Jyothy Sreedhar

Off to Mumbai- My Military Nursing Days!

2002 - ആലുവ St. Xavier 's college ല്‍ ഞാന്‍ I year Degree വിദ്യാര്‍ഥിനി. ഇംഗ്ലീഷ് സാഹിത്യത്തെ ആവേശത്തോടെ സ്വന്തമാക്കുകയായിരുന്നു ഞാന്‍. പ്രീഡിഗ്രിക്ക് രണ്ടാം ഗ്രൂപ്പ്‌ ഉം കൂടെ മാത്സും എടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഞാന്‍ സാഹിത്യത്തെ സ്നേഹിച്ചു തുടങ്ങിയത് അക്കാലത്ത് തന്നെ. ഡിഗ്രിക്ക് ഏതു ശാസ്ത്രവിഷയം ആണ് വേണ്ടതെന്നോര്‍ത്ത്‌ ആശങ്കയില്‍ ആയപ്പോള്‍ ധൈര്യപൂര്‍വ്വം B. A. English Literature നു എന്ടെ പേര് കൂട്ടി ചേര്‍ത്തത് എന്ടെ വീട്ടുകാര്‍ക്ക് അത്ര ഇഷ്ടപെട്ടില്ല. ആ അനിഷ്ടം കൊണ്ട് അവര്‍ മറ്റു courses  നോക്കാന്‍ തുടങ്ങി. ആ അന്വേഷണത്തെ തുടര്‍ന്ന് military nursing നുള്ള അപേക്ഷ എന്ടെ മുന്നില്‍ വന്നു. കാര്യമായി എടുക്കാതെ അത് അയച്ചു. Test നു call letter വന്നപ്പോള്‍ വെറുതെ എഴുതി നോക്കാന്‍ അമ്മ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഒന്നും തന്നെ പഠിക്കാതെ പോയി എഴുതി. അതവിടെ തീര്‍ന്നു എന്ന് വിചാരിച്ചു ഞാന്‍. അപ്പോഴാണ്‌ interviewനുള്ള letter വരുന്നത്. Bangalore വച്ചായിരുന്നു അത്. പോകണ്ട എന്ന് മനസ്സില്‍ ഉറപ്പിച്ചപ്പോള്‍ അമ്മയും ചേട്ടനും കൂടി ആദ്യമായ് വന്ന ഒരു interview കളയേണ്ട എന്നും Bangalore പോയി ഞങ്ങളുടെ ബന്ധുക്കളെ ഒക്കെ കാണാമല്ലോ എന്നൊക്കെ പറഞ്ഞു എന്നെ സമ്മതിപ്പിച്ചു. ഞാനും ചേട്ടനും കൂടി Bangalore എത്തി. അവിടെ ബന്ധുവായ രവി അങ്കിള്‍ന്റെ വീട്ടില്‍ താമസിച്ചു. ജീവിതത്തിലെ ആദ്യത്തെ interview. അതിനായി ഏതോ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥയുടെ  ചോദ്യശരങ്ങള്‍ക്കായി  മുറിയിലേക്ക് കയറുമ്പോള്‍ എന്ടെ കാലുകള്‍ വിറയ്ക്കുന്നുണ്ടായി. പക്ഷെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചും നാടിനെ കുറിച്ചും അത് വരെ ഉള്ള ജീവിതത്തെ കുറിച്ചും ഒക്കെ ആണ് അവര്‍ എന്നോട് ചോദിച്ചത്. സമയം ചെല്ലും തോറും ഞാന്‍ വാചാലയായി കൊണ്ടേ ഇരുന്നു. 