Jyothy Sreedhar

അരനിമി

നിന്നിലെയ്ക്കുള്ള എന്‍റെയാദ്യനോട്ടം അരനിമിയുടേതാണെങ്കിലും അതില്‍ നാലു ഋതുക്കള്‍ വന്നുപോയതും, മനസ്സിലെ വര്‍ഷം പെയ്തതും, ശിശിരത്തില്‍ കൊഴിഞ്ഞോരിലയില്‍ മിഴിയസ്ത്രം കൊണ്ട് നിന്നെ വരച്ച് അതിനെ മാറോട് ചേര്‍ത്തതും, ഈയര നിമിയ്ക്കൊപ്പം ഈ ജന്മം തീര്‍ന്നെങ്കിലെന്നോര്‍ത്തതും ഇതുവരെ തോന്നാത്ത വികാരതീവ്രതയാണ്. അരനിമിയില്‍ ഒരു ജന്മമുള്‍ക്കൊണ്ടുവെന്നും, ഒരു കാലടിയില്‍ ഈ ലോകം സമര്‍പ്പിച്ചുവെന്നും, അവയില്‍ നിന്നെ പ്രതിഷ്ഠിച്ചുവെന്നുമാണ് ഇതിന്‍റെ ഉള്ളടക്കം. പ്രണയം ചെറുതും ലോലവുമായ വാക്കെന്നതിനാല്‍ എന്‍റെ അരനിമി അതിലുള്‍ക്കൊള്ളുന്നതല്ല എന്നതാണ് അടിക്കുറിപ്പ്.