Jyothy Sreedhar

അനന്യമയം

സഹികെട്ടാണ് ഇത് എഴുതുന്നത്‌.... ഇങ്ങനെ തന്നെ ഈ എഴുത്ത് തുടങ്ങാന്‍ ആണെനിക്കിഷ്ടം. സഹികെട്ടത്‌ നമ്മുടെ സ്വന്തം നാട്ടാരെ കൊണ്ട് തന്നെ. കഴിഞ്ഞ ദിവസങ്ങളില്‍ നടി അനന്യയെ കുറിച്ച് പ്രചരിച്ച കുറെ കള്ള വാര്‍ത്തകള്‍ക്കെതിരെ ഞാന്‍ ഫെയ്സ്ബുകില്‍ കാര്യമായ്‌ പ്രതികരിച്ചിരുന്നു. അത് എഴുതി വിട്ടവരെ കൊണ്ട് തന്നെ പൊറുതിമുട്ടിയിക്കുകയായിരുന്നു ഞാന്‍.... അതിനെക്കുറിച്ച്‌ ദേഷ്യം തിളച്ചു എഴുതുമ്പോള്‍ “നിങ്ങള്‍ ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്” എന്നും പറഞ്ഞു കൊണ്ട് മറ്റു ചില ആളുകള്‍..! മണല്‍ കേറ്റി അയക്കപ്പെട്ട പോലെ എന്റെ ഫേസ്ബൂക് മെസ്സേജ് ഇന്‍ബോക്സ് നിറഞ്ഞു കവിഞ്ഞു. രണ്ടാമത്തെ ഗ്രൂപ്പ്‌ ആളുകള്‍ക്ക് വേണ്ടിയാണ് ഈ എഴുത്ത്. സ്വന്തമായി ഒരു ബ്ലോഗ്‌ ഉള്ളതുകൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. അവരൊക്കെ പറഞ്ഞ പോലെ, ഫോട്ടോസ് ഇട്ട്, പാതികേള്‍ക്കുന്നവരെ വിളിച്ചു വരുത്തി നിങ്ങള്‍ മുഴുവനും വായിച്ചിട്ട് പോയാല്‍ മതി എന്ന സ്റ്റൈലില്‍ ഒരല്പം ദേഷ്യത്തില്‍, ഒരല്പം ജാടയില്‍ ഈ പോസ്റ്റ്‌ ഞാന്‍ ചെയ്യുന്നു. അപ്പോള്‍ ആദ്യം ഞാന്‍ തുടങ്ങേണ്ടത് അനന്യയെ കുറിച്ച് തന്നെ. കക്ഷിയോട് എനിക്കെന്താണ് ബന്ധം എന്നുള്ളതിന് പ്രസക്തി കൊടുക്കാതെ ഒരു സാധാരണ ജനവിഭാഗത്തില്‍ നിന്ന് കൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. അനന്യ പബ്ലിക്കില്‍ ഒരു പ്രശ്നവും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ആരെ പറ്റിയും ഏതെന്കിലും മാധ്യമത്തില്‍ മോശമായി പറഞ്ഞിട്ടില്ല. അപ്പോള്‍ പിന്നെ ഒരു സിനിമക്കാരി ആവുമ്പോള്‍ അവള്‍ അനുഭവിച്ചേ മതിയാവൂ. ഇങ്ങനെയൊക്കെയാണോ സിനിമാക്കാര്‍ ആയാല്‍!!!! മിനിമം ഒരു വിവാദം എങ്കിലും ഉണ്ടാക്കണ്ടേ, അല്ലെ? ഇനി അനന്യ ഉണ്ടാക്കിയില്ലെങ്കില്‍ നോക്കിയിരുന്നു ക്ഷമകെട്ട നാട്ടുകാര്‍ അവളെ കുറിച്ച് ഉണ്ടാക്കട്ടെ. അതല്ലേ നിവൃത്തിയുള്ളൂ... തെറ്റുപറയാന്‍ പറ്റില്ല... പെര്‍ഫെക്റ്റ്‌ ലോജിക്സ്‌ ആണ്. അനന്യ വരനായി കണ്ടെത്തിയ ആള്‍ക്ക് അല്പം തടി കൂടിയതാണ് നാട്ടുകാര്‍ക്ക് പ്രശ്നം. അവര്‍ തമ്മില്‍ ഒരു ചേര്‍ച്ചയും ഇല്ല എന്നും പറഞ്ഞു ഫേസ്ബുക്ക്‌ അപ്ഡേറ്റ് വിലാപങ്ങള്‍. വായിക്കുമ്പോള്‍ അവരുടെ സങ്കടം കണ്ടു ഞാന്‍ കരഞ്ഞു പോയി കഴിഞ്ഞ ദിവസങ്ങളില്‍... സ്നേഹം എന്ന് പറഞ്ഞാല്‍ ദാ ഇതാ. ഇത്തിരി കൂടി പ്രാന്ത് മൂത്തവര്‍ കുത്തിയിരുന്ന് ഫോട്ടോകളൊക്കെ കണ്ടു പിടിച്ച് ഇതുവരെ അത്ര വശമില്ലാത്ത ഫോട്ടോഷോപ്പ് എന്ന സംഭവത്തില്‍ അതെല്ലാം കൂടി ഇട്ടു കുറെ എഡിറ്റ്‌ ചെയ്ത് പിന്നെ സ്ക്രിപ്റ്റ്‌ ഒക്കെ എഴുതി വല്യ സിനിമകള്‍ ഇറക്കിയിരുന്നു. ഇപ്പോഴത്തെ സിനിമക്കാര്‍ക്ക് വരെ അത്ര പണിയില്ലാതിരിക്കുമ്പോള്‍ തങ്ങളുടെ കഴിവ് പുറംലോകത്തെ അറിയിക്കാന്‍ ചെയ്യുന്ന പെടാപ്പാട് ഗംഭീരം. ഒരു ക്ലാപ് അടിച്ചോട്ടെ ഈ പ്രേക്ഷക... അതുകഴിഞ്ഞ് ഒരു ചോദ്യം... അനന്യ സ്വയംവരം പബ്ലിക്‌ ആയി നടത്തി ലിയോനാര്‍ഡോക്ക് അമിര്ഖാനിലുണ്ടായ മോനെ കൃത്യമായ്‌ കണ്ടുപിടിച്ച് കെട്ടണമെന്ന് എഴുതപ്പെട്ടിട്ടുള്ള ആ താളിയോലഗ്രന്ഥങ്ങള്‍ നിങ്ങളുടെ കൈവശം ആയിരിക്കും, അല്ലെ? ഞാന്‍ അത് കണ്ടിട്ടില്ലാത്തതുകൊണ്ടാവും എനിക്ക് നിങ്ങളെയോക്കെ തള്ളിക്കൊല്ലാനുള്ള ദേഷ്യം തോന്നിയത്. ദയവായി ക്ഷമിക്കുക. എഡ്യൂകേഷന്റെ കുറവ് എനിക്ക് കാര്യമായുണ്ടേ. അപ്പൊ ഇവിടെ ഇരിക്കട്ടെ നിങ്ങളുടെ ക്രിയേറ്റിവ് ആയ ആദ്യ പോസ്റ്റര്‍. അതില്‍ അനന്യയെയും ആന്ജനെയനെയും മാത്രമല്ല, അവളുടെ അനിയന്‍ ആയ അര്‍ജുനെയും ഒരു തട്ട് തട്ടിയിട്ടുണ്ട്. അസ്സലായിരിക്കുന്നു... കണ്ടുപിടിച്ച് കളഞ്ഞല്ലോ ബുദ്ധിമാന്മാര്‍!!!! നിങ്ങള്‍ക്ക് പ്രശസ്തിയോട് ഒട്ടും താല്പര്യം ഇല്ല എന്നറിയാം. പക്ഷെ പ്ലീസ്, ഞാന്‍ ഇതൊന്നു ഷെയര്‍ ചെയ്തോട്ടെ... ഉഗ്രന്‍ വര്‍ക്ക്‌ അല്ല്യോ! അനന്യയുടെ നിശ്ചയ ഫോട്ടോകള്‍ എടുത്ത് പണിതുള്ള ഒരു കെട്ട് ഫോട്ടോകള്‍ ഞാന്‍ ഇവിടെ നിരത്തി എന്റെ ബ്ലോഗ്‌ അലങ്കോലമാക്കുന്നില്ല. എനിക്കേറ്റവും അധികം ഇഷ്ടപ്പെട്ടു വട്ടായ മൂന്നെ മൂന്നു ഫോട്ടോകള്‍ മാത്രമേ ഇടുന്നുള്ളൂ. തുടര്‍ന്നും ഫോട്ടോകള്‍ കാണാന്‍ താല്പര്യം ഉള്ളവര്‍ വെറുതെ അനന്യ എന്നോ മറ്റോ ഗൂഗിളിനോട് രഹസ്യമായി പറഞ്ഞാല്‍ അപ്പൊ കിട്ടിക്കോളും ആയിരം പേജുള്ള മഞ്ഞപത്രം സ്പെഷ്യല്‍ എടിഷന്‍.... മഞ്ഞക്കണ്ണ്‍ ഉള്ളവര്‍ക്ക് എല്ലാം മഞ്ഞയായെ  തോന്നൂ എന്ന് മമ്മി പണ്ട് പറഞ്ഞു പഠിപ്പിച്ചത്കൊണ്ട്,  എനിക്ക് പണ്ടേ മഞ്ഞയോട് അല്പം അല്ലെര്‍ജി ഉള്ളതുകൊണ്ട് ഞാന്‍ വിട്ടുനില്‍ക്കുന്നു. നിങ്ങള്‍ കാരി ഓണ്‍... ഇനി അടുത്ത ഫോട്ടോ. അനന്യ ആനയുമായി നില്‍ക്കുന്ന പണ്ടത്തെ ഒരു ഫോട്ടോ പൊക്കിയെടുത്തവര്‍ക്ക് ആദ്യ നമസ്കാരം. എന്നിട്ട് ഇതിന് ഇങ്ങനൊരു എഴുത്ത് കൂടെ വച്ചതിന് അടുത്ത നമസ്കാരം. സംഭവായിട്ടുണ്ടല്ലേ...? ലൈക്കോട് ലൈക്‌... ഈ ഫോട്ടോ ഇട്ടതും, നേരത്തെ ജയറാമിന്റെ കുടുംബത്തിന്റെ ഫോട്ടോയില്‍ “എനിക്കാനയെ വലിയ ഇഷ്ടമാണ്” എന്ന് ജയറാം പറയുന്നതായി എഴുതി എഡിറ്റ്‌ ചെയ്തതും ഒരേ ആള്‍ തന്നെയാണ് എന്നെനിക്ക് തോന്നുന്നു. കക്ഷി ആനപ്രേമം മൂത്തു പ്രാന്തായി കിടക്കുന്ന ഒരു റൊമാന്റിക്‌ പടുകിളവന്‍ ആകാനുള്ള എല്ലാ ചാന്‍സും കാണുന്നു... ഒരു പഴമയുടെ ടച് രണ്ടിലും ഉണ്ടേ. പിന്നെ രണ്ടിലും പൊതുവായി ദാ പറഞ്ഞ ആനയും... അതുകൊണ്ട് തോന്നീതാ. നേരത്തെ പറഞ്ഞ പോലെ, എനിക്ക് എഡ്യൂകേഷന്‍റെ കുറവുണ്ടെ. ചിലപ്പോ തെറ്റാം. ഇനിയാണ് ശെരിക്കും മുതലാളിയുടെ വരവ്. രണ്ടു ദിവസമായിട്ടെ ഉള്ളൂ ഈ ഹിറ്റ്‌ പടം റിലീസ്‌ ആയിട്ട്. അത് വിജയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇതേ ഫോട്ടോ ഇട്ടു ഞാന്‍ ഒരു മറുപോസ്റ്റ്‌ ചെയ്തതും അതില്‍ ഒരുപാട് ഉപദേശങ്ങള്‍ വന്നതും. എന്റെ മറുപോസ്റ്റിലെ വാചകങ്ങള്‍ കൂടി ഞാന്‍ ഇവിടെ എടുത്തെഴുതുന്നു...

