Jyothy Sreedhar

ആത്മാവില്‍ നിന്ന് ചെയ്യുന്നത്...

ജനിച്ചതോര്‍മ്മയില്ല. മരിക്കുന്നതറിയുവാനിടയില്ല. ഇടയിലുള്ള ജീവിതം ദേഹത്തിന്‍റെതു മാത്രമെന്നിരിക്കെ, എന്‍റെ ആത്മാവില്‍ നിന്ന് ഞാന്‍ ചെയ്യുന്ന ഒന്ന് നിന്നെ പ്രണയിക്കുക എന്നത് മാത്രമാണ്. പിന്നെ നിനക്കായി കവിതകള്‍ രചിക്കുന്നത്- ഇതടക്കം...