Jyothy Sreedhar

നീയുള്ള സ്വപ്നങ്ങളിൽ നിന്ന്

നിന്നോടുള്ളയെന്റെ പ്രണയത്തിന്‌ എന്തിത്ര സൗകുമാര്യമെന്ന് സ്വപ്നങ്ങൾ എന്നോട്‌ ചോദിച്ചു, തെല്ലു കുശുംബോടെ. ഞാൻ പുഞ്ചിരിച്ചതേ ഉള്ളൂ. നിന്നെ അവർക്ക്‌ തരുമോയെന്ന് അവർ ചോദിക്കുകയുണ്ടായി. ഞാൻ സമ്മതം മൂളി. പകരം കണ്ണടച്ചു നിനച്ചാൽ വരുമെന്നവർ വാക്കു തന്നു. പിന്നെ, നീയുള്ള സ്വപ്നങ്ങളിൽ നിന്ന് ഞാൻ കണ്ണുതുറന്നിട്ടില്ല.