Jyothy Sreedhar

ഇന്ന്

ജന്മാന്തരങ്ങളില്ല. ഇന്ന്. യുഗങ്ങളില്ല. ഇന്ന്. ഭൂതകാലമില്ല. ഇന്ന്‍. നിന്നെ പ്രണയിക്കുവാന്‍ ഈ നിമിഷവും, അത് കൂടുതല്‍ തീവ്രമെന്നറിയാന്‍ കഴിഞ്ഞ നിമിഷവും എനിക്ക് വേണം. അതുമാത്രം. അരികില്‍ നീ വേണമെന്നില്ല. എന്‍റെ മനസ്സ് സഞ്ചാരഭ്രാന്തനാണ്. ലോകം വേണമെന്നില്ല. എനിക്കു ചിന്തകളില്‍ നീയുണ്ട്.