Jyothy Sreedhar

നന്ദിത

നന്ദിത...   ഗര്‍ത്തങ്ങളുള്ള വിചാരങ്ങളില്‍ പെട്ട്, തന്‍റെ കവിതയിലൂടെയൊഴുകി, എന്നിലേക്കെത്തിയവള്‍....   എന്റെ കണ്ണീരിന്‍റെയാഴങ്ങളില്‍ നിന്ന് ചിതാഭസ്മക്കുടങ്ങളുമായി മുങ്ങിനിവര്‍ന്നവള്‍....   തന്‍റെ പുനര്ജ്ജന്മത്തിലൂടെ എനിക്ക് രക്തദാനം ചെയ്തവള്‍....   എന്റെ തേങ്ങലുകള്‍ക്കിടയില്‍ തന്‍റെ ചിലങ്കകള്‍ കിലുക്കി, കവിത്വത്തിന്റെ താഴ്വരയിലേക്ക് എന്നെയും കൈപിടിച്ചോടുന്നവള്‍....   വിദൂരമല്ലാത്തയടുത്തൊരു ജന്മത്തില്‍ "നീ ഞാനായി പുനര്‍ജ്ജനിക്കും" എന്നോതുന്നവള്‍.... നന്ദിത.  

പൊട്ടിയ കണ്ണാടിചില്ലുകള്‍ക്കിടയില്‍ അവള്‍ കൊത്തിയ പേരുകള്‍ വക്കുകളില്‍ മൂര്‍ച്ചയായ്‌ ഉന്തി നിന്നു. മനസ്സിന്റെ വൈകൃതങ്ങളില്‍ എണ്ണിതിട്ടപ്പെടുതാത്ത ഒരാകെത്തുക.   തെറ്റിയ കണക്കുകളാല്‍ കൂട്ടികിഴിച്ച് ജീവതത്തെക്കാള്‍ ധന്യം മരണമെന്നു ജീവിതം കൊണ്ട് തെളിയിച്ചവള്‍.... വേദനകള്‍ എനിക്ക് സമ്മാനിച്ച്‌ പുഞ്ചിരി തൂകി അവള്‍ എനിക്ക് ചുറ്റും പാടി, പാറി നടക്കുന്നു.   അവള്‍ മരണമെന്ന് എന്റെ കൂട്ടുകാര്‍.. ഞാന്‍ തന്നെയെന്ന് ഞാനും.   എമിലിയുടെ കാലപ്രണയവും, ചുള്ളിക്കാടിന്റെ മരണവാര്‍ഡും, അവളുടെ ഡയറി താളുകളില്‍ പഴകുന്നു.   അവളുടെ മനസ്സ് എന്റെതിലും...