Jyothy Sreedhar

സ്വപ്നങ്ങളേ

സ്വപ്നങ്ങളേ, ഇന്ന് നിങ്ങളെന്നെ പുല്‍കാതിരിക്കുക. നിങ്ങള്‍ സ്വപ്നം കാണുന്ന എന്‍റെ പ്രണയത്തിന്‍റെ മനോഹാരിതയെ എന്‍റെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‍ കവരാതിരിക്കുക. നിങ്ങള്‍ക്കുള്ള സമയം എന്‍റെ അന്ത്യനിദ്രയ്ക്ക് ശേഷമാകാം, എന്‍റെ പ്രണയിതാവിന്‍റെയധരങ്ങളില്‍ വിടര്‍ന്ന്, വാടാത്ത ഒരു പുഞ്ചിരിയായി ഞാന്‍ അടുത്ത പിറവിയെടുക്കുന്നതിന്‍ മുന്‍പ്.