Jyothy Sreedhar

നീ എന്‍റെ...

"നീ എന്‍റെ" എന്ന് പറഞ്ഞതിനപ്പുറം ഒരു തുടര്‍ച്ചയെന്നോണം മൂന്നു ബിന്ദുക്കളെ നീ ചേര്‍ത്തു. "നീ എന്‍റെ..." എന്ന വരി നോക്കി അര്‍ത്ഥങ്ങളെ സ്വന്തമാക്കുവാന്‍ ഞാന്‍ ശ്രമിച്ചു. ഒരു ബിന്ദുവില്‍ ആകാശവും, മറ്റൊരു ബിന്ദുവില്‍ ഭൂമിയും ഉള്‍ക്കൊണ്ടതായി ഞാന്‍ കണ്ടു. മൂന്നാം ബിന്ദുവില്‍, ഭൂമിയിലും ആകാശത്തുമല്ലാത്ത നമ്മുടെ കൊച്ചുസ്വര്‍ഗ്ഗം ദൃശ്യമായി. അന്നേരമാണ്, വാക്കാലതു പൂരിപ്പിക്കുവാന്‍ നീയെന്നോട് പറഞ്ഞത്. ആ ബിന്ദുക്കളെ വെല്ലുന്ന, ദിഗന്തങ്ങള്‍ മുഴങ്ങുന്ന, ഏതു വാക്കുണ്ടെന്നോര്‍ത്തു. ശേഷം, മൂന്നു ബിന്ദുക്കളെ ഉള്‍ക്കൊണ്ട്, നിന്റെ കൈയ്യോടു ഞാനെന്‍റെ കൈ ചേര്‍ത്ത് വാക്കുകള്‍ കൊണ്ടല്ലാതെ ഉത്തരം തന്നു.