നീയില്ലായ്മയിൽ നീറലായി മാറുന്നു നീ ഉണ്ടാവലുകൾ! പതിവുകളെ ഭജ്ഞിച്ച് ഒരു മൗനവിടവിനാൽ പോലും യാത്ര ചൊല്ലാതെ, ഉമ്മയേകാതെ, പോകേണ്ടെന്ന് ചൊല്ലി ആത്മാവോളം ആഴത്തിൽ ഇറുകിപ്പുണരാതെ, ഇന്നു നാം പിരിഞ്ഞു. ഈ പകൽ എന്നേ അസ്തമിച്ചു!
പുലരാറായി. ഇനിയും നമുക്ക് ഉറങ്ങാതിരിക്കാമെന്നോ? ആകാം. ഉറങ്ങിയില്ലെങ്കിൽ എന്താണ്? നമ്മൾ പ്രണയിക്കാതിരുന്ന എത്രയോ പതിറ്റാണ്ടുകൾ ഇനി ഉറക്കമിളയ്ക്കാനായി നാം ഉറങ്ങി തീർത്തതല്ലേ?
അതിതീവ്രതകൾക്കും അതീതമായി ഞാൻ നിന്നെ പ്രണയിക്കുമ്പോൾ, അതിനെ വഹിക്കാൻ ഈ കവിതയും മതിയാകില്ല. ക്ഷമിക്കുക.
നിന്നെ കാണുമ്പോൾ തെല്ലു നേരം ഒന്നും മിണ്ടാതെ, കൂടെയിരിക്കണം. നിന്റെ കണ്ണുകളെ നോക്കണം. അതിലെ പ്രണയം വിഴുങ്ങണം.
നീ വിട പറയുമ്പോൾ, ഉള്ളിൽ, ഇരുമ്പുചങ്ങല കൊണ്ട് ഞാൻ വരിഞ്ഞു കെട്ടുകയായിരുന്നു ഒരു ഭ്രാന്തൻ കണ്ണുനീർത്തുള്ളിയെ.
ആത്മാവോളം നനയുന്നുണ്ട് ഞാൻ, പ്രിയ കൂട്ടുകാരാ, നീ കൂടെയില്ലാത്ത ഈ വർഷകാലത്തെ, ഓരോ മഴയും.
നീ കാണില്ലെന്നോർത്ത് കവിതകൾ കുറിച്ച്, നിന്നോടത് പറയാതെ ഞാനൂറിച്ചിരിയ്ക്കാറുണ്ട്. ഒരുമിച്ചിരുന്നതും തോരാമഴ പോലെ തമ്മിൽ മിണ്ടിയിരുന്നതും സങ്കൽപങ്ങളിൽ ഓർത്തെടുക്കാറുണ്ട്. കൈകൾ ഒരിഞ്ചകലത്തിലെ പ്രണയപ്പിടപ്പിൽ
യാത്രാമൊഴികളോട് മടുപ്പുണ്ട്. ഉള്ളിലെ പിടപ്പും, വിരഹഭീതിയും ചേർന്ന് ജീവൻ പോകുമെന്ന് തോന്നാറുണ്ട് നിന്നോട് യാത്രചൊല്ലാൻ തുടങ്ങുന്ന ഓരോ വട്ടവും.
നാം യാത്ര ചൊല്ലുന്ന- യോരോ ഹസ്തദാനത്തിലും നമുക്കിടയിലെ ദൂരത്തിൽ ഒരു വേദന തിങ്ങാറുണ്ട്.
എന്റെ പകലുകൾ നിന്റെ കണ്ണിന്റെ വെള്ളയും എന്റെ രാത്രികൾ നിന്റെ കൃഷ്ണമണിയുടെ കറുപ്പുമാകുന്ന കാലമാണിനിയെന്ന് എനിക്ക് നിന്നോടുള്ള പ്രണയം എന്നെ നോക്കി ആവർത്തിക്കുന്നു.
