Jyothy Sreedhar

ചന്ദ്രന്‍റെ അസ്തിത്വം

അത് ഇപ്പോള്‍ നിന്‍റെ മുഖമായ് മാറിയെങ്കില്‍ എന്നോര്‍ത്തു- ചന്ദ്രനെ കണ്ടപ്പോള്‍.

നീട്ടിയ വിരല്‍ത്തുമ്പിനറ്റത്തായ് എനിക്കായ് വെളിച്ചമേകി നീയുണ്ടെന്നോര്‍ക്കുവാന്‍ പെട്ടെന്നൊരു കൊതി.

പിന്നെ, ആ ചന്ദ്രനോട്, നിന്‍റെ പേരില്‍ കുശുംബ്- നിനക്ക് പകരം, അതെന്നെ കാണുന്നുവെന്നോര്‍ത്ത്. എങ്കിലും, വെല്ലുവിളിക്കാന്‍ ഒന്നുണ്ട്. നിന്നെ ഞാന്‍ പ്രണയിച്ച കാലം മുതല്‍, നിന്‍റെ നാമവും മുഖവുമാണ് അതിന്‍റെ അസ്തിത്വമെന്നത്.