ഏതു ട്രെയിനിന്റെയും ജീവന് അതിലെ സ്ഥിരം സീസണ് ടിക്കറ്റുകാരാണ് എന്നെനിയ്ക്ക് തോന്നാറുണ്ട്. വല്ലപ്പോഴും ആ ട്രെയിനുകളില്‍ കയറി എന്തോ അയിത്തം പോലെ അവിടെയും ഇവിടെയും തൊടാതെ ഇരിക്കുന്ന, ബുക്ക് ചെയ്ത സീറ്റുകളുടെ അതിരിലേക്ക് മറ്റാരും ഇരച്ചു കയറുന്നില്ല എന്ന് എപ്പോഴുമെപ്പോഴും പരിശോധിച്ച് ഉറപ്പാക്കുന്നവര്ക്കിടയിലേയ്ക്ക് ഒരു കൂട്ടം സീസണ്കാര് ഓടിക്കയറി വരുമ്പോഴേ അവരുടെ മുഖം ചുളിയും. “എവിടുന്നു വരുന്നെടാ കെട്ടും പൊട്ടിച്ച്!” എന്നൊരു ‘മ്ലേച്ഛ’ഭാവവും പ്രകടം. സീസണ്കാരെ ഒരു പ്രത്യേക വിഭാഗമായി കണ്ട് ആദ്യമായി ഒരിഷ്ടവും കൌതുകവും തോന്നിയത് […]
Category: Prose
Prose
ഞെട്ടിയോ? ഞാനും ഒന്ന് ഞെട്ടി, ആ ഔദ്യോഗിക അറിയിപ്പ് കയ്യില്‍ കിട്ടിയപ്പോള്‍. നേരെ ചൊവ്വേ പോയി വോട്ടു ചെയ്യാന്‍ പറഞ്ഞാല്‍ മൈന്‍ഡ് ചെയ്യാത്ത എന്നെ ഒരു പോളിംഗ് ബൂത്തിന്റെ പ്രിസൈഡിംഗ് ഓഫീസര്‍ ആയി നിയമിച്ചപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചു. ഞാന്‍ അസിസ്റ്റന്റ്റ് പ്രൊഫസര്‍ ആയി ജോലി നോക്കുന്ന വാഴൂര്‍ എന്‍എസ്എസ് കോളേജിലെ മിക്ക അധ്യാപകര്‍ക്കും ഈ ‘പണി’ കിട്ടി. കിട്ടാത്തവര്‍ കിട്ടിയവരെ നോക്കി ഒന്ന് അഹങ്കരിച്ച് ചിരിക്കുകയും ചെയ്തു. പക്ഷെ, അഹങ്കരിച്ച് അഹങ്കരിച്ച് ബോറടിച്ച നിമിഷം കോളേജില്‍ ഒരു […]
ചില സിനിമകള്‍ കാണുമ്പോള്‍, അത് നമുക്ക് വേണ്ടി ചെയ്തതിന് അത് ചെയ്തവരോട് നന്ദി പറയാന്‍ തോന്നും. വളരെ ചുരുക്കം സിനിമകളേ എന്നെ അങ്ങനെ തോന്നിപ്പിച്ചിട്ടുള്ളൂ. അത്തരം ഒരു സിനിമ ഞാന്‍ ഇന്ന് കണ്ടു- നിര്‍ണായകം. അതൊരുക്കിയവരോട്, അത് ചെയ്യാന്‍ തീരുമാനിച്ചവരോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊണ്ട് പറയട്ടെ, ‘നിര്‍ണായകം’- അതൊരുഗ്രന്‍ സിനിമയാണ്. രാഷ്ട്രീയ- സാമൂഹിക സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പോസ്റ്റുകള്‍ നീട്ടി എഴുതുന്നവര്‍ എത്രയോ ഉണ്ട് ഫെയ്സ്ബുക്കില്‍. അത്തരം ആളുകള്‍ ‘നിര്‍ണായകം’ എന്ന സിനിമ കാണണം എന്ന് എന്റെ […]
