Jyothy Sreedhar

പ്രണയ ചന്ദ്രന്‍

കണ്ടു പഴകിയ ചിത്രത്തിലെ രംഗം. പ്രണയദിനത്തിലെ പൂര്‍ണ്ണ ചന്ദ്രനില്‍ പ്രണയത്തെ കാണുമെന്ന വിശ്വാസം. ബന്ധിതമായ ജനലിലൂടെ പുറത്തേക്ക് നോക്കാന്‍ ശ്രമിക്കുന്നു. പൂര്‍ണ്ണ ചന്ദ്രനില്‍ മുയലിനെ കാണുന്നു. ഓടി അണച്ച് തോറ്റുപോയ വിഡ്ഢിയായ മുയല്‍. ഒന്നാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ ഞാന്‍ പഠിക്കാതെ വിട്ട ഗുണപാഠകഥ. ആ മുയല്‍ വളരുന്നു. കുറുക്കന്‍ ആകുന്നു. ചാടി മടുത്തു മുന്തിരി പുളിക്കുമെന്നു പറയുന്നു. കുറുക്കന്‍ വളര്‍ന്നു ആനയാകുന്നു. സ്വന്തം വലുപ്പം അറിയാതെ മനുഷ്യന്‍ എണ്ണ വിഴുപ്പിനെ ചുമക്കുന്ന ആനക്കഴുത. പിന്നെയും രൂപം മാറുന്നു. എണ്ണമറ്റ വിഡ്ഢികളെ സൃഷ്ടിച്ചു വളര്‍ത്തുന്നു. പെട്ടെന്നൊര്ത്തു- ജനല്‍ ബന്ധിതമെന്ന്. തുറന്നു നോക്കുമ്പോള്‍ ഇരുള്‍. ഇന്ന് അമാവാസി. കണ്ണില്‍ നിലാവെട്ടം. മനസ്സില്‍ പൂര്‍ണ്ണചന്ദ്രന്‍.