Jyothy Sreedhar

മഴപ്പാതി

നിനച്ചിരിക്കാതെ
രണ്ടു മേഘങ്ങൾ
ഒരു ചുംബനപ്പിടപ്പിൽ
കത്തിയാളി.

അവരിൽ മിന്നിയ
വിദ്യുത് പ്രവാഹത്തിൽ ജനിച്ച്,
ശ്വസനം പോലും മറന്ന
പ്രകൃതിയുടെ മടിത്തട്ടിലേയ്ക്ക്‌
തുള്ളിക്കൊരു കുടമായി
പെയ്ത്, തോരാതിരുന്നു
ഒരു മഴ.