ഒരു തിരമാലയായിട്ടാണ് അന്ന് നീ വന്നത്. ദൂരെ നിന്ന് നോക്കിയപ്പോൾ നിന്റെ പൗരുഷത്തെ കണ്ട് ഞാൻ കൊതിച്ചുപോയത് ഓർമ്മയിലുണ്ട്. ഒളിഞ്ഞും തെളിഞ്ഞും ഉയർന്നും താഴ്ന്നും നീയെന്നെ നോക്കിയിരുന്നു. അടുത്തു വരും തോറും എന്നിലേയ്ക്ക് താഴ്ന്ന്, നുരഞ്ഞുപതഞ്ഞ്, എന്റെ കാലടികളെ നീ സ്വന്തമാക്കുമെന്ന് അന്നെനിയ്ക്ക് തോന്നി. പിന്നെ, ഒരു കുശുമ്പു പോലെ എന്റെ കാൽ തൊട്ട മണൽത്തരികളെയൊക്കെ നീ വകഞ്ഞുമാറ്റിയത് കണ്ട് ഞാൻ പൊട്ടിച്ചിരിച്ചു. ഈ ഭൂമിയിൽ നിന്നും വേർപ്പെട്ട് ഞാൻ നിന്റേത് മാത്രമാകുകയാണെന്ന്, പക്ഷെ, ഞാൻ അറിഞ്ഞുകൊണ്ടിരുന്നു. […]
Category: Malayalam Poems
Malayalam Poems
നോവുന്നുണ്ടോ എന്നോ? ഉണ്ട്. ചുറ്റുമുള്ള വായു എനിയ്ക്കായ് ശ്വാസത്തെ ഉത്പാദിപ്പിക്കുമ്പോൾ കൈപ്പിഴ വന്ന്, അത് പാതി ശ്വാസവും പാതി നീയുമാകുമ്പോൾ എനിയ്ക്ക് നോവുന്നുണ്ട്. നിനക്കിഷ്ടമുള്ളത് കാണുമ്പോൾ, ഇഷ്ടമില്ലാത്തത് കാണുമ്പോൾ, അത് ചൂണ്ടിക്കാട്ടുവാൻ ഒരു കയ്യകലെ നീയില്ലെന്നോർക്കുമ്പോൾ, ലോകം തന്നെ രണ്ടായി പിളർന്ന് നിനക്കിഷ്ടമുള്ളതും അല്ലാത്തതും മാത്രമായി തീരുമ്പോൾ, എനിയ്ക്ക് നോവുന്നുണ്ട്. ‘ഒരു മൂടൽ പോലെ’ എന്നു തുടങ്ങി പെരുമഴയാണെന്നത് വരെയുള്ള നമ്മുടെ കൊച്ചു നീളൻ വിശേഷങ്ങൾ ആകാശത്തെളിമയില്ലാത്ത ഈ നിമിഷത്തിലുമോർക്കുമ്പോൾ എനിയ്ക്ക് നോവുന്നുണ്ട്. നിന്റെ അസ്സാന്നിധ്യം യാഥാർത്ഥ്യമെന്നും […]
ഇത് നിനക്കായ് ഞാനെഴുതുന്ന അവസാനപ്രണയകവിതയെന്ന് കരുതുക. മഷിക്കുപ്പിയിലെ അവസാനതുള്ളിയും ഇറ്റുവീഴ്ത്തി, തൂലികത്തുമ്പിൽ നന്ദിതയെപ്പോൽ എന്റെ പ്രണയാഗ്നിയത്രയും നിറച്ച് ഞാനെഴുതുന്ന അവസാനകവിത. അങ്ങനെയെങ്കിൽ, നിന്റെ പരിലാളനമേറ്റ് നീ മരിയ്ക്കുവോളം നിന്റെ ശ്വാസത്തിന്റെ പങ്കുപറ്റി ഇത് ജീവിച്ചേക്കുമെന്നൊരു തോന്നൽ. അങ്ങനെയെങ്കിൽ, പകരംവയ്ക്കാനാവില്ലെന്ന് ചുറ്റുമുള്ളതിനോടൊക്കെ പറഞ്ഞ് നിന്റെ നെഞ്ചോടടക്കി എന്റെ പ്രണയത്തെ, കവിതയെ, നീ കാത്തുവച്ചേക്കും. അപ്പോഴൊക്കെ, വാക്കുകളുടെ തുഞ്ചത്ത് കുരുക്കിട്ട്, വിടവുകളിൽ ഊഞ്ഞാലിറക്കി പല വേഗത്തിൽ ഞാൻ ആടിയേക്കും. ആ കവിതയ്ക്കും നിനക്കുമിടയിലെ ചെറുദൂരത്തിലെങ്ങോ ഒരു പുഞ്ചിരി തൂകി എന്നും […]