Let me share the best blunder of the year... After many harassment with the dirty comments by the public about her would-be, now it is a great fake news! I have been receiving so many informations about this particular link from my caring friends via FB msgs. Thank you for all that. Wherever I could do, I had commented and reported the link to facebook. And now I thought of making it public. Since I was one who was there all through the engagement function and one who is close to them, I felt pity for these newsmakers. How creative they are!!! Now, a truth from an eye-witness- It was Ananya's father who was running to do the arrangements for the function, it is still her father who is mostly taking her to locations while she is running to finish her projects to fix a date for marriage and her father seemed very happy all throughout till date. How pitiful is this Facebook when it turns into a cheap manjapathram! Don't these uploaders feel ashamed in spreading it as flash news, instead of informing people that it's a fake one! I PITY YOU DAMN CROOKS! If you can, please kindly share this message, and do report the links to Facebook if you are seeing it in your homepage. It's after all their life, and give it back to them. A girl is being mentally tortured. Understand the seriousness. You are no one to question about her selections or their life. If they marry, let them be. If they decide not to marry, let them be. What the hell connects you with all that! And try tuning to Radio Mango 91.9 on Valentine's Day from 11am-12noon to hear Ananya and Aanjaneyan speaking together on air. Don't forget to have a letter pad and a pen to note down some points they speak about, later find all misinterpretations with each of their words. That may provide you with more such hot fake news. Don't forget to tag me too in each of them... Best of luck to all! Manjapathram zindabad!
