Jyothy Sreedhar

ഫേസ്ബുക്കിലെ 'തുള്ളല്‍'

(ഉദ്ദേശ്യം ആക്ഷേപഹാസ്യം ആണ്. എന്റേതായ ഒരാധുനിക തുള്ളല്‍ കൃതി. ശൈലിയില്‍ അധികം അനുകരണം ഇല്ല. ദയവായ് ക്ഷമിക്കുക.) നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ! ഇരുപത്തിനാലാണ്ട് കാലങ്ങള്‍ പോകയില്‍ ബുദ്ധിയുണ്ടാമെന്നു ധരിക്കേണ്ട നീയെടോ! ഇരുപത്തിനാലാണ്ട് കാലങ്ങള്‍ പോകയില്‍ ബുദ്ധിയുണ്ടാമെന്നു ധരിക്കേണ്ട നീയെടോ! അതി... ബുദ്ധിയുണ്ടാമെന്നു ധരിക്കേണ്ട നീയെടോ! അതില്‍… ബുദ്ധിയുണ്ടെന്ന് നീ “ബുദ്ധി”പൂര്‍വംമിഹ ചിന്തിച്ചയെന്നാലോ പിന്‍ബുദ്ധിയായിടും! ബുദ്ധിയുണ്ടെന്ന് നീ “ബുദ്ധി”പൂര്‍വംമിഹ ചിന്തിച്ചയെന്നാലോ പിന്‍ബുദ്ധിയായിടും! നീ… ചിന്തിച്ചയെന്നാലോ പിന്‍ബുദ്ധിയായിടും! പെണ്ണെന്നു കേട്ടാല്‍ പെണ്‍വേഷമാടുന്ന മര്‍ക്കട നീയങ്ങ് മാറിക്കിട ശഠ! പെണ്ണെന്നു കേട്ടാല്‍ പെണ്‍വേഷമാടുന്ന മര്‍ക്കട നീയങ്ങ് മാറിക്കിട ശഠ! ഹേ! മര്‍ക്കട നീയങ്ങ് മാറിക്കിട ശഠ! അക്കമില്ലാതെ നീ നീട്ടുന്ന പ്രേമത്തില്‍ ചുട്ടൊരു കോഴികള്‍ എത്രയുണ്ടായിടാം! അക്കമില്ലാതെ നീ നീട്ടുന്ന പ്രേമത്തില്‍ ചുട്ടൊരു കോഴികള്‍ എത്രയുണ്ടായിടാം! നീ… ചുട്ടൊരു കോഴികള്‍ എത്രയുണ്ടായിടാം! നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ! പഞ്ചാര മാത്രമായ് പാലും കുടിച്ചിട്ട് സൈറ്റടിച്ചിട്ടു നീ ഓടുന്നു തുള്ളുന്നു. പഞ്ചാര മാത്രമായ് പാലും കുടിച്ചിട്ട് സൈറ്റടിച്ചിട്ടു നീ ഓടുന്നു തുള്ളുന്നു. വീണ്ടും... സൈറ്റടിച്ചിട്ടു നീ ഓടുന്നു തുള്ളുന്നു. തുള്ളിയാല്‍ തന്നെ നിന്‍ പഞ്ചാരയും പാലും പോകയില്ലെന്നു നീയറിഞ്ഞാലതുത്തമം. തുള്ളിയാല്‍ തന്നെ നിന്‍ പഞ്ചാരയും പാലും പോകയില്ലെന്നു നീയറിഞ്ഞാലതുത്തമം. അതു... പോകയില്ലെന്നു നീയറിഞ്ഞാലതുത്തമം. ആ പഞ്ചാരയും പാലും ചക്കരയും നിന്റെ ചോരയില്‍ ഊര്ന്നിട്ടു ചോരയായീടുന്നു. ആ പഞ്ചാരയും പാലും ചക്കരയും നിന്റെ ചോരയില്‍ ഊര്ന്നിട്ടു ചോരയായീടുന്നു. നിന്റെ… ചോരയില്‍ ഊര്ന്നിട്ടു ചോരയായീടുന്നു. നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ! ഇന്റര്‍നെറ്റിന്‍ സ്വന്തമായൊരു ഫേസ്ബുക്കില്‍ ഫെയ്കുകള്‍ നിരയിട്ട് നിര്ത്തുന്നു നീയിഹ! ഇന്റര്‍നെറ്റിന്‍ സ്വന്തമായൊരു ഫേസ്ബുക്കില്‍ ഫെയ്കുകള്‍ നിരയിട്ട് നിര്ത്തുന്നു നീയിഹ! എത്ര... ഫെയ്കുകള്‍ നിരയിട്ട് നിര്ത്തുന്നു നീയിഹ! കേട്ടാല്‍ കിടുക്കുന്ന പെണ്‍പേരുമായ് വന്ന് ആണുങ്ങളെയൊക്കെ മാടിവിളിക്കുന്നു! കേട്ടാല്‍ കിടുക്കുന്ന പെണ്‍പേരുമായ് വന്ന് ആണുങ്ങളെയൊക്കെ മാടിവിളിക്കുന്നു! നീ… ആണുങ്ങളെയൊക്കെ മാടിവിളിക്കുന്നു! ആരെന്തു മൊഴിഞ്ഞാലും ആരെന്തു ചൊറിഞ്ഞാലും ഭാഷയിറക്കി നീ മതിലില്‍ വിലസുന്നു! ആരെന്തു മൊഴിഞ്ഞാലും ആരെന്തു ചൊറിഞ്ഞാലും ഭാഷയിറക്കി നീ മതിലില്‍ വിലസുന്നു! മറു... ഭാഷയിറക്കി നീ മതിലില്‍ വിലസുന്നു! സുപ്രഭാതം എന്നും ശുഭരാത്രിയെന്നുമായ് കുറിക്കുന്നു നീ, വലിച്ചെടുക്കുന്നു മറ്റൊരാണ്‍! സുപ്രഭാതം എന്നും ശുഭരാത്രിയെന്നുമായ് കുറിക്കുന്നു നീ, വലിച്ചെടുക്കുന്നു മറ്റൊരാണ്‍! ആ… കുറിക്കുന്നു നീ, വലിച്ചെടുക്കുന്നു മറ്റൊരാണ്‍! നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ! നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ! ചാറ്റും തുറന്നിട്ട്‌ കണ്ണും കൊടുത്തിട്ട് പെണ്ണിനെ കാണുവാന്‍ പേരുകള്‍ നോക്കുന്നു! ചാറ്റും തുറന്നിട്ട്‌ കണ്ണും കൊടുത്തിട്ട് പെണ്ണിനെ കാണുവാന്‍ പേരുകള്‍ നോക്കുന്നു! ഒരു... പെണ്ണിനെ കാണുവാന്‍ പേരുകള്‍ നോക്കുന്നു! ഹായ് യും കുറിച്ചിട്ടു കാത്തിരുന്നിട്ടു നീ മറ്റുള്ളോരോടെല്ലാം തിരക്കിലെന്നോതുന്നു! ഹായ് യും കുറിച്ചിട്ടു കാത്തിരുന്നിട്ടു നീ മറ്റുള്ളോരോടെല്ലാം തിരക്കിലെന്നോതുന്നു! നീ... മറ്റുള്ളോരോടെല്ലാം തിരക്കിലെന്നോതുന്നു! നീ ഉദ്യോഗമൂര്ച്ചയില്‍ ക്ഷീണിതനായെന്നു ആണുങ്ങളെല്ലാമേ ഒന്നായ്‌ ധരിക്കുന്നു! നീ ഉദ്യോഗമൂര്ച്ചയില്‍ ക്ഷീണിതനായെന്നു ആണുങ്ങളെല്ലാമേ ഒന്നായ്‌ ധരിക്കുന്നു! ആ നുണ... ആണുങ്ങളെല്ലാമേ ഒന്നായ്‌ ധരിക്കുന്നു! ജോലിയും വേലയും കുടുംബവും മാത്രമായ് നടക്കുന്ന പാവമായ് നിന്നെ ധരിക്കുന്നു! ജോലിയും വേലയും കുടുംബവും മാത്രമായ് നടക്കുന്ന പാവമായ് നിന്നെ ധരിക്കുന്നു! ആ… നടക്കുന്ന പാവമായ് നിന്നെ ധരിക്കുന്നു! നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ! പെണ്ണൊന്നു പോലും ഹായ് ഒന്ന് ചൊല്ലാതെ നിന്നെ നിരാശയിലാക്കുന്നുവല്ലെടോ! പെണ്ണൊന്നു