“ഇങ്ങനെയൊക്കെ ആവുന്നതാ നല്ലത്. എല്ലാവരോടും സംസാരിച്ച്, വിശേഷങ്ങള്‍ ഒക്കെ പറഞ്ഞ്…അങ്ങനെ…” ആ ചേട്ടന് അത് പറഞ്ഞു നിര്‍ത്തിയതും ഇല്ലാത്ത കോളര്‍ ഒരല്പം പൊക്കുന്ന ജാഡയോടെ ഞാന്‍ ആ കൊച്ചുകൂട്ടത്തില്‍ നിന്ന മറ്റൊരാളോട് ചോദിച്ചു, “ഈ ആശുപത്രിയില്‍ എത്രയോ ആളുകള്‍ വരുന്നു, പോകുന്നു, ഭക്ഷണം കഴിക്കുന്നു, മേടിക്കുന്നു! എന്നിട്ടും എന്റെ അത്രയും കമ്പനി ആയ വേറെ ഒരു ബൈ സ്റ്റാന്‍ഡര്‍ ഉണ്ടോ…? അല്ല ഉണ്ടോ?” ആ ചോദ്യം കൂടെ നിന്ന എല്ലാവരും ശരി വച്ചു. അച്ഛനെ ഡിസ്ചാര്‍ജ് ചെയ്യുന്ന […]
1616 ഫെബ്രുവരി 26-ആം തിയതി റോമിലെ അന്നത്തെ മാര്‍പ്പാപ്പയായ പോള്‍ അഞ്ചാമന്, കര്‍ദ്ദിനാള്‍ ആയ ബെല്ലാര്‍മിനെ ഒരു ഉദ്യമം ഏല്‍പ്പിച്ചു. ഗലീലിയോയെ ബല്ലാര്‍മിന്റെ വസതിയില്‍ വിളിച്ചു വരുത്തുക. കുറച്ചു കാലങ്ങളായി ഗലീലിയോ മതവിശ്വാസങ്ങള്‍ക്കെതിരെ അനാവശ്യമായി ശബ്ദിക്കുന്നു. ഗലീലിയോയുടെ കണ്ടുപിടിത്തങ്ങളെകുറിച്ച് വിശദമായി പഠിച്ച് അത് ശുദ്ധ അസംബന്ധമാണെന്ന് കണ്ടുപിടിച്ച കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഗലീലിയോയെ അറിയിക്കുക. ഭൂമി നിശ്ചലമല്ലെന്നും, ഭൂമിയെ മറ്റു ഗ്രഹങ്ങള്‍ വലം വയ്ക്കുകയല്ല മറിച്ച്, ഭൂമി അടങ്ങുന്ന ഗ്രഹങ്ങള്‍ സൂര്യനെ വലം വയ്ക്കുകയാണെന്നും ഉള്ള ഗലീലിയോയുടെ പഠനങ്ങള്‍ […]
എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു സംസ്ഥാന സ്കൂള്‍ കലോത്സവം എന്റെ കയ്യെത്തും ദൂരത്ത് നടക്കുന്നത്! അല്ലെങ്കില്‍, ഒരോടിത്തൊട്ടു കളി പോലെയാണ് എപ്പോഴും കലോത്സവം എനിക്ക്. ഞാന്‍ എറണാകുളത്തുള്ളപ്പോള്‍ കലോത്സവം കോഴിക്കോട്ടും തിരുവനന്തപുരത്തും കൊല്ലത്തും ഒക്കെ. പിന്നെ ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്നു താമസമായപ്പോള്‍ കലോത്സവം പാലക്കാട്. അന്ന് ഞാന്‍ തെല്ലൊരു നഷ്ടബോധത്തോടെ വെറുതെ മനസ്സിലോര്‍ത്തു, “ഈ കലോത്സവത്തിനെന്താ ഞാന്‍ ഉള്ള സ്ഥലത്തെയ്ക്ക് വന്നാല്‍!” ഇത്തവണ, ഞാന്‍ കോഴിക്കോട്ടും കലോത്സവം എന്റെ നാടായ എറണാകുളത്തും ആവും എന്ന് കേട്ടപ്പോള്‍ […]
