കൊച്ചു കുറിപ്പുകളായി
എന്റെ പ്രണയവും
വിരഹവും
ശബ്ദവും നിശബ്ദതയും
ദിനരാത്രങ്ങളും വരെ
എഴുതി.
നക്ഷത്രങ്ങൾക്കിടയിൽ,
ഞാൻ നിനക്കായ് സ്ഥാപിച്ച
നിന്റെ ആ പഴയ ഇരിപ്പിടത്തിൽ
എല്ലാം കൂട്ടിവച്ചിരിക്കുന്നു.
വഴി ഇന്നും അറിയുമെങ്കിൽ
കൈപ്പറ്റുക.
കൊച്ചു കുറിപ്പുകളായി
എന്റെ പ്രണയവും
വിരഹവും
ശബ്ദവും നിശബ്ദതയും
ദിനരാത്രങ്ങളും വരെ
എഴുതി.
നക്ഷത്രങ്ങൾക്കിടയിൽ,
ഞാൻ നിനക്കായ് സ്ഥാപിച്ച
നിന്റെ ആ പഴയ ഇരിപ്പിടത്തിൽ
എല്ലാം കൂട്ടിവച്ചിരിക്കുന്നു.
വഴി ഇന്നും അറിയുമെങ്കിൽ
കൈപ്പറ്റുക.