Jyothy Sreedhar

കരിങ്കല്‍മതില്‍

നമുക്കിടയില്‍ ഒരു കരിങ്കല്‍മതിലിനെ പണിതുയര്‍ത്താമെന്നു സ്വപ്നം കണ്ട് ഒരു പണിക്കാരന്‍ വന്നിരുന്നു. നമ്മുടെ ശബ്ദങ്ങളെ പോലും രണ്ടായ് വേര്‍തിരിക്കുമെന്നും, നമ്മുടെ ഭൂമികയെ രണ്ടായി പിളര്‍ത്തുമെന്നും, നമ്മുടെ സ്വര്‍ഗ്ഗങ്ങളെ, നമ്മുടെ ആകാശങ്ങളെ, നമ്മുടെ ചിന്തകളെ രണ്ടായ് ഭാഗം ചെയ്യുമെന്നും പാറക്കല്ലുകള്‍ കൊണ്ട് നീളെ, ഉയരെ, കൂറ്റനായി മതില്‍ പണിതുയര്‍ത്തുമെന്നും അയാള്‍ പറഞ്ഞു. പിന്നെ, വൈകാതെ, അയാള്‍ മടങ്ങി. എനിക്കും നിനക്കുമിടയില്‍ ഒരു മണ്‍തരി പോലും ശ്വാസം മുട്ടുമെന്നു കെറുവിച്ച്.