Jyothy Sreedhar

തുലാവര്‍ഷം

കാലവര്‍ഷത്തിനൊടുവില്‍ തെളി- ഞ്ഞോരാദ്യ വെയിലിനൊപ്പം എന്തിനോ നീ പിണങ്ങിയിരുന്നു. ശേഷം, നീയില്ലാതിരുന്നപ്പോള്‍, ഭാവനകള്‍ ഇല്ലാതെ വാസ്തവങ്ങള്‍ ദാഹിച്ചതായ്‌ കണ്ടു. ചുറ്റും പരന്നയിരുട്ട് മരണം പോലെ നിഗൂഡനിശബ്ദമായിരുന്നു. ജീവിതത്തില്‍ രാത്രികളുടെ ഒളിപ്പോരുണ്ടായി. എനിക്ക് തടുക്കാന്‍ കഴിഞ്ഞിരുന്നില്ല; കാരണം എന്റെ പക്കല്‍ പുഞ്ചിരികളുണ്ടായിരുന്നില്ല. അതു നിന്നോടൊപ്പം മാഞ്ഞിരുന്നു. ഇടവപ്പാതിയ്ക്കും തുലാവര്‍ഷത്തിനുമിടയില്‍ എനിക്ക് നഷ്ടമായത് അവയാണ്- എന്റെ പുഞ്ചിരികളെ. നിന്നോടൊപ്പം മാഞ്ഞ്, നിന്നോടൊപ്പമിപ്പോള്‍ തിരികെ വരുന്ന, എന്നെ ഞാനാക്കുന്ന പുഞ്ചിരികള്‍. അവയില്ലാതെ ഞാന്‍ വികൃതമെന്ന് ലോകം പറയുന്നു.