Jyothy Sreedhar

അയല്‍സൗഹൃദം

അടുക്കളജനലിലൂടെ കുപ്പിവളക്കിലുക്കം. അതേ ശ്രുതിയില്‍ ഒരു പൊട്ടിച്ചിരി. കൂടെ ഒരു വിളി: "ജ്യോതിയക്കാ.." അതെന്റെ കുഞ്ഞുസുഹൃത്ത്‌. എനിക്ക് പേരറിയില്ല. കാണുമ്പോഴൊക്കെ എനിക്ക് സല്യൂട്ട്. പിന്നെ ഞങ്ങള്‍ സംസാരിക്കും. തോന്നുന്നതൊക്കെ. അവള്‍ എനിക്കറിയാത്ത തമിഴില്‍. ഞാന്‍ അവള്‍ക്കറിയാത്ത മലയാളത്തില്‍. ഞങ്ങള്‍ക്കിടയില്‍ മുദ്രകള്‍ അറിയുന്ന അവളുടെ മുത്തശ്ശി മാത്രം. എന്‍റെ അയല്‍സൗഹൃദം.