ഹ! നീയെന്നെ പ്രണയിക്കുന്നുവെന്നോ! മറക്കുക, നിനക്കു ഞാന്‍ വിധിക്കപ്പെട്ടിട്ടില്ലയെന്നറിയിക്കുന്നു! തിരിച്ചു കിട്ടാത്ത പ്രണയത്തിലകപ്പെട്ട് എന്തിനു നീ കണ്ണീരൊഴുക്കണം! നീ പുരുഷനാണ്. വിരഹിണിയുടെ പുല്ലിംഗം എന്നൊന്നില്ലയെന്നിരിക്കെ, എനിക്കായ് നീ എങ്ങിനെ വിരഹമൊഴുക്കും! മറക്കുക. എന്നെ നീ മറക്കുക! പ്രണയം എനിക്കുള്ളില്‍ നിന്റെ നാമമില്ലാതെ വസിക്കുന്നു. തീവ്രതയാര്‍ന്ന തീവ്രതയോടെ പ്രണയം ഉള്ളില്‍ തിളയ്ക്കുന്നു. സമൂഹത്തെ ഞാന്‍ ഭയപ്പെടുന്നില്ല. എനിക്കു ഞാനാണ് സമൂഹം. നിനക്കായ് തുറക്കപ്പെടാന്‍ പിന്‍വാതിലൊന്നു പോലുമില്ല എന്ന് നീയറിയുക. നീ പോകുക! തിരിഞ്ഞൊന്നു നോക്കാതെ മറ്റൊരു മാനവസ്ത്രീയിലേക്കു നീ ആകര്‍ഷിക്കപ്പെടുക. ഞാന്‍ നിന്റെ പ്രണയത്തിന് അന്യ തന്നെ! എന്റെ ഹൃദയത്തില്‍ പ്രണയമാണ് പക്ഷെ... നിനക്കന്യമായ പ്രണയം! എന്റെ പ്രണയം എന്നോടാണ്... കാരണം, അജ്ഞാതമായ ഒരഭിനിവേശവുമായാണ് ഞാന്‍ എന്നെ ജനനത്തില്‍ പ്രാപിച്ചത്. ഞാന്‍ എന്നെ പ്രണയിക്കുന്നു... എന്നെ മാത്രമേ ഞാന്‍ പ്രണയിക്കുകയുള്ളൂ. നീ എന്നെ മറക്കുക!