Jyothy Sreedhar

മകരം

ദീപങ്ങള്‍ സാക്ഷി. ഒരു മകരസംക്രമത്തിന്റെ പുതുമ. ഐശ്വര്യം. മകരജ്യോതി തെളിയുന്നു. ആദ്യവട്ടം. സത്യമെന്നതിനേക്കാള്‍ വിശ്വാസം. സത്യം ആപേക്ഷികം. പുതിയ സന്തോഷത്തിന്റെ വരവറിയിച്ചു നാട് മുഴങ്ങുന്ന വെടിയൊച്ച. അതില്‍ നിന്നകലെ, ഒരുപാടകലെ, ഒരു കാടിന്റെ ഉള്ളില്‍ ദുരൂഹമായി അതിന്റെ ജനനം. അനേകം ദീപങ്ങള്‍ തെളിയിച്ചു നട തുറക്കുന്നു. ആ തങ്ക തിളക്കത്തില്‍ ദിവ്യമായൊരു മനസ്സ്. നിന്റെ പുഞ്ചിരി. ഉയര്‍ന്നു പൊങ്ങുന്ന കീര്‍ത്തനങ്ങള്‍. അതില്‍ നിശബ്ദമായി ഞാന്‍. ആരും അറിയാതെ ഒരു ചുണ്ടനക്കം. എന്റേത്. എന്ടെ അടഞ്ഞ കണ്ണുകളിലും ആ പുഞ്ചിരി. നിന്റേത്. അല്പം കള്ളത്തരത്തോടെ. തുടര്‍ന്ന് രണ്ടാം വട്ടം മകരജ്യോതി. കണ്ണ് തുറക്കുമ്പോള്‍ വീണ്ടും പുഞ്ചിരി. എല്ലാം അറിഞ്ഞിട്ടെന്ന സൂചനയോടെ. അത് മൂന്നാംവട്ടം. അവസാനത്തേത്‌. പുതിയ അദ്ധ്യായം. ദുരൂഹതകള്‍ക്ക് വിരാമം. എല്ലാം അറിഞ്ഞുകൊണ്ട്, അറിയിച്ചു കൊണ്ട് ഞാന്‍ തുടങ്ങുന്നു. രാത്രിയുടെ തണുപ്പില്‍, ഈ മഞ്ഞുകാലത്ത്...