Jyothy Sreedhar

നിന്‍റെ ദാരിദ്ര്യം

നിന്നെ മറക്കുവാന്‍ ശ്രമിച്ച് നീയില്ലാത്ത കഥകളെ തേടുകയും, നിന്നെക്കുറിച്ചല്ലാത്ത കവിതകളെ തിരയുകയും ഞാന്‍ ചെയ്തു ഇന്ന്. നീയുണ്ടാവില്ലെന്നു നിനച്ച് അതിപുരാതനകൃതികളില്‍ പോലും അഭയം പ്രാപിക്കുകയുണ്ടായി.

എനിക്കു തെറ്റി. ആദിമ കാവ്യങ്ങള്‍ മുതല്‍ നിന്‍റെ മുഖമേയുള്ളൂ, നിന്‍റെ കഥകളും കവിതകളുമേയുള്ളൂ. മറ്റു നാമങ്ങളുടെ മറവില്‍ നിന്‍റെ മുഖം മാത്രമേ എനിക്കായ് തെളിഞ്ഞതുള്ളൂ. പക്ഷെ, നിന്‍റെ ദാരിദ്യത്തില്‍ ഞാന്‍ സഹതപിക്കട്ടെ. എന്നോളം നിന്നെ പ്രണയിക്കുന്ന മറ്റൊരു നായികയെയും പുസ്തകത്താളുകളില്‍ ഞാന്‍ പരിചയപ്പെട്ടില്ല.