Jyothy Sreedhar

കടൽ ഭാവിയാണ്‌

കടൽ പോലെ സംഭവബഹുലമായ ചില പ്രണയങ്ങളുണ്ട്‌. അടിത്തട്ടിലേയ്ക്ക്‌ പോയാൽ ശ്വാസം പോലും തരാത്തവ; മുകൾത്തട്ടിൽ ആഞ്ഞടിക്കുന്ന തിരമാലകളുള്ളവ; വിലമതിക്കാനാവാത്ത നിമികളുടെ മുത്തുച്ചിപ്പികളുള്ളവ. നിന്നോടുള്ള, ഇനിയും പിറക്കാത്ത എന്റെ പ്രണയം അങ്ങനെയാകും. അപ്പോഴും, നിന്റെ കൃഷ്ണമണികളിൽ ഒരു നദിയുടെ തെളിനീരും അതിന്നടിത്തട്ടിൽ വെള്ളാരംകല്ലുകളുമുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കും. കടൽ ഭാവിയാണ്‌, നമ്മുടേത്‌.