Jyothy Sreedhar

നിശബ്ദത

എന്റെ സംവാദങ്ങള്‍ എന്നും നിന്നോടാണ്- നിന്‍റെ ശബ്ദത്തോട്... അല്ലെങ്കില്‍, നിശബ്ദതയോട്. അതില്‍, കൂടുതലിഷ്ടം നിന്റെ ശബ്ദത്തിനുള്ളിലെ നിശബ്ദത. ആ നിശബ്ദതയ്ക്കുള്ളിലെ ശബ്ദം. ആ ശബ്ദമാണ് നീ. എന്നെക്കാള്‍ എനിക്ക് കേള്‍ക്കാവുന്നത് അതാണ്‌. അറിയാവുന്നതും.