Jyothy Sreedhar

നാളെ...

നാളെ,
എന്റെ യാത്ര
നിന്നിൽ നിന്നും
ഒരുപാടകലേയ്ക്കെന്നിരിക്കെ,
ഉറങ്ങാതിരുന്നാലോ നമുക്ക്…‌?

നക്ഷത്രങ്ങളെണ്ണി,
നിലാവിനു കീഴിലൊളിച്ച്‌
പ്രണയിച്ചിങ്ങനെയിരുന്നാൽ,
ഒന്നെത്തിനോക്കി പുഞ്ചിരിച്ച്‌,
സൂര്യൻ മടങ്ങിയാലോ?

നാളെ ആയില്ലെങ്കിലോ…?