Jyothy Sreedhar

അകലം

അകലങ്ങളെ നീയെന്തിനു പഴിക്കണം!
നമ്മുടെ പ്രണയം ഇത്രമേൽ സുന്ദരസുരഭിലമായത് അതിനാലാണ്.
നമുക്കിടയിലെ ദൂരത്തെ പഴിച്ചാൽ
നമ്മുടെ പ്രണയത്തിന്റെ കെട്ടുറപ്പ്
ചോർന്നുവെന്നതാണ്.
എന്തെന്നാൽ,
നമ്മുടെ പ്രണയം
ദൂരഭീതികളെ ജയിച്ച,
സദാ കുളമ്പടിശബ്ദമുയർത്തുന്ന
ഒരു പടക്കുതിരയാണ്.
തോന്നുമ്പോഴൊക്കെ വാരിപ്പുണർന്നും
ചുംബനങ്ങളുതിർത്തും ഇരിക്കുന്നവരെ നോക്കി
നീ അസൂയപ്പെടരുത്.
എന്തെന്നാൽ നമ്മൾ വ്യത്യസ്തരാണ്.
ദൂരഭയമില്ലാത്തവരുടെ കരുത്തുറ്റ പ്രണയം വിധിച്ചിട്ടുള്ളത് നമുക്കാണ്.
നമ്മൾ അത് താണ്ടി, തങ്കമാക്കുമെന്ന്
വിധി എന്നോ കിനാവ് കണ്ടിരിക്കും.

അതിനാൽ ഈ വിരഹത്തെ
നിന്റെ ഊർജ്ജമാക്കുക.
നമ്മുടെ പ്രണയത്തിന്റെ അഗ്നി
നിന്നെ മുന്നോട്ടു നയിക്കും.
ദൂരെ നിന്ന് നിന്നെ ഞാൻ ഓർക്കുമ്പോഴൊക്കെ
നിന്റെ കൺപോള ഒരു നിമി അടയും.
എന്റെ മുഖം അതിനുള്ളിൽ നിറയും.
എന്റെ ചുംബനത്തിന്റെ നനവ്
നീ അനുഭവിയ്ക്കും.
നിന്റെ ഹൃദയത്തിന്റെ മിടിപ്പ്
നിന്റെ നെഞ്ചിൻകൂടിനെ തകർത്ത്
പുറത്തേയ്ക്ക് തള്ളുമെന്ന്
നിനക്ക് തോന്നും.
ആ നേരത്തെ നീ അതിജീവിക്കണം.
നമ്മുടെ പ്രണയം
ഉന്മാദം ആസ്വദിയ്ക്കുന്നത്
അങ്ങനെയാണ്.

ഒരു വേള,
കാത്തിരിപ്പുകൾ ഒടുങ്ങുന്ന രാവിൽ