"ഇനിയൊരു നാൾ പെയ്യുന്നൊരു മഴയിൽ ഇന്നിന്റെ കൊടുംവേനലും പെയ്ത് നിന്നെ നനയ്ക്കു"
തടവിനെക്കാൾ ഉത്തമം സ്വാതന്ത്ര്യമെന്നറിയാം. എങ്കിലും ഒന്നുണ്ട്. ഇന്ന് ഞാൻ പൊഴിച്ച ഒരു കണ്ണീത്തുള്ളി പിന്നെയും വിഭജിച്ചു കരഞ്ഞത് നീയെന്ന തടവിനെക്കുറിച്ചോർത്തല്ല, അതിൽ നിന്നു ഞാൻ പൊരുതി നേടിയ സ്വാതന്ത്ര്യത്തെയോർത്തായിരുന്നു.
നിന്നോട് എനിയ്ക്കും പ്രണയമെന്ന് പറഞ്ഞെങ്കിലെന്നോർക്കാറുണ്ട്. അങ്ങനെയാകുമ്പോൾ,
കാലം കൊണ്ടോ കാലടികൾ കൊണ്ടോ നമുക്കപ്രാപ്യമായ ഒരിത്തിരിയിടത്ത് നാം സ്നേഹിച്ച ചാറ്റലും നമ്മെ പൊതിഞ്ഞ തണലും മഞ്ഞിനിടയിലെ ഇളവെയിലും ഉണ്ടായിരിക്കും
ഭൂമിയുടെ അളവുകൾ നിനക്ക് തെറ്റുന്നുവല്ലോ, പിന്നെയും. എന്നിൽ നിന്നകന്നതായ് പ്രഖ്യാപിച്ച്
നമുക്കിടയില്‍ ഒരു കരിങ്കല്മതിലിനെ പണിതുയര്ത്താമെന്നു സ്വപ്നം കണ്ട് ഒരു പണിക്കാരന് വന്നിരുന്നു. നമ്മുടെ ശബ്ദങ്ങളെ പോലും രണ്ടായ് വേര്‍തിരിക്കുമെന്നും, നമ്മുടെ ഭൂമികയെ രണ്ടായി പിളര്‍ത്തുമെന്നും, നമ്മുടെ സ്വര്‍ഗ്ഗങ്ങളെ, നമ്മുടെ ആകാശങ്ങളെ,
ചില സ്വാതന്ത്ര്യങ്ങളെ എനിക്കിഷ്ടമായിരുന്നില്ല.
നിന്റെ വലതു കൈവെള്ളയില്‍ വ്യക്തമായി കുറിക്കപ്പെടുന്നത് എന്റെ ഇന്നിന്റെ ജാതകമാണെടോ!
കൺപീലികൾ നിറഞ്ഞ കൺപോളകളെ വകഞ്ഞ്, നിന്റെ കൃഷ്ണമണികൾ ആദ്യമായ് എന്നെ ഉൾക്കൊണ്ട ഒരു ദിനമുണ്ടായിരുന്നു. എന്റെ പ്രതിബിംബം അതിൽ ആദ്യമായ് പതിഞ്ഞപ്പോഴാണ് എന്റെ ജീവിതത്തിൽ മുഖവുരകൾ വഴിമാറി കഥ നീയെന്ന് ഞാനറിഞ്ഞത്. പിന്നെ, നിന്നെ ആശ്ചര്യത്തോട
നീയില്ലായ്മയെന്നാൽ സർവ്വവുമില്ലായ്മയാണ്. ഒരു തമോഗർത്തം പോലെ, മരണത്തിനും എത്താൻ കഴിയാതെ എനിയ്ക്ക് സ്വയം നഷ്ടപ്പെടുന്നയൊരിടം. അതിനാൽ, നീയില്ലായ്മയെന്നാൽ, എനിയ്ക്ക് ഞാനുമില്ലായ്മയാണെന്ന് നീയറിയുക. കുടഞ്ഞെറിയാൻ കഴിയാതെ അകലമെന്ന അസ്വസ്ഥ
നീ പോയപ്പോൾ ചാറ്റൽമഴയുണ്ടായിരുന്നു. ഇനിയും വർദ്ധിച്ച് കൊടുംതീവ്രമായേക്കാവുന്ന ഒരു വിരഹവൃഷ്ടിയുടെ ആദ്യ തുള്ളികളായി നമുക്കിടയിൽ അത് പെയ്തുകൊണ്ടിരുന്നു. നീ പോകും തോറും വായുവിൽ കുത്തിവരച്ച ജലരേഖകളുണ്ടായിരുന്നു- ചിത്രങ്ങളായും, കാവ്യങ്ങളായും.
ചിലതുണ്ട്, അളക്കാൻ. അന്ന്, ഇത്തിരിയകലത്തിൽ നിന്ന് എന്നെയാവാഹിച്ച നിന്റെ കണ്ണുകളിൽ ഞാൻ ശ്രദ്ധിച്ചൊരാദ്യ പ്രണയസ്ഫുരണത്തിന്റെ ആർദ്രതയെ. അന്നേരം, നിന്നിലേയ്ക്കോടി വരാൻ എന്റെ കണ്ണുകൾ കാട്ടിയ ധൃതിയെ. എന്നെ വാരിപ്പുണരാനുള്ള നിന്റെ ദാഹത്തെ. നിന
പ്രണയമാളിക്കത്തുന്ന നമ്മുടെ കണ്ണുകൾ തമ്മിലും, പിന്നെ, തമ്മിലുരസി, ഒരു വൈദ്യുതപ്രവാഹത്തിനായി ദാഹിക്കുന്ന നമ്മുടെ ചുണ്ടുകൾ തമ്മിലും ഒരു വൻചുഴി തീർക്കുന്നുണ്ട് ദൂരം.
എന്നെ തീവ്രമായ് പ്രണയിക്കുന്നുവെന്ന് നീ പറയുക. എത്ര വട്ടം കഴിയുമോ, അത്രയും. അന്നേരം,
എന്തു സ്വാര്‍ത്ഥതയാണ് നീയെനിയ്ക്ക് നല്‍കുന്നത്! ഒന്ന് ശാന്തമാകുവാന്‍ എന്നെ അനുവദിക്കാത്തത്ര;
നോവുന്നുണ്ടോ എന്നോ? ഉണ്ട്. ചുറ്റുമുള്ള വായു എനിയ്ക്കായ് ശ്വാസത്തെ ഉത്പാദിപ്പിക്കുമ്പോൾ കൈപ്പിഴ വന്ന്,
ഒരിക്കൽ കൂടി, നമുക്ക് പോകണം! നിന്റെ ഇടതുപാതിയായിരുന്ന്, ഒരു സഞ്ചാരത്തെ, ലക്ഷ്യത്തെ, പങ്കുവച്ച്<span class="text_exposed_show"> നമുക്ക് പോകണം.</span> <div class="text_exposed_show"> നിന്നോടൊപ്പം നടന്ന വഴികൾ, പോയ സ്ഥലങ്ങൾ, അതിലെ നമ്മുടെ
നീ പോകുമ്പോഴൊക്കെ, വായു നിശ്ചലമാകണമെന്ന് ഞാൻ കൊതിയ്ക്കാറുണ്ട്. കാറ്റു വീശരുത്. വായുവിൽ ചലനങ്ങളുണ്ടാകരുത്.<span class="text_exposed_show"> കാരണം, ആ വായുവിൽ നിന്റെ രൂപമുണ്ടാക്കുകയും അതിൽ തലചായ്ക്കുകയും ഞാൻ ചെയ്യാറുണ്ട്, നീ വരുവോളം. അതിന്