Jyothy Sreedhar

ഇക്കിളിയിടാത്ത പ്രണയം

തമ്മില്‍ ഇക്കിളിയിട്ടാണ് ലോകം പ്രണയിക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. അവര്‍ക്ക് രോമാഞ്ചങ്ങള്‍ വേണം. പ്രണയം ഒളിപ്പിച്ച കണ്കോണുകള്‍ വേണം. തോട്ടാലുണരുന്ന തരളവികാരങ്ങളും ഒരുമിച്ചൊരു ശയ്യയും വേണം. അവരൊന്നെന്നു തോന്നുവാന്‍ ലിംഗങ്ങള്‍ ലയിക്കുന്ന ശരീരങ്ങള്‍ വേണം. എന്നില്‍ കാമം ഉണരേണ്ടതില്ല. എന്റെ രോമങ്ങള്‍ എഴുന്നേല്‍ക്കെണ്ടതില്ല. എന്റെ കണ്ണിലിരുന്ന് പ്രണയം വിളിക്കേണ്ടതില്ല. അല്ലാതെ പ്രണയിക്കാ- നെന്റെയാത്മാവിനറിയാം. ശരീരമില്ലാതെ. ആണും പെണ്ണുമാവാതെ. മേഘങ്ങള്‍ തമ്മിലുരസി ഒരു വലിയ മേഘമാകും പോലെ, തമ്മില്‍ അഗാധമായ്‌ പുണര്‍ന്ന- യൊരു വലിയ പുകയായ്‌ നമ്മള്‍ മാറുമ്പോള്‍, താഴെ ഇക്കിളിയിടുന്ന പ്രണയങ്ങളെ നമ്മുടെ തന്നെ മനുഷ്യജന്മങ്ങളെ പോലെ നമുക്ക് ചിരിച്ചുതള്ളാം.