓടി അണയ്ക്കുന്നു. ബഹുദൂരങ്ങള്‍ കടന്നു അത് ആധുനികതയുടെ ചെറു ശബ്ദത്തില്‍ ഒളിക്കുന്നു. കാക്കക്കൂട്ടിലെ കുയില്ക്കുഞ്ഞിനെപ്പോള് ലഘു സന്ദേശങ്ങള്‍ അത് വളരുന്നു. കാഴ്ചയില്‍ പലതിലൊന്ന്.
കണ്ടു പഴകിയ ചിത്രത്തിലെ രംഗം. പ്രണയദിനത്തിലെ പൂര്‍ണ്ണ ചന്ദ്രനില്‍ പ്രണയത്തെ കാണുമെന്ന വിശ്വാസം. ബന്ധിതമായ ജനലിലൂടെ പുറത്തേക്ക് നോക്കാന്‍ ശ്രമിക്കുന്നു. പൂര്‍ണ്ണ ചന്ദ്രനില്‍ മുയലിനെ കാണുന്നു. ഓടി അണച്ച് തോറ്റുപോയ വിഡ്ഢിയായ മുയല്.
ചിന്തകളിലൂടെ ആണ് ചെന്നൈയിലെ ഓരോ ദിനവും കടന്നു പോകുന്നത്. ഇനി ആലോചിക്കാത്തതായി ഒന്നും ഉണ്ടാകില്ല എന്ന് വേണം പറയാന്‍.. പലതും കവിതകളായി രൂപാന്തരപ്പെടുമ്പോള്‍, മറ്റു ചിലത് എനിക്ക് എണ്ണമറ്റ കടലാസുകള്‍ കീറി മുറിച്ചു കളയുവാനുള്ള എഴുത്തുകളായി. ഒരു പക്ഷെ നിങ
അന്ന്, നീ ഉണ്ടായിരുന്നില്ല. സൂര്യാസ്തമയങ്ങള്‍ക്കിടയില്‍ ഞാന്‍ നിനക്കായ് കാത്തിരുന്നില്ല. എന്നിട്ടും, പൂക്കള്‍ വിരിയുമ്പോള്‍ ഞാന്‍ പാതിയെ ചിരിച്ചിരുന്നുള്ളു. പ്രോമെത്യൂസിന്റെ ദീപശിഖ എന്നിലേക്കുള്ള വഴിയില്‍ ആയിരുന്നു-
ഒരു തിരിഞ്ഞു നോക്കല്‍ അല്ല ഇത്. വലിയ വലിയ ചുവടുകള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്നു ശ്വാസം മുട്ടിയ മണല്‍തരികളെ കുറിച്ചാണ് ഇത്. മനസ്സിലെ ആഗ്രഹങ്ങള്‍ എല്ലാം അര്‍പ്പിച്ചു അമ്പല നടയില്‍ നിന്നു വാങ്ങിയ പുഷ്പാഞ്ജലിയില്‍ നിന്നു നിലത്തു വീണു, കാല്ക്കല് ചതഞ്ഞരഞ്
കണ്ണാടിയില്‍ പിശാചിന്റെ ചിരി കണ്ടതും അവള് അമ്പരന്നു നിലവിളിച്ചു. അടുത്ത് നിന്ന ആരും കേള്‍ക്കാതായപ്പോള്‍ അവള് ശങ്കിച്ചു- താന്‍ ആര്‍ക്കും കേള്‍ക്കാന്‍ കഴിയാത്ത ഒരാത്മാവാണോ എന്ന്.
മെഴുകുതിരിവെളിച്ചവുമായി തുറിച്ചു നോക്കി ആകാശം... ആകെ ഇരുണ്ടു. മഴ പെയ്തു. ആത്മാക്കളെ ആവാഹിച്ച് അവര്‍ക്കായി കരയുന്ന കാക്കകളെ അവഹേളിച്ച്... കുഞ്ഞിച്ചിറകുകള്‍ ക്ഷീണിച്ചും ആഞ്ഞു തുഴയുന്ന കിളികളെ ശപിച്ച്.
The stormy evening. Restless runs trade their days. Falcons hover rampaged- Still hover above my roof.
27 മെയ് 2006 സമയം രാവിലെ 3 മണി. ഉറക്കത്തിന്റെ ഏതോ ഒരു അതിര്‍വരമ്പില്‍ ഒരു ദുസ്സ്വപ്നം കണ്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു. സ്വപ്നത്തിലെ ആ മായാലോകത്തിന്റെ ഒരോര്‍മ പോലും എനിക്കായ് ബാക്കി നിന്നില്ല. ഉള്ളിലെ സങ്കടത്തില്‍ നിന്നും ഞാന്‍ വായിച്ചറിഞ്ഞു അതിന്റെ ദു
ചിറകടിച്ചുയരുന്ന സ്വപ്നങ്ങള്‍ ഏല്ക്കാതെ വിടര്‍ത്തിയ കറുത്ത കുടയ്ക്ക് കീഴെ ഞാന്‍ ഒളിച്ചു. നീലാകാശമെനിക്ക് നിഷിദ്ധം. ഒരു ചുവടിനു അപ്പുറത്തായി അടച്ചു പൂട്ടിയ വാതില്‍. നഗ്ന പാദങ്ങളില്‍ പതിഞ്ഞ ചെളി എന്റെ വയസ്സിന്റെ അത്രയും ആഴമുള്ളതായിരുന്നു.
അരണ്ട വെളിച്ചത്തിലൂടെ ആകാശത്തേക്ക് നോക്കി ചില്ലകള്‍ക്ക് താഴെ ഒരു തായ്ത്തടി. താന്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്നു- വെന്ന് അത് ചിന്തിക്കുന്നുണ്ടാവാം... പക്ഷെ, സന്തോഷത്തിലോ ദുഖത്തിലോ? ഒരുപാട് കാലം അത് മരിച്ചു കഴിഞ്ഞു.
പൊട്ടിത്തകര്‍ന്ന മണല്‍ത്തരികളിലൂടെ ദേഹം മറന്ന ആത്മാവായി അവള് നടന്നു. വിണ്ടുകീറിയ പാടത്തിന്റെ കണ്ണാടിചിത്രം പലതായി മുറിഞ്ഞ ആകാശമായ് മുകളില്‍ സാക്ഷിയായി.
പഴകിമുഷിഞ്ഞ തറവാട്ടു വീട്ടില്‍ ഓടു മേഞ്ഞ മേല്‍ക്കൂരയ്ക്കടിയില്‍ പാതി ചാരിയ തടിവാതിലിന് പിന്നില്‍ എത്തി നോക്കുന്ന പാവാടക്കാരി. ആരും കാണാത്ത മൂലയില്‍ ഒളിച്ചു, ആരും ശ്രധിക്കാത്തൊരു ജന്മമായി,
കയ്യില്‍ ബലമായി ചുരുട്ടി താഴേക്കു ഞാന്‍ ശക്തിയായി എറിഞ്ഞു രണ്ടു കടലാസ് താളുകള്‍. അതിലൊന്ന് എന്റെ ഹൃദയവും പിന്നൊന്ന് എന്റെ ജീവിതവും. വര്‍ഷങ്ങളായി ഞാന്‍ എഴുതിയ കവിതകള്‍ എന്നാ പാഴ്വാക്കുകളും അതിനായി പാഴാക്കിയ നിമിഷങ്ങളും.
