Jyothy Sreedhar

സന്ദേശം

നിശബ്ദം ആയൊരു മൊബൈലിലേക്ക് നിശബ്ദം ആയൊരു സന്ദേശം. അതില്‍ എന്ടെ മൌനമാണ് നിറയെ... ആ മൌനത്തിനുള്ളില്‍ കുത്തിയൊഴുകിമറിയുന്ന എന്തോ... വികാര നിര്‍ഭരമായ ഒരു കയ്യെഴുത്തുപ്രതി. അപൂര്‍ണ്ണമായ അറിവും, തെറ്റിപ്പോകുന്ന ആശയങ്ങളും, നിറഞ്ഞു കവിഞ്ഞ അലസമായ കയ്യക്ഷരവും, അദ്രിശ്യമായ മുഖചിത്രവും കൊണ്ട് ഞാന്‍ അതിനെ എന്റെതാക്കുന്നു... നിന്റേതും...   ഞാന്‍ ആണ് എഴുത്തുകാരി. നീ വായനക്കാരനും. വായനക്കാരന്‍ മാത്രം.