Jyothy Sreedhar

അടുപ്പം

എനിക്കരികില്‍ കിടന്നുറങ്ങിയാലും, എത്രയെന്നെ ചേര്‍ത്തണച്ചാലും, എത്ര തന്നെ ഞെരിച്ചാലും, എന്‍റെ നിദ്രയ്ക്കുള്ളിലെ സ്വപ്നങ്ങള്‍ നിനക്കന്യമാണ്. അവയെ നീ കാണുകയില്ല.

അത്രയുമധികമാണ്, നമുക്കിടയിലെ ദൂരം. എന്നാല്‍, എന്‍റെ സ്വപ്നങ്ങളില്‍ നിനക്ക് പോലും നിന്നെ തരാതെ, ഞാന്‍ മാത്രം കാണുന്നുവെന്നത്, അതിലോരോന്നിലും നിന്നെ പ്രണയിക്കുന്നുവെന്നത്, അവിടെ ഞാന്‍ നിന്‍റെതാകുന്നുവെന്നത്, എന്‍റെ സ്വാര്‍ത്ഥത. അത്രയുമധികമാണ്, എനിക്ക് നിന്നോടുള്ള അടുപ്പം.