എന്ടെ അച്ഛന്റെ ആണത്... ആ രണ്ട് ജോഡി ചെരുപ്പുകള്‍. രാവിലെ മുറ്റം അടിക്കാന്‍ ഇറങ്ങിയപ്പോള്‍ വരാന്തയുടെ മുന്നില്‍ സ്ഥാനം തെറ്റി അവ കിടക്കുന്നത് കണ്ടപ്പോള്‍ അരിശത്തോടെ ഞാന്‍ റൂബിയെ നോക്കി. പേടിയോടെ അല്പം മുന്നോട്ടു വന്നു തല താഴ്ത്തി ഇരുന്ന് അവള്. അച്ഛന്
ഇരുപതു വര്‍ഷങ്ങളില്‍ കൂടുതലായി ഈ ബന്ധം തുടങ്ങിയിട്ട്. ഞങ്ങളുടെ ഓരോ നിമിഷങ്ങള്‍ക്കും ശ്രുതിയിട്ട് ട്രെയിനിന്റെ ചൂളംവിളികള്‍. . ഈ റെയിലരികിലെ ജീവിതത്തില്‍ പലരുടെയും സഹതാപവും ആശ്ചര്യവും അസൂയയും ഒക്കെ ശീലമായി. കൊച്ചു കുട്ടികള്വന്നാല് ഓടി പുറത്തേക്കു പോ
******************************************************************************** ഇത് ഒരു എഴുത്തായി കൂട്ടണ്ട കേട്ടോ. ഇതൊക്കെ പറയാതെ എങ്ങനാ!!! അതുകൊണ്ടാ... അവസാനം വരെ ഒന്ന് വായിച്ചു എന്റെ അപേക്ഷയും ചെവിക്കൊള്ളാന്‍ അപേക്ഷ... **************************
ഈ എഴുത്തിനു പ്രേരകമായ മലയാള മനോരമയിലെ ഒരു ലേഖനത്തെ മനസ്സാ ധ്യാനിച്ച് കൊണ്ട് തുടങ്ങുന്നു. ആണുങ്ങളെ ഇരുത്തി എഴുതുകയല്ല. ഇത് പലയിടത്തും ആണുങ്ങള്‍ക്ക് ഒരു പെണ്ണെഴുതുന്ന കത്താണ്, ചിലയിടത്ത് അതൊരു അപേക്ഷ.
എന്നോട്... നീ അറിയാത്ത നിന്നെയാണ് ഞാന്‍ അറിയാന്‍ ശ്രമിച്ചത്. ചിന്തകളില്‍ തട്ടിവീഴുമ്പോഴും സ്വപ്നങ്ങളില്‍ കോട്ട പണിയുമ്പോഴും മരവിച്ചിരുന്നു നിന്റെ ജയങ്ങള്‍...
അയാള്‍ സെലിബ്രിടി. സ്വാതന്ത്ര്യം നിഷിദ്ധമായ ഷോകേസ് ജീവി. കണ്‍തുറക്കും മുതല്‍ കണ്ണടയ്ക്കും വരെ ‘പൊതുകല്പനകള്’ പാലിക്കേണ്ടയാള്‍. സ്വയം മറക്കുക. സ്വന്തം വികാരങ്ങളെ ഒഴിവാക്കുക. ആരാധകര്‍ക്ക് വേണ്ടി ചിരിക്കുക. കൈ കൊടുക്കുക.
കാലേ കുളിച്ചു കുറി തൊട്ട്, ദൈവങ്ങളെ തൊഴുത്, വഴിപാടുകളെടുത്ത്, ആല്മരചോട്ടിലെ വായു ഭക്ഷിച്ച് പുറത്തെത്തിയാല്‍ കുട്ടപ്പന് ചോദിക്കും: "ദൈവമുണ്ടോ?" (പുച്ഛഭാവം.) ചിന്തയുടെ നര വളര്‍ന്നു. എഴുത്തിന്റെ താടി ഇടതൂര്‍ന്നു.
ആ കോഴി ചത്തു. ഈ കവിതയ്ക്ക് തൊട്ടുമുന്‍പ്. രുചിയേറുന്ന ശവമാണ് അടുപ്പത്ത്. മരണത്തിന്റെ ആന്തലില്‍ അഗ്നി ജീവിതമൊടുക്കുന്നു. ഓരോ നാളമായ് അതിന്റെ ജന്മാവസാനം. അവര്‍ക്കിടയില്‍ ചുവടുകട്ടിയുള്ള ചീനച്ചട്ടി. മനുഷ്യനുള്ള വിരുന്ന് അടപ്പിനടിയില്‍ വേവുന്നു.