നിന്‍റെ വാക്കുകള്‍ തീര്‍ത്ത തടവറയ്ക്കുള്ളില്‍ ശ്വാസം തെല്ലുമില്ലാതെ ഞാന്‍ മരിയ്ക്കുമെന്നോര്‍ത്തു.
വാക്കുകള്‍ക്കിടയിലെ വിടവില്‍നിന്ന്
നിന്‍റെ നേര്‍ത്ത ശ്വാസമുയര്‍ന്ന്‍,
എന്‍റെ അധരങ്ങളില്‍ ഗാഡമായ് ചുംബിച്ച്,
എന്‍റെ പ്രാണവായുവായത് അപ്പോഴാണ്.
ഇനി, തടവറ തുറക്കണമെന്നില്ല.
ഇത്തിരി ശ്വാസങ്ങള്‍ക്കായുള്ള
എന്‍റെ തീവ്രദാഹത്തെ
ഞാന്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.