ഇടയ്ക്ക് ഇങ്ങനെ ഒരു പതിവുണ്ട്. ഭര്‍ത്താവുമൊത്ത് ഞാന്‍ താമസിക്കുന്ന കോഴിക്കോട് നിന്ന് ഒരു ചെറിയ ഇടവേള എടുക്കും. ആലുവയിലെ എന്റെ സ്വന്തം വീട്ടിലെ, എന്റെ മുറിയില്‍ തങ്ങിയ ബാല്യം മുതല്ക്കുള്ള ശ്വാസം ശ്വസിച്ചുറങ്ങാനും ഉണരാനും ഒരു പിടി ദിവസങ്ങള്‍. അതില്‍ ഒരു ദിവസം മുഴുവനും എന്റെ അമ്മയ്ക്കാണ്. ഇത്തവണയും പതിവ് തെറ്റിയില്ല. ആദ്യ ദിവസം തന്നെ അമ്മയ്ക്ക് കൊടുത്തു. അമ്മയുടെ കൈ പിടിച്ച് എന്നെ വളര്‍ത്തി വലുതാക്കിയ ആലുവയിലൂടെ നടക്കുമ്പോള്‍ പൂര്‍ണ്ണതയാണ് അനുഭവപ്പെട്ടത്. ‘പെറ്റമ്മയുടെ കൈ പിടിച്ച് […]
ഓരോ വര്‍ഷവും മാര്‍ച്ച് എട്ടാം തിയതി വനിതാദിനം ആഘോഷിക്കുമ്പോള്‍, പല പുരുഷന്മാരും തമാശയ്ക്കെങ്കിലും ചോദിക്കും, ‘നമുക്കും വേണ്ടേ ഒരു ദിനം?’ എന്ന്. വനിതാ ദിനത്തിന് പുരുഷന്മാര് വനിതകള്‍ക്ക് വേണ്ടി സ്നേഹപൂര്‍വ്വം പോസ്റ്റുകളും ആദരവും ഒക്കെ എഴുതുന്നത് കാണുമ്പോള്‍ ഞാനും ഓര്‍ക്കാറുണ്ട് എന്തേ അവര്‍ക്ക് ഒരു ദിനം ഇല്ല എന്ന്. ഇന്ന് രാവിലെ സുഹൃത്തിന്റെ ഫെസ്യ്ബുക്ക് പോസ്റ്റില്‍ നിന്നാണ് ഇന്ന് അന്താരാഷ്ട്ര പുരുഷദിനം ആണെന്ന് അറിഞ്ഞത്. സന്തോഷം തോന്നി. അങ്ങനെ ഫാദേഴ്സ് ഡേ കഴിഞ്ഞ്, ഫാദേഴ്സ് അല്ലാത്ത പുരുഷന്മാര്ക്ക് […]
ഇന്നലെ ടിവിയില്‍ ‘മണിച്ചിത്രത്താഴ്’ കാണുമ്പോള്‍ മനസ്സ് ഓട്ടോമാറ്റിക് ആയി നടത്തിയ ഒരു ഫ്ലാഷ് ബാക്ക് ആണ് ഈ എഴുത്തിനുള്ള പ്രചോദനം. ‘മണിച്ചിത്രത്താഴ്’ ഞാന്‍ ഒരു ആവേശത്തോടെ കണ്ടത് ദൂരദര്‍ശനില്‍ ഒരു ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് അത് വന്നപ്പോഴാണ്. അന്നൊക്കെ ആകെ ഉള്ള ദൂരദര്‍ശനില്‍ ഞായറാഴ്ച എന്താണ് സിനിമ എന്ന് നോക്കാന്‍ ആണ് പത്രം നോക്കുന്നത് പോലും. എന്റെ വീട്ടില്‍ നിന്ന് സിനിമയ്ക്ക് തിയേറ്ററില്‍ പോകുന്ന പരിപാടി തീരെ ഇല്ലായിരുന്നു. ആകെ, അക്കാലത്ത് തിയേറ്ററില്‍ കണ്ട ഓര്മ […]
കുറച്ചു ദിവസങ്ങള്‍ മുന്‍പാണ്. ഒരു മുതിര്‍ന്ന സുഹൃത്തിന്റെ കോള്‍. അദ്ദേഹം ഒരു ഡ്രൈവിലാണ്. ഇടയില്‍ കണ്ട ഒരു ദൃശ്യത്തിന്റെ ഞെട്ടല്‍ പങ്കുവയ്ക്കാന്‍ ആണ് എന്നെ വിളിച്ചത്. “കുറച്ച് മുന്‍പ് റോഡില്‍ ഒരു ബ്ലോക്ക്. സ്കൂളും കോളേജും ഒക്കെ വിടുന്ന സമയമാണ്. അങ്ങനെ വെയിറ്റ് ചെയ്യുമ്പോഴാണ് എതിര്‍വശത്ത് ഒരു കാറിന്റെ അടുത്ത് വിദ്യാര്‍ഥിനികള്‍ ഒരു അമ്പരപ്പോടെ കൂട്ടം കൂടുന്നതും കാറിലേക്ക് എത്തിനോക്കുന്നതും കണ്ടത്. എന്താണ് കാര്യമെന്നറിയാന്‍ ഞാന്‍ ഒന്ന് നീട്ടി നോക്കി. അപ്പോള്‍ ആ കാറിന്റെ പിന്നിലെ ഡോര്‍ […]