ഒരു സംഭവം കാണുമ്പോള്‍ അത് പാതി കാണാതെ, മുഴുവനായി നോക്കും നമ്മുടെ ആളുകള്‍ എന്നൊരു ധാരണ എനിക്കുണ്ടായി. മിക്കവാറും ആളുകള്‍ മുഴുവന്‍ നോക്കുകയും ചെയ്തു. പക്ഷെ ചിലര്‍ക്ക് ഒരു സംശയം, ഇത് എന്റെ ദേഷ്യവാചകങ്ങള്‍ വായിക്കാതെ ആ ഫോട്ടോ മാത്രമല്ലേ ആളുകള്‍ കാണൂ, ആ ഫോട്ടോ എഡിറ്റ്‌ ചെയ്തു അതില്‍ തന്നെ എനിക്ക് പറയാനുള്ളത് എഴുതിക്കൂടെ എന്നൊക്കെ. അവര്‍ക്കൊക്കെ വേണ്ടി ദാ വെടിപ്പായി എഴുതിയിരിക്കുന്നു... ഇനിയുള്ള കുറ്റവും കുറവുകളും ദയവായി തനിയെ സഹിച്ചാല്‍ മതി, എന്നെ എഴുതി അറിയിച്ച് ഉപദേശിച്ചു നന്നാക്കാം എന്ന വ്യാമോഹം വേണ്ട. എഡ്യൂക്കേഷന്‍ മാത്രേ കുറവുള്ളൂ, ജാഡ കാര്യമായുണ്ട്. നാക്കാണെങ്കില്‍ എം എ പണ്ടേ പാസ്സായി. ഇനി, ഈ ലേഖനം അവസാനിപ്പിക്കുന്നതിന് മുന്‍പ്, തമാശയൊക്കെ മാറ്റിവച്ചു കാര്യമായി ഒന്ന് രണ്ടു കാര്യങ്ങള്‍ ചോദിച്ചോട്ടെ? അനന്യയുടെ വരന് നിങ്ങളൊക്കെ പറയുംപോലെ തടി കൂടിയാല്‍, പ്രായം കൂടിയാല്‍, ഇനി കെട്ടി രണ്ടു പിള്ളേരും നാല് പേരക്കുട്ടികളും ആയിട്ട് വിവാഹമോചനം നേടിയതാണെങ്കില്‍, കാശുകണ്ടിട്ടു മാത്രം അവള്‍ അയാളെ കല്യാണം കഴിക്കുന്നതാണെങ്കില്‍, അവളുടെ അച്ഛന് വിവാഹത്തില്‍ താല്പര്യം ഇല്ലെങ്കില്‍, അനിയന് അളിയന്‍റെ തടി കണ്ടു ദേഷ്യമാനെന്കില്‍, ഈ വിവാഹം നടക്കുകയാണെങ്കില്‍, നടക്കാതിരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്കെന്തു നഷ്ടം? അവളുടെ ജീവിതം... അവളുടെ തീരുമാനങ്ങള്‍.... അവളുടെ ശരിയും തെറ്റും... അവളുടെ ഗുണവും ദോഷവും... അവള്‍ എവിടെയെങ്കിലും പോയി ജീവിച്ചോട്ടെ... അല്ലെങ്കിലും ഈ ഫോട്ടോസ് ഒക്കെ അപ്‌ലോഡ്‌ ചെയ്തവര്‍ തന്നെയാണോ അവളെ നന്നാക്കാന്‍ വന്നിരിക്കണേ! ഭേഷായി! അപ്പൊ ഇത്രയൊക്കെയേ എനിക്ക് പറയാനുള്ളൂ... പറഞ്ഞിട്ട് വല്യ കാര്യമുണ്ടായിട്ടല്ല... പക്ഷെ, എന്റെ ഒരു മനസ്സമാധാനത്തിന്...