യാത്ര പറഞ്ഞിട്ടും യാത്ര പറഞ്ഞിടത്ത് തന്നെ നിന്ന്, നഷ്ടപ്പെടാൻ വയ്യെങ്കിൽ വിട പറയാൻ കഴിയില്ല, നൽകിയ എത്രയോ ചുംബനങ്ങളിൽ നിന്ന് അതിനു ശേഷം പിന്നെയും പിരിയുമെങ്കിൽ, ഒന്നുകൂടി വന്ന് നിന്റെ കൈകൾക്കിടയിലെ ചുഴിയിൽ എന്റെ ശബ്ദമാണ്, പ്രണയമാണ് എന്റെ നാഡികളിലോടുന്ന കുറിപ്പുകളത്രയും നീ എന്റേതു മാത്രമാണെന്ന് നിന്നെ പങ്കുവയ്ക്കുക എനിക്കസാധ്യമെന്ന് എന്റെ തിരിച്ചുവരവിനായ് ദൂരെ കാണുന്ന റാന്തൽ മുന്നിൽ, മരവിയ്ക്കുന്ന മഞ്ഞെന്ന് ഒരുമിച്ച് ജീവിക്കണമെന്ന്, നിലാവും നക്ഷത്രങ്ങളും നിറഞ്ഞ് കണ്ണിൽ നിന്ന് ഞാൻ മായുമെന്ന് തളർന്ന്, കരകവിഞ്ഞ്, പിന്നെ,
എന്തേ ഞാൻ പോയില്ലെന്ന്
നീ ചോദിച്ചില്ല.
പിറകിലെ ഓർമ്മകളുടെ തീകാറ്റ്
ഞാനേൽക്കുകയാണെന്ന്
ഞാനും പറഞ്ഞില്ല.
പിന്നെയെന്തിന് വിട പറഞ്ഞുവെന്ന്
നീ ചോദിച്ചില്ല.
പ്രണയത്തെ മൂകമാക്കിയതേയുള്ളൂവെന്ന്
ഞാനും പറഞ്ഞില്ല.
ഒന്നടർന്ന് വീണത് കാത്തുവച്ച്,
എന്നെ കാക്കുകയാണെന്ന്
നീ പറഞ്ഞില്ല.
ആ ചുംബനത്തിൽ എന്റെ ആത്മാഹുതിയെന്ന്
ഞാനും പറഞ്ഞില്ല.
എന്നെ വാരിപ്പുണരണമെന്ന്
നീ പറഞ്ഞില്ല.
എനിയ്ക്ക് ശ്വാസങ്ങളെ നഷ്ടപ്പെടണമെന്ന്
ഞാനും പറഞ്ഞില്ല.
നിന്റെ ചെവിയിലെ ഇടവഴികളിലെന്ന്
നീ പറഞ്ഞില്ല.
നമ്മുടെ കഥകൾ മാത്രമാണെന്ന്
ഞാനും പറഞ്ഞില്ല.
നീ പറഞ്ഞില്ല, കഴിഞ്ഞില്ല.
ഞാനും പറഞ്ഞില്ല.
എന്നും കാത്തിരിക്കുന്നുവെന്ന്,
അതിനായ് മാത്രം ജീവിയ്ക്കുന്നുവെന്ന്
നീ പറഞ്ഞില്ല.
നിന്റെ, എനിയ്ക്കായുള്ള കാത്തിരിപ്പിനെ കാണാനായ് മാത്രം
ഞാൻ കൊളുത്തിയതെന്ന്
ഞാനും പറഞ്ഞില്ല.
നീ പറഞ്ഞില്ല.
പിറകിൽ, ഓർമ്മകളുടെ തീവഴിയെന്ന്
ഞാനും പറഞ്ഞില്ല.
ഒരുമിച്ച് പ്രായങ്ങളെ നുകരണമെന്ന്,
എന്റെ മടിയിൽ തലചായ്ച്
ഒടുവിൽ മരിക്കണമെന്ന്
നീ പറഞ്ഞില്ല.
നമുക്കായ് തിളങ്ങുന്ന രാത്രികൾക്കായി
നിന്റെ നെഞ്ചിലെ പരിചിതതാപത്തിൽ തലചായ്ച്,
എന്നും നമുക്ക് ഒന്നിച്ചാകണമെന്ന്
ഞാനും പറഞ്ഞില്ല.
നിനക്കുറപ്പുള്ള ചുവടിൽ
ഒരു വട്ടം കൂടി തിരിഞ്ഞ്
ഞാനില്ലാതെ വയ്യെന്ന്
നീ പറഞ്ഞില്ല.
ഒരു പൊട്ടിക്കരച്ചിലിനെ
മാറിൽ ഇടിച്ചമർത്തി
ഞാൻ നിൽക്കുമ്പോഴും,
നീയെന്നെ അവസാനവട്ടം നോക്കുന്ന
ആ നിമിഷം അസ്തമിക്കരുതെന്ന്
ഞാൻ പറഞ്ഞില്ല.
നീ ഒന്നും ചോദിച്ചില്ല.
ഒന്നുമില്ലെന്ന്
ഞാൻ പറഞ്ഞതുമില്ല.