45 മിനിറ്റുകള്‍ പോയത് ഞാന്‍ അറിഞ്ഞില്ല എന്ന് വേണം പറയാന്‍. മുന്ഗണന ചോദിച്ചപ്പോള്‍ ലിസ്റ്റില്‍ ഉള്ള Bombayയും Navyയും  ഞാന്‍ പറഞ്ഞു. Navy വേണം എന്ന് ഞാന്‍ പറയാനുള്ള കാരണം ആയി ചൂണ്ടിക്കാട്ടിയത് Air Forceന്റെയോ Armyയുടെയോ  യുണിഫോമുകളില്‍ എന്നെ കാണാന്‍ ഒരു ഭംഗിയും ഉണ്ടാവില്ല എന്നതാണ്. അവര്‍ അന്ന് ചിരിച്ചു കയ്യടിച്ചപ്പോള്‍ ഒരു രോമാഞ്ചം എനിക്ക് ഉണ്ടായി. ആദ്യത്തെ interview കഴിഞ്ഞു വാതില്‍ തുറന്നു പുറത്തേക്കു വന്നപ്പോള്‍ പെട്ടെന്ന് എന്തൊക്കെയോ കിട്ടിയത് പോലെ. വൈകിട്ട് interview rank list വരുമ്പോള്‍ എണ്ണമറ്റ   നിരയില്‍ 16 ആം സ്ഥാനം എനിക്ക്. പിറ്റേന്ന് മുതല്‍ medical check up എന്ന് കേട്ടപ്പോള്‍ militaryയുടെ ചിലവില്‍ ഒരു full body check up നടത്താമല്ലോ എന്ന വിചാരം ആയിരുന്നു. ആദ്യ പടിയായി Blood/ urine check up. ബ്ലഡ്‌ എടുക്കുമ്പോള്‍ മുന്നില്‍ ഉള്ള കുട്ടി തല കറങ്ങി വീഴുന്നത് കണ്ടു എനിക്കും ബോധം മറയാന്‍ പോകുന്നത് പോലെ തോന്നി. എന്ടെ ചോര എടുത്തു കഴിഞ്ഞതും ആ നേഴ്സ് എങ്ങോട്ടോ ഓടി. രണ്ട് മൂന്നു വട്ടം അവര്‍ അകത്തേക്കും പുറത്തേക്കും ഓടിയപ്പോള്‍ എനിക്ക് എന്തോ പ്രശ്നം ഉണ്ടോ എന്ന് ഞാന്‍ പേടിച്ചു. പിന്നെ അവസാനം അവര്‍ വന്നു blood donate  ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ ഒരു നെടുവീര്‍പ്പിട്ടു. ചെയ്തു. പിന്നെ പരിശോധനയുടെ ഒരു പടയായിരുന്നു. eye/ ent/ skin/ physical fitness/ gynaec/ X Ray/ ecg... അങ്ങനെ അങ്ങനെ... ഇടയ്ക്കു എന്ടെ കൂടെ ഉള്ളവര്‍ക്ക് ഓരോരോ അസുഖം കണ്ടു പിടിക്കുന്നത്‌ കാണുമ്പോള്‍ ദേഹം ആകെ വിറച്ചു. ഒരു കുട്ടിയുടെ ear drum ല്‍ വലിയ ഒരു തുളയും മറ്റൊരാളുടെ uterusല്‍ ഒരു മുഴയും കണ്ടു പിടിക്കുമ്പോള്‍ ഞാന്‍ അടുത്ത് നിന്ന് വല്ലാതെ പേടിച്ചു. എനിക്കും മാരകമായ ഒരു അസുഖം ഉണ്ടെന്നു പലപ്പോഴും തോന്നി തോന്നി എനിക്ക് ശ്വാസം മുട്ടി. ഒടുക്കം എല്ലാം കഴിഞ്ഞു 100% ഫിറ്റ്‌  ആയി പുറത്തു വന്നപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ആശ്വാസം ആയിരുന്നു. ഏപ്രില്‍ 5നു ബാംഗ്ലൂര്‍ എത്തിയ ഞാന്‍ ആ നഗരത്തോട് വിട പറഞ്ഞത് ഏപ്രില്‍ 13നു. വിഷുക്കണി ട്രെയിനില്‍ ചേട്ടന്ടെ മുഖമായിരുന്നു. വീട്ടിലെത്തി ഒറ്റശ്വാസത്തില്‍ എണ്ണി പെറുക്കി വിശേഷങ്ങള്‍ പറഞ്ഞു. പിന്നെ പതിയെ എല്ലാം മറന്നു ആ അദ്ധ്യായം അടച്ചുവച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് എനിക്ക് registered ആയി appointment letter വരുന്നത്. Bombay Navyലേക്ക് Military Nursing നു ഞാന്‍ selected. ഇടി വെട്ടേറ്റ പോലെ അത് നോക്കി ഇറയത്തെ പടിയില്‍ ഞാന്‍ ഇരുന്നു. അത് കിട്ടുമെന്ന് ഞാന്‍ അടക്കം ആരും കരുതിയിരുന്നില്ല. അപ്പോള്‍ അമ്മ എന്നോട് പറഞ്ഞു പോകണ്ട എന്ന്. ഉള്ളില്‍ അപരിചിതമായ ഒരു വാശി ആയിരുന്നു എനിക്ക്. പോകുമെന്ന് അങ്ങനെ ഞാന്‍ തീരുമാനിച്ചു. ബോംബയിലെ കൊച്ചച്ചന്റെ അടുത്തേക്ക് ആദ്യമായ് ഒരു വിമാന യാത്ര.,അതും ഒറ്റയ്ക്ക്. ജീവിതത്തിനു ത്രില്ല്‍‍ കൂടിക്കൊണ്ടിരുന്നു. Joining date ല്‍ കൊച്ചച്ചന്റെ ഒപ്പം Navyയിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു അഭിമാനം, അവിടത്തെ ranks call out ചെയ്യുമ്പോള്‍ പട്ടികയില്‍ ആദ്യം darjeelingല്‍ നിന്നും വന്ന Shikha Gupthaക്ക്. രണ്ടാം സ്ഥാനം എനിക്ക്. മൂന്നാം സ്ഥാനം മറ്റൊരു മലയാളിക്ക്. പിന്നെ പുറകില്‍ എല്ലാം North indians,കൂടുതല്‍ Punjabis. റാങ്ക് പ്രകാരം 16 കുട്ടികളെ രണ്ട് പേര്‍ വീതമുള്ള 8 മുറികളിലാക്കി. Shikhaക്ക് Bombayലെ ചൂട് സഹിക്കാന്‍ പറ്റാത്തത് കൊണ്ട് അര മണിക്കൂര്‍ ഇടവിട്ട്‌ അവള്‍ കുളിച്ചു കൊണ്ടിരുന്നു. എല്ലാവരും അന്ന് പരസ്പരം പരിചയപെടുമ്പോള്‍ എന്നോടും മറ്റേ മലയാളി ആയ Pretty യോടും ഒരു പുച്ഛ‍ ഭാവത്തിലാണ് മറ്റുള്ളവര്‍ സംസാരിച്ചത്. ഇടയ്ക്കു പഞ്ചാബിയില്‍ എന്തോക്കെയോ പരസ്പരം പറഞ്ഞു ഞങ്ങളെ നോക്കി അവര്‍ ചിരിക്കുന്നുണ്ടായി. " I'm not well, can u help me with my room cleaning?" എന്ന് Parmil Yadav ചോദിക്കുമ്പോള്‍ ഒരു സഹായമായി ഞാന്‍ അത് ചെയ്തു കൊടുത്തു, പിന്നെ സഹായ അഭ്യര്‍ഥനകള്‍ വര്‍ധിച്ചു, അതിനു ആജ്ഞയുടെ ഭാവം വന്നു, പീഡനങ്ങള്‍ തുടങ്ങി. "I won't do it" എന്ന് പറഞ്ഞാല്‍ എല്ലാവരും കൂടി എന്നെ അടിക്കാനും ചവിട്ടാനും തുടങ്ങി. Parmil nte നഖത്തിനടിയിലുള്ള ബ്ലേഡ് കഷ്ണം വെച്ചു എന്റെ മുഖത്ത് ഇടതു ഭാഗത്ത്‌ നീളത്തില്‍ വരഞ്ഞു. അപ്പോള്‍ തന്നെ complaint ചെയ്യാന്‍ പോയ എന്നെ കണ്ടു ഞങ്ങളുടെ Principal Tutor ചിരിച്ചു. " Beta, dont take up this silly issue" എന്ന് പറയുമ്പോള്‍ മുഖത്തെ മുറിവിലൂടെ ചോര ഒഴുകുന്നുണ്ടായി... പിന്നെ ഞാന്‍ അറിഞ്ഞു, പര്മിലിന്റെ അച്ഛന്‍ അവിടത്തെ വലിയ ഓഫീസര്‍ ആണെന്നും, അവരുടെ Navy quarters 5min അകലെയാണെന്നും. Reshmi Rana എന്ന മറ്റൊരു കഥാപാത്രം Rana രാജകുടുംബത്തിലെ ഇളം മുറക്കാരി. അങ്ങനെ ഓരോരുത്തര്‍ക്കും അവകാശപ്പെടാന്‍ എന്തോക്കെയോ.. കൂടെ ഉള്ള മലയാളിയും അധികാരം കയ്യിലുള്ള Monitor സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഞാന്‍ ശരിക്കും ഒറ്റക്കായി. പീഡനങ്ങള്‍ വര്‍ധിച്ചു കൊണ്ടിരുന്നു.. എല്ലാ ദിവസവും രാത്രി 8 മുറികളിലെയും bucketകളില്‍ വെള്ളം പിടിച്ചു വെക്കുക എന്നത് ഒരു വലിയ ഉത്തരവാദിത്വമായി, താഴെ നിന്നും മൂന്നാം നിലയിലെക്കായിരുന്നു ആ നിറഞ്ഞ buckets സഞ്ചരിക്കെണ്ടിയിരുന്നത്, Bathroomല്‍ ചെളിയോടൊപ്പം കെട്ട് പിണഞ്ഞു കിടന്ന മുടിയും toiletലെ used napkinsകളും റൂമുകളിലെ വെയ്സ്ടും ഒക്കെ കൈ കൊണ്ട് എടുത്തു എടുത്തു കളയാന്‍ അവര്‍ എന്നോട് ആജ്ഞാപിച്ചു. പതിയെ അതൊക്കെ ഒരു ശീലമായി. ഒന്നിനോടും അറപ്പോ വെറുപ്പോ ഒന്നും ഇല്ലാതായി.. സാരി ഉടുക്കാന്‍ അറിയാത്ത അവരെ ഒക്കെ സാരി ഉടുപ്പിച്ചു മുടി put up ചെയ്തു തയ്യാറാക്കിയതിനു ശേഷമേ എനിക്ക് റെഡി ആകാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. അവസാനം ശ്വാസം ഇല്ലാതെ  ഓടി എത്തുമ്പോഴേക്ക് എനിക്ക് പലപ്പോഴും കര്‍ശനം ആയി warning കിട്ടും. രാത്രി ഒന്നോ രണ്ടോ മണിക്കൂറ് മാത്രമാണ് എനിക്ക് ഉറങ്ങാന്‍ കിട്ടിയിരുനത്, അങ്ങനെ കിടക്കുമ്പോള്‍ വളരെ വലിയ ഒരു എലി എന്റെ നെഞ്ചത്തെക്ക് ചാടും. നല്ല കനം ഉണ്ട് അതിന്‌. കൈ കൊണ്ട് "ഒന്ന് പോ, മാഷേ" എന്ന രീതിയില്‍ ഒരു തട്ട്. ശിഖയുടെ  അടുത്താകും അത് എത്തുക, അവള്‍ ചിലപ്പോഴേ അത് അറിയാറുള്ളു, അറിഞ്ഞാല്‍ പിന്നെ ആ എലി ഒരു shuttle ആകും. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒരു തമാശ, ഇത് പോലെ തമാശ ഉള്ള മറ്റൊരു രംഗമായിരുന്നു എന്റെ അടുക്കള പണി. ബപന്‍ എന്ന ജോലിക്കാരനൊപ്പം എനിക്കും അവിടെ duty ആയിരുന്നു, ക്ലാസ്സ്‌ നു ശേഷമുള്ള സമയം. ആദ്യ ദിനം ഒരു സ്ലാബ് ഇല്‍ അയാള്‍ ഗോതമ്പുപൊടി നിറയെ കൊട്ടിയിട്ടു കുഴക്കാന്‍ പറഞ്ഞു. എവിടെ നിന്നും തുടങ്ങണം എന്നറിയാതെ അന്ധാളിച്ചു ഞാന്‍ നിന്ന നില്‍പ്പ് ഇപ്പോഴും വീട്ടില്‍ ചപ്പാത്തിക്ക് കുഴക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കും. പിന്നെ അതും ശീലമായി. മുറി ഭാഷകളില്‍ ഞാനും ബപനും  എന്തോക്കെയോ വിശേഷങ്ങള്‍ കൈമാറുമായിരുന്നു. പിന്നെ പറയാന്‍ ഞാന്‍ ഏറ്റവും പേടിച്ച cocktail parties. Batchല്‍ നിന്നു ഒരാള്‍ പങ്കെടുക്കണമെന്നു നിര്‍ബന്ധമുണ്ട്. എന്നെ മാത്രമാണ് അവര്‍ വിടുക. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മദ്യപിച്ചു ബോധമില്ലാതെ അടുത്ത് നില്‍ക്കുമ്പോള്‍ ഞാന്‍ നന്നായി പേടിക്കുമായിരുന്നു, അതില്‍ ഒരാള്‍ എന്റെ തോളത്ത് കുറുകെ കയ്യിട്ടപ്പോള്‍ ഹൃദയം നിന്നു, പക്ഷെ എന്നോട് അല്പം സ്നേഹമുണ്ടായിരുന്ന മലയാളി ആയ Principal Matron എന്നെ രക്ഷിക്കുമായിരുന്നു. എനിക്കുള്ള പീഡനങ്ങളെ കുറിച്ച് മലയാളി ആയ എന്റെ ഒരു senior നോട് ഞാന്‍ സൂചിപ്പിച്ചപ്പോള്‍ ചിരിച്ചു കൊണ്ടവര്‍ പറഞ്ഞു " എന്റെ താഴെ 3 അനിയത്തിമാര്‍ ഉണ്ട്. ആ ബാധ്യതകള്‍  തീര്‍ത്തു ഒരു ജീവിതമുണ്ടാക്കാനാണ് ഞാന്‍ എത്തിയത്, ഇവിടെ വരുന്നവര്‍ ഒന്നില്ലെങ്കില്‍ കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ കൊണ്ട്, അല്ലെങ്കില്‍ പട്ടാള പാരമ്പര്യം കൊണ്ട് വന്നവരാണ്" അവിടെ ഞാന്‍ ഒറ്റ. പക്ഷെ ആ senior എന്നെയും കൊണ്ട് അവരുടെ roundsനു പോകുമായിരുന്നു-ഒരു തരം രക്ഷപെടുത്തല്‍. അങ്ങനെ ഒരു നേഴ്സ്ന്റെ പല ജോലികളും ഞാന്‍ പഠിച്ചു. ആ ജോലിയെ അവരുടെ കൂടെ നടക്കുമ്പോഴൊക്കെ ഞാന്‍ സ്നേഹിച്ചു. റൌണ്ട്സിനു പോകുമ്പോള്‍ രോഗി നോക്കുമ്പോള്‍ പുഞ്ചിരിയോടെ "ഗുഡ് മോണിംഗ്" എന്ന് പറഞ്ഞ് അടുത്തു ചെല്ലുമ്പോള്‍ "ഹൌ ആര്‍ യു ഫീലിംഗ് ടുഡേ?" എന്ന് സ്നേഹത്തോടെ അവരുടെ നെറുകില്‍ ചോദിക്കുമ്പോള്‍ അവരുടെ മുഖം വിടരുമായിരുന്നു. അത് കാണുക എന്‍റെ ഇഷ്ടവിനോദമായിരുന്നു. ഞാന്‍ ഇങ്ങനെ പോകുന്നതിനു പകരം മറു ഭാഗത്ത്‌ ക്രൂരമായ പ്രതികാരങ്ങളായിരുന്നു. ഒരിക്കല്‍ ഭയങ്കരമായ പനി ഉണ്ടായിരുന്ന ഞാന്‍ ബക്കറ്റ്‌കളില്‍ വെള്ളം പിടിച്ചു പടികള്‍ കയറുമ്പോള്‍ തല കറങ്ങി വീണു. പാതി ബോധത്തില്‍ പര്മിളിന്റെ ഷൂസിനടിയില്‍ ഞെരുങ്ങുന്ന എന്റെ കയ്യിന്റെ വേദന ഞാന്‍ അറിഞ്ഞു.  സിനിമകളില്‍ മാത്രം കാണുന്ന  രംഗങ്ങളായിരുന്നു അവിടെ ഞാന്‍ ജീവിച്ചു തീര്‍ത്തത്. ഭയത്തിന്റെ പാരമ്യത്തില്‍ എന്റെ മനസ്സിന് എന്തോ പറ്റിയിരുന്നു എന്ന് എന്റെ സീനിയര്‍ മനസ്സിലാക്കി അവിടത്തെ തന്നെ ഒരു ഡോക്ടറിനെ കാണിച്ചു. ഇതൊക്കെ എനിക്ക് പാതി ഓര്‍മയെ ഉള്ളു. മനസ്സിന് ഷോക്ക്‌ ഉണ്ടെന്നും ഒക്കെ ഡോക്ടര്‍ പറഞ്ഞു എന്ന് പിന്നീട് ആ സീനിയര്‍ പറഞ്ഞു. അപ്പോഴേക്കും ജീവിക്കാനുള്ള കൊതി കൊണ്ട് ഞാന്‍ Resignation letter കൊടുത്തിരുന്നു. Formalities ന്റെ പ്രളയത്തില്‍ അവിടത്തെ അന്ത്യദിനത്തിനായുള്ള കാത്തിരിപ്പായിരുന്നു പിന്നെ... അതിനിടയിലാണ്, അവിടെ ഒരു cultural fest വരുന്നത്‌. അതിനായി ഓം ജയ് ജഗദീഷ് ഹരേ... എന്ന ഗാനം ആദ്യം ഒരു പ്രാര്‍ഥന ആയി പാടണമെന്ന് എനിക്ക് principal matron nte നിര്‍ദേശം കിട്ടി. Madam ആണ് എന്നെ അതു പഠിപ്പിച്ചു തന്നത്. Stageല്‍ 2 spot lights il ഞാന്‍ ആ ഗാനം പാടി. Maath pitha thum mere sharan gahoo kiski, thum bin aur naa dooja aash karoo kiski... എന്ന വരികള്‍ പാടുമ്പോള്‍ ഞാന്‍ ഉള്ളില്‍ കരഞ്ഞു ഇടറുന്നുണ്ടായിരുന്നു. അമ്മയും അച്ഛനും ചേട്ടനും ഒക്കെ എന്റെ മുന്‍പില്‍ വന്നു നില്‍ക്കുന്നത് പോലെ. പാട്ട് അവസാനിക്കാറായപ്പോള്‍ അന്നത്തെ chief guests audienceനിടയിലൂടെ മുന്നിലേക്ക്‌ നടന്നടുത്തു. ആദ്യം വന്ന ഒരു പരുക്കന്‍ രൂപത്തെ എനിക്ക് മനസ്സില്ലായില്ല. പുറകില്‍ സുമുഖനായ ഒരാള്‍- Cream n brown shervani. അയാള്‍ മുന്നില്‍ വന്നിരുന്നപ്പോള്‍ കണ്ണ് തള്ളി പോയി.- Sonu Nigam. ഞെട്ടിത്തരിച്ച്‌ അടുത്ത ആളിനെ നോക്കിയപ്പോഴാണ് അത് A. R. Rahman ആയിരുന്നു എന്ന് മനസ്സിലായത്‌. വാക്കുകള്‍ തെറ്റാന്‍ പോകുന്നത് പോലെ തോന്നിയപ്പോള്‍ വേഗം കണ്ണടച്ച് പാടി തീര്‍ത്തു. ഔപചാരികമായ ചടങ്ങിനു ശേഷം മേട്രന്‍ മാഡം എന്നെ വിളിച്ചു സോനു നിഗമിന്റെ അടുത്ത് പരിചയപ്പെടുത്തുമ്പോള്‍ സ്വപ്നമാണോ അത് എന്നെനിക്കു തോന്നി. 'Good singing' എന്ന് പറഞ്ഞു തന്ന shake hand ഈ കയ്യില് ഞാന്‍ ഇപ്പോഴും അറിയുന്നു. Military Nursing നോട് അന്നെനിക്ക് വല്ലാത്ത നന്ദി തോന്നി. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ബോംബെയിലെ ആ ദിനങ്ങളെ എന്റെ സുവര്‍ണ കാലഘട്ടങ്ങളില്‍ ഒന്നായി ഞാന്‍  വിശേഷിപ്പിക്കും. നേവി പരിസരങ്ങളില്‍ നേവിക്കാരിയായി  ഞാന്‍ നടക്കുമ്പോള്‍ എല്ലാവരും തരുന്ന സല്യൂട്ടുകള്‍, സീനിയര്‍നോടൊപ്പം നടന്നു ലഭിച്ച വാര്‍ഡ്‌ അനുഭവങ്ങള്‍, cultural fest, ഉത്തരേന്ത്യക്കാരെ അടുത്തറിയാന്‍ കിട്ടിയ അവസരം, അങ്ങനെ വന്ന മാനസിക വ്യതിയാനങ്ങള്‍, ജീവിതത്തില്‍ അറപ്പുകള്‍ക്കും വെറുപ്പുകള്‍ക്കും എതിരെ നിര്‍ബന്ധിതമായ ജയങ്ങള്‍, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുവാന്‍ ലഭിച്ച കഴിവ്- ഇതെല്ലാം ആ വൈവിധ്യമാര്‍ന്ന കാലഘട്ടം എനിക്ക് സമ്മാനിച്ചതാണ്‌. ഏറ്റവും വലിയ പീഡനങ്ങളിലൂടെ ഏറ്റവും വലിയ പാഠങ്ങള്‍ ഞാന്‍ പഠിച്ചു. Jyothy S. S. എന്നെഴുതിയ അന്നത്തെ നേവി ബാഡ്ജും നേവി യൂണിഫോമിലുള്ള ഫോട്ടോകളും ഒക്കെ കാണുമ്പോള്‍ ഒരു നിര്‍വൃതി ഉണ്ട്. ജീവിതത്തെ ഏറ്റവും അടുത്തറിഞ്ഞതിന്റെ സന്തോഷം,. സാധാരണ ആളുകള്‍ക്ക് കിട്ടാത്ത എത്രയോ സംഭവ ബഹുലമായ ജീവിതമാണ് എന്ടെതെന്നു അപ്പോഴൊക്കെ ഞാന്‍ വിശ്വസിക്കും. പശ്ചാത്താപങ്ങള്‍‍ ഇല്ലാതെ ജീവിതം തേച്ചു മിനുക്കി വീണ്ടും, മുന്നോട്ട്... പുതിയ സംഭവങ്ങളിലേക്ക്... അഗ്നി പരീക്ഷണങ്ങള്‍ക്ക് ശേഷമുള്ള ശുദ്ധീകരണത്തിലേക്ക്...