Jyothy Sreedhar

അന്ന് മുതല്‍ ഇന്ന് വരെ...

അന്ന്, നീ ഉണ്ടായിരുന്നില്ല. സൂര്യാസ്തമയങ്ങള്‍ക്കിടയില്‍ ഞാന്‍ നിനക്കായ് കാത്തിരുന്നില്ല. എന്നിട്ടും, പൂക്കള്‍ വിരിയുമ്പോള്‍ ഞാന്‍ പാതിയെ ചിരിച്ചിരുന്നുള്ളു. പ്രോമെത്യൂസിന്റെ ദീപശിഖ എന്നിലേക്കുള്ള വഴിയില്‍ ആയിരുന്നു- പ്രകാശം ഭാവിച്ചു, സ്വയം ഉരുകി തീര്‍ന്നു, ഇരുണ്ടു പോയ ഈ ലോകത്തിലേക്കുള്ള സഞ്ചാരയോഗ്യം അല്ലാത്ത ഒരു ഊടുവഴിയില്‍. അതിലെ കാടും കല്ലും എല്ലാം സ്വയം വഴിമാറിയത് അത്ഭുതം! ഇന്ന്, നീയുണ്ട്. മഴ പെയ്തു, മനസ്സിന്റെ ചായയില്‍ വീണ്ടും പൂക്കള്‍ വിടര്‍ന്നപ്പോള്‍ എന്ടെ ചിരി പൂര്‍ണ്ണം. പ്രോമെത്യൂസിന്റെ ദീപശിഖയില്‍ സൌഹ്രദം കത്തുന്നു. ഇടയ്ക്കു വീശുന്ന ചുടുകാറ്റില്‍ ആളിക്കത്തുന്നു. ഉരുകുന്നു. കനലായി മയങ്ങുന്നു. അപ്പോള്‍ അതില്‍ മറ്റൊരഗ്നി. മാറുന്ന തീയുടെ നാളം ഉയരുന്നു. എന്ടെ കണ്ണില്‍ ഹ്രദയത്തിന്റെ നിറവ്യത്യാസങ്ങള്‍. സന്ധ്യയായി ഞാന്‍. നാളെയും നിറം വ്യത്യസ്തം. നീ ഉണ്ടാവാതിരിക്കാം.