Jyothy Sreedhar

ജന്മാന്തരം

മനുഷ്യനായിട്ടും നിന്നെ കണ്ടെത്തി എന്നതാണ് എന്റെയീ ജന്മത്തിലെ കണ്ടുപിടിത്തം - നീ എത്ര ദൂരെ ജനിച്ചിട്ടും, നിന്റെ ദേഹം എനിക്കപരിചിതമായിരുന്നിട്ടും. ഇനി, എന്നില്‍ നിന്ന്, നീ 'എന്നെ' കണ്ടെത്തും വരെ, എനിക്ക് കാത്തിരിപ്പ്. പിന്നെ മടക്കം- അടുത്ത ജന്മങ്ങളിലേക്ക്. ഒരു നരന്റെയോ നരിയുടെയോ സഫലമാകുന്ന അന്വേഷണങ്ങളിലേക്ക്. അല്ലെങ്കില്‍, ഒരു കറുത്ത കൊടുംകാട്ടിലെ ഒരു പച്ചനാംബിന്റെയുള്ളിലെ ചുവന്ന പ്രണയത്തിലേക്ക്. അതുമല്ലെങ്കില്‍, തമ്മില്‍ പുണര്‍ന്ന പഞ്ഞിക്കെട്ടുപോലെ, ഒന്നായലിഞ്ഞ രണ്ട് പ്രകാശബിന്ദുക്കളായി ജന്മങ്ങള്‍ക്കന്യമായ ലോകത്ത് നമ്മള്‍ - 'നീ'യും 'ഞാനും' ആകാതെ