Jyothy Sreedhar

ജാതകം

...അതിനാലാണ്, നമുക്കിടയിലെ നിശബ്ദതയില്‍ വിദൂരമായ നമ്മുടെ ശ്വാസങ്ങള്‍ തമ്മില്‍ തിരിച്ചറിഞ്ഞതും; തീക്ഷ്ണമായ്‌ പുണര്‍ന്നതും; അടുത്ത പിറവികളും, പിന്നെ മറവികളും, നമ്മുടെ തീവ്രപ്രണയത്തിനായ് എഴുതിവച്ചതും. ആ നിമിഷമാണ്, ഞാന്‍ വിളിച്ചെന്ന പോലെ നീ തിരിഞ്ഞുനോക്കുമ്പോള്‍ ആദ്യമായ്‌ എന്നെ കണ്ടത്.