...അപ്പോഴാണ് നിന്റെ വരവ്. 'മുള്ളു നിറഞ്ഞ യാഥാർത്ഥ്യ'- മെന്നയെന്റെ മന്ത്രം തിരുത്തപ്പെട്ടു. അരികിൽ പൂക്കൾ നിൽക്കുമ്പോ- ളെന്തിനു മുള്ളുകളെ 'യാഥാർത്ഥ്യ'മാക്കണ- മെന്നു നീ ചോദിച്ചു. ഞാൻ തിരിച്ചറിഞ്ഞു. എന്റെ തെറ്റ്. ശേഷം കൈപ്പിടിയി- ലൊരു നൂറത്ഭുതങ്ങളുമായുള്ള നിന്റെ വരവ് എന്റെയേക യാഥാർത്ഥ്യമായി. അതിലത്ഭുതപ്പെട്ടു സന്തോഷിക്കുന്ന- യെന്റെ മുഖഭാവങ്ങൾ നിന്റെ യാഥാർത്ഥ്യവും. ബാക്കി മുള്ളുകൾ. മായ. ജീവിതം എന്നും ഇനി യാഥാർത്ഥ്യങ്ങളുടേതായിരിക്കട്ടെ; വിരിയുന്ന പൂക്കളുടേത്.