പോലും ഹായ് ഒന്ന് ചൊല്ലാതെ നിന്നെ നിരാശയിലാക്കുന്നുവല്ലെടോ! അത്... നിന്നെ നിരാശയിലാക്കുന്നുവല്ലെടോ! പെണ്ണൊന്നിനെയൊന്നു വളയ്ക്കുവാന്‍ നീ പെട്ട പാടോ പറയാതിരിക്ക താന്‍ മെച്ചമേ! പെണ്ണൊന്നിനെയൊന്നു വളയ്ക്കുവാന്‍ നീ പെട്ട പാടോ പറയാതിരിക്ക താന്‍ മെച്ചമേ! ആ... പാടോ പറയാതിരിക്ക താന്‍ മെച്ചമേ! കുന്നായ്മകളും കുശുംബുകളും വാര്‍ത്ത- യായി പരദൂഷണം ചെയ്തു നീയിഹ! കുന്നായ്മകളും കുശുംബുകളും വാര്‍ത്ത- യായി പരദൂഷണം ചെയ്തു നീയിഹ! വാര്‍ത്ത- യായി പരദൂഷണം ചെയ്തു നീയിഹ! എഴുത്തുകളും പിന്നെ ചിത്രങ്ങളും പിന്നെ വീഡിയോ പ്രക്ഷേപണം ചെയ്തു നീയിഹ! എഴുത്തുകളും പിന്നെ ചിത്രങ്ങളും പിന്നെ വീഡിയോ പ്രക്ഷേപണം ചെയ്തു നീയിഹ! വല്ല്യ... വീഡിയോ പ്രക്ഷേപണം ചെയ്തു നീയിഹ! പ്രേമത്തിന്‍ ബണ്ടുകള്‍ പൊട്ടിച്ചിതറിയാ മതിലില്‍ പരസ്യമായ് പതിഞ്ഞു പിന്നീടന്ന്! പ്രേമത്തിന്‍ ബണ്ടുകള്‍ പൊട്ടിച്ചിതറിയാ മതിലില്‍ പരസ്യമായ് പതിഞ്ഞു പിന്നീടന്ന്! ആ... മതിലില്‍ പരസ്യമായ് പതിഞ്ഞു പിന്നീടന്ന്! അവള്‍… തിരിഞ്ഞു നോക്കി, പിന്നെ എഴുതിയെന്തോ പിന്നെ നീയതു കണ്ടിട്ടു പ്രണയിച്ചു പെണ്ണിനെ… അവള്‍… തിരിഞ്ഞു നോക്കി, പിന്നെ എഴുതിയെന്തോ പിന്നെ നീയതു കണ്ടിട്ടു പ്രണയിച്ചു പെണ്ണിനെ… ആ… നീയതു കണ്ടിട്ടു പ്രണയിച്ചു പെണ്ണിനെ… നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ! കൂട്ടരെ തള്ളിയും ചവിട്ടിയും പറ്റിച്ചും പെണ്ണിനെ നേടുവാന്‍ നീയോ ശ്രമിക്കുന്നു. കൂട്ടരെ തള്ളിയും ചവിട്ടിയും പറ്റിച്ചും പെണ്ണിനെ നേടുവാന്‍ നീയോ ശ്രമിക്കുന്നു. ഒരു... പെണ്ണിനെ നേടുവാന്‍ നീയോ ശ്രമിക്കുന്നു. പെണ്ണോ തിരിഞ്ഞിട്ടു വേഗത്തിലോടുമ്പോള്‍ മറ്റൊരു ഫെയ്ക്കവിടെ ജന്മമെടുക്കുന്നു. പെണ്ണോ തിരിഞ്ഞിട്ടു വേഗത്തിലോടുമ്പോള്‍ മറ്റൊരു ഫെയ്ക്കവിടെ ജന്മമെടുക്കുന്നു. അവന്‍... മറ്റൊരു ഫെയ്ക്കായി ജന്മമെടുക്കുന്നു. ക്ഷേത്രത്തില്‍ പൂ കോര്‍ക്കാന്‍ നേരമായെന്നിഹ ചൊല്ലിയ പോലവള്‍ ഓടിയകലുന്നു. ക്ഷേത്രത്തില്‍ പൂ കോര്‍ക്കാന്‍ നേരമായെന്നിഹ ചൊല്ലിയ പോലവള്‍ ഓടിയകലുന്നു. അതു... ചൊല്ലിയ പോലവള്‍ ഓടിയകലുന്നു. അവള്‍, ഓടിയപ്പോള്‍ തെറിച്ച മണ്ണുമായവന്‍ പിന്നെ മണലിന്നെഴുത്തുകള്‍ നീളെ എഴുതുന്നു! അവള്‍, ഓടിയപ്പോള്‍ തെറിച്ച മണ്ണുമായവന്‍ പിന്നെ മണലിന്നെഴുത്തുകള്‍ നീളെ എഴുതുന്നു! ആ... മണലിന്നെഴുത്തുകള്‍ നീളെ എഴുതുന്നു! അലറിവിളിക്കുന്നു, നെഞ്ചത്തടിക്കുന്നു, കുട്ടിക്കളിയെന്നു സ്വയമേവയെഴുതുന്നു. അലറിവിളിക്കുന്നു, നെഞ്ചത്തടിക്കുന്നു, കുട്ടിക്കളിയെന്നു സ്വയമേവയെഴുതുന്നു. അവന്‍... കുട്ടിക്കളിയെന്നു സ്വയമേവയെഴുതുന്നു. നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ! നിന്റെ കാല്‍പാദത്തില്‍ അരയുന്നയെറുംബായി സൌഹൃദമെത്രയോ നരകിച്ചു ചാവുന്നു. നിന്റെ കാല്‍പാദത്തില്‍ അരയുന്നയെറുംബായി സൌഹൃദമെത്രയോ നരകിച്ചു ചാവുന്നു. അതു… സൌഹൃദമല്ലയോ നരകിച്ചു ചാവുന്നു. കൂട്ടുകാര്‍ അന്തിച്ച വേളയ്ക്ക് ശേഷമായ് കള്ളനായ നിന്നെ പോ പുല്ലടിക്കുന്നു. കൂട്ടുകാര്‍ അന്തിച്ച വേളയ്ക്ക് ശേഷമായ് കള്ളനായ നിന്നെ പോ പുല്ലടിക്കുന്നു. വലിയ... കള്ളനായ നിന്നെ പോ പുല്ലടിക്കുന്നു. ഇണക്കത്തിന്‍ കൂടെയാ പിണക്കവും പേറിയാ പിണക്കത്തിന്നൊടുവിലായ് ഇണക്കവും കാംക്ഷിച്ചു. ഇണക്കത്തിന്‍ കൂടെയാ പിണക്കവും പേറിയാ പിണക്കത്തിന്നൊടുവിലായ് ഇണക്കവും കാംക്ഷിച്ചു. ആ... പിണക്കത്തിന്നൊടുവിലായ് ഇണക്കവും കാംക്ഷിച്ചു. പെണ്ണിനെ കിട്ടാനായ് പെണ്ണിനെ എറിയുന്ന ഞെരംബിന്റെ കുളിരുള്ള നീ പ്രേമഭിക്ഷുകന്‍! അടുത്ത… പെണ്ണിനെ കിട്ടാനായ് പെണ്ണിനെ എറിയുന്ന ഞെരംബിന്റെ കുളിരുള്ള നീ പ്രേമഭിക്ഷുകന്‍! നല്ല... ഞെരംബിന്റെ കുളിരുള്ള നീ പ്രേമഭിക്ഷുകന്‍! പട്ടീടെ വാല് പന്തീരാണ്ടു കുഴലിലായ് ഇട്ടാലും നിവര്‍ത്തുവാന്‍ നിവൃത്തിയൊന്നില്ലെടോ! ആ… പട്ടീടെ വാല് പന്തീരാണ്ടു കുഴലിലായ് ഇട്ടാലും നിവര്‍ത്തുവാന്‍ നിവൃത്തിയൊന്നില്ലെടോ! അത്... ഇട്ടാലും നിവര്‍ത്തുവാന്‍ നിവൃത്തിയൊന്നില്ലെടോ! കന്നിമാസത്തിലെ നായയെ പോലെ നീ പെണ്ണുങ്ങളെ തേടിയലഞ്ഞു നടക്കുന്നു… കന്നിമാസത്തിലെ നായയെ പോലെ നീ പെണ്ണുങ്ങളെ തേടിയലഞ്ഞു നടക്കുന്നു… നീ… പെണ്ണുങ്ങളെ തേടി തെണ്ടിനടക്കുന്നു… നീ… തെരുവുകള്‍ തോറുമായ് തെണ്ടിനടക്കുന്നു… നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ! നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ!