Jyothy Sreedhar

വ്യാജം

പാഠപുസ്തകചിത്രത്തിലെ, ഭൂമിയെന്ന മിഥ്യാഗോളത്തിനുള്ളി- ലെയാരോ തീര്‍ത്ത മായയില്‍ നിന്ന്, "പ്രണയം വ്യാജ"മെന്നു പറഞ്ഞ ഹൃദയമില്ലാ വികലാംഗന് കണ്ണീര്‍പ്രണാമം. അയാള്‍ സുഖം പ്രാപിക്കട്ടെ. ഞാന്‍ പ്രാര്‍ഥിക്കാം. അയാളുടെ, വൈകല്യമില്ലാത്ത- യൊരടുത്ത ജന്മത്തിനായി. എന്റെ മിഴിവിളക്കില്‍ ഞാന്‍ നീട്ടുന്ന നാളത്തിലെ രൂപം നീയെന്നയെന്റെ പ്രണയമെന്ന് അയാള്‍ തിരിച്ചറിഞ്ഞാല്‍ ഞാന്‍ സമ്മതിക്കാം, അയാളുടെ സൌഖ്യം. അതു നിനക്ക് വേണ്ടി ഞാന്‍ പിറക്കുന്ന- യെന്റെ ഏതുജന്മത്തിലായാലും.