Jyothy Sreedhar

രണ്ടാം പിറവി

ഒരു കവിത ഓടി അണയ്ക്കുന്നു. ബഹുദൂരങ്ങള്‍ കടന്നു അത് ആധുനികതയുടെ ചെറു ശബ്ദത്തില്‍ ഒളിക്കുന്നു. കാക്കക്കൂട്ടിലെ കുയില്‍ക്കുഞ്ഞിനെപ്പോള്‍ ലഘു സന്ദേശങ്ങള്‍ അത് വളരുന്നു. കാഴ്ചയില്‍ പലതിലൊന്ന്. പിന്നെ, വേര്‍തിരിക്കാന്‍ കഴിയുമാറ് ഒരു മധുരശബ്ദത്തിന്റെ പിറവി. ആ മാത്രയില്‍ അത് മടങ്ങുന്നു, ലക്‌ഷ്യം സ്വം. ഈറനായ തായ് വേര്. ഒരു മറുസന്ദേശമായ് തിരികെ അണയുന്നു. അതില്‍ പുതിയൊരീണം. പുതിയ കവിത. ഒരു കുയില്‍പ്പാട്ട്. ഒരു നുണക്കഥ. രണ്ടാം പിറവി.