Jyothy Sreedhar

ഒരിലയുടെ ആത്മനൊമ്പരം

അരണ്ട വെളിച്ചത്തിലൂടെ ആകാശത്തേക്ക് നോക്കി ചില്ലകള്ക്ക് താഴെ ഒരു തായ്ത്തടി. താന് പടര്ന്നു പന്തലിച്ചിരിക്കുന്നു- വെന്ന് അത് ചിന്തിക്കുന്നുണ്ടാവാം... പക്ഷെ, സന്തോഷത്തിലോ ദുഖത്തിലോ? ഒരുപാട് കാലം അത് മരിച്ചു കഴിഞ്ഞു. അതിനു തെളിവായി അതിനു കാണാന് കഴിയാത്തത്ത്ര വളര്ന്ന ചില്ലകള്... ചില്ലകള് മുകളിലേക്ക് മാത്രം നോക്കുന്നു. തായ്ത്തടിയുടെ ദ്രിഷ്ട്ടി മറച്ചു സൂര്യനിലേക്കു മത്സരിച്ചു നീളുന്നു... അതിനെ മറന്നവര് നീളട്ടെ. സൂര്യന്റെ അടുക്കല് ആശ പോലെത്തട്ടെ. ഒടുവില്, അമ്മക്ക് പോലും കാണാനാവാതെ വെന്തെരിയാന്. മക്കള്ക്ക് വേണ്ടി മണ്ണിലും താഴ്ന്നു ഭൂമിയില് നിന്നെല്ലാം എടുത്തു സ്നേഹത്തോടെ തരുന്ന അമ്മ. അമ്മയെ മറന്നു എങ്ങോട്ടാണവര് ഉയരുന്നത്? ചിലപ്പോള് കുറച്ചുയര്ന്നു തിരികെ വളഞ്ഞു മണ്ണിലെക്കാഴ്ന്നെക്കാം... അവിടെ അതിനു ചില്ലകള് മുളചെക്കാം. പിന്നീട് ഒരു തായ്ത്തടി ആയി മാറുമ്പോള് തന്റെ ചില്ലകളെ കണ്ടു സന്തോഷിചെക്കാം. ആ ചില്ലകള് തമ്മില് പിരിഞ്ഞു തന്നെ നോക്കാതെ മുകളിലെക്കുയരുന്നത് ഒരു നെടുവീര്പ്പോടെ അത് കണ്ടേക്കാം. അപ്പോള് അതൊന്നു തിരിഞ്ഞു നോക്കും. താന് വന്ന വഴിയെ പോകും... തന്റെ തായ്ത്തടിയിലേക്ക്... ചിതല്പ്പുറ്റുകള് നിറഞ്ഞു ദേഹമാകെ ദ്രവിച്ച തന്റെ തായ്ത്തടി, തന്റെ അമ്മ. ഇനിയെന്ത് പറയാന്. ഒരു പ്രവചനം പോലെ അത് നോക്കിക്കാണാനല്ലാതെ... നിന്നെ ഞാന് അറിയുന്നു. നിന്റെ അമ്മയുടെ അവസ്ഥ കണ്ടു ഒരിക്കല് പരിതപിച്ചിരുന്നു ഞാന്. നിന്റെ ജീവിതത്തിനായി, അത് കാണാനായി, കാത്തിരുന്നു ഞാന്... ഇത്രനാളും... നീയൊന്നും പറയാതെ നിന്നെ ഞാന് അറിയുന്നു. നിന്റെ ദുഃഖം ഈ ഹൃദയത്തിലുണ്ട്. ദൂരെ നില്ക്കുന്ന മരംവേട്ടുകാരനോട് നീ പറയുന്നത് എനിക്ക് കേള്ക്കാം. "വെട്ടുമ്പോള് ആദ്യമെന്നെ. പിന്നെ എന്റെ ചില്ലകള്. ഒരു പുനര്ജ്ജന്മാത്തിനാണെന്റെ കാത്തിരിപ്പ്." കേള്ക്കുന്നു വീണ്ടും വീണ്ടും... ഇതെല്ലാം എന്റെ വെറും തോന്നലോ അതോ നിന്റെ മൌനത്തിലെ സത്യമോ? ഞാന് അറിഞ്ഞ ദുഃഖം നിന്റേതു തന്നെയോ? ഞാന് എന്നോട് തന്നെ ചോദിച്ചു. അപ്പോള്, ഞാന് നോക്കി നില്ക്കെ എന്റെ കണ്ണിനെ തഴുകി ഒരില വീണു...നിന്നില് നിന്ന്...