Jyothy Sreedhar

ശുഭം

ആധുനികതയിലേക്ക് അസംഖ്യം കേബിളുകള്‍ കേട്ടിപ്പിണഞ്ഞു നാടുകള്‍ കടക്കുന്നു. ഓരോ വയറും ഓരോ  ദിശയിലേക്ക്. ഓരോ നാട്ടില്‍, ഓരോ ഹൃദയത്തിലേക്ക്. ഒരിടത്ത്‌ തോരാമഴയില്‍ വെള്ളം കയറി അവ അഴുകി നശിക്കുന്നു. വേറെ ഒരിടത്ത്‌ ശക്തമായ മിന്നലില്‍ അവയുടെ ഞെരമ്പുകള്‍ പൊട്ടിത്തെറിക്കുന്നു. മറ്റൊരിടത്ത്  സൂര്യ താപത്തില്‍ ഉരുകി ഉരുകി അവ ദ്രവമാകുന്നു. എവിടെയും നാശം. പറയാനുള്ളത്  അയക്കാനാകാതെ യന്ത്രങ്ങള്‍ നിര്‍ജ്ജീവമാകുന്നു. പിന്നെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു, എന്തായിരുന്നു പറയേണ്ടിയിരുന്നത്? വൈറസുകള്‍ നിശബ്ദമായി ആ ഓര്മയെയും കൊല്ലുന്നു. വിധിയോടു പൊരുതാന്‍ മനസ്സില്ലാതെ എല്ലാം മറക്കുന്നു ധമനികള്‍. ഈ നാശം ശുഭം.