ഞാൻ ചിരിക്കുമ്പോൾ ഓരത്ത് നീയുണ്ടാകണം. സന്തോഷാശ്രുക്കൾ കൊണ്ട് എന്റെ കണ്ണുകൾ കവിൾത്തടങ്ങളെ നനയ്ക്കുമ്പോൾ അതിൽ കൈത്തലം ചേർത്ത് എന്നെ നോക്കി നീ കൺചിമ്മണം. പങ്കുവയ്ക്കാൻ നീയില്ലെങ്കിൽ, എന്റെ ചെറുപുഞ്ചിരികൾ പൂമ്പാറ്റകളാകാത്ത പുഴുക്കളായി, ഒരു ശാപമെന്ന പോലെ, പാതിയിൽ മരിയ്ക്കുന്നതായ് ഞാനറിയുന്നു. വിടർന്നു ചിരിക്കാനാകാതെ എന്റെ ചുണ്ടുകൾ വിറയ്ക്കുന്നു. കൊടുംവേനൽ ബാധിച്ച്, വികാരതീവ്രതകളില്ലാതെ, കണ്ണുകൾ വറ്റുന്നു. നീയെവിടെ? ഓളങ്ങളും ഒഴുക്കുകളും ചേർന്ന് നദികൾ കടലിലെത്തുന്നത് നീ കണ്ടിട്ടുണ്ടോ? എത്തിയണയാൻ സാഗരങ്ങളില്ലെങ്കിൽ ഈ നദികൾ എങ്ങനെയാകുമെന്ന് നീയോർത്തിട്ടുണ്ടോ? ഓളങ്ങൾ ഉണ്ടാകില്ല. […]
എന്തു സ്വാര്‍ത്ഥതയാണ് നീയെനിയ്ക്ക് നല്‍കുന്നത്! ഒന്ന് ശാന്തമാകുവാന്‍ എന്നെ അനുവദിക്കാത്തത്ര; ഞാന്‍ ദൂരത്തിരിക്കുമ്പോള്‍, നിന്നെ കാണുന്നവരോട് കടുത്തൊരസൂയ തോന്നുന്നത്ര; നിന്റെ കൃഷ്ണമണികളുടെ തെല്ലോരനക്കം പോലും ആവാഹിക്കുവാന്‍ ദാഹിക്കുന്നത്ര; നിന്നെ തഴുകാനൊരുങ്ങുന്ന കാറ്റിനെ അരുത്, നീ ശ്വസിക്കരുതെന്നാശിയ്ക്കുന്നത്ര; നിന്റെ അധരങ്ങളില്‍ നിന്ന് പൊഴിയുന്ന- യോരോ ശബ്ദവും വഴിതെറ്റി എന്നിലണയുവാന് ഞാന്‍ കൊതിയ്ക്കുന്നത്ര; നിന്റെ അസ്സാന്നിധ്യമുള്ളയിടത്തു നിന്ന് വേരോടെ ഞാന്‍ കടപുഴകുന്നത്ര; വിരഹത്തിന്റെ അഗ്നിപര്‍വ്വതങ്ങളും അതിന്റെ കടലാഴങ്ങളും, മരുഭൂമിപ്പരപ്പും ഭൂമിയായുരുണ്ട് എന്റെ ഗൃഹമാകുന്നത്ര; ഞാന്‍ മുതല്‍ നീ വരെയുള്ള പാതയില്‍ […]
എന്നെ തീവ്രമായ് പ്രണയിക്കുന്നുവെന്ന് നീ പറയുക. എത്ര വട്ടം കഴിയുമോ, അത്രയും. അന്നേരം, ഞാൻ നിന്റെ കൂടെയുണ്ടായിരിക്കില്ല. നിന്നിൽ നിന്ന് എത്രയോ ദൂരെ, ലോകത്തിന്റെ മറ്റൊരറ്റത്ത് എന്റെ കാലടികൾ പതിയുന്നുണ്ടാകും. പക്ഷെ, എന്നെ തീവ്രമായി പ്രണയിക്കുന്നുവെന്ന് നീ പറയുക- എന്റെ കാതുകളിലേയ്ക്കെന്ന പോലെ, നിനക്ക് ചുറ്റുമുള്ള ശൂന്യതയിലേ- യ്ക്കാഞ്ഞുവീശുന്ന നിന്റെ നിശ്വാസങ്ങളോട്. ദൂരങ്ങളിൽ, തിരക്കുകളിൽ, ഒരു പ്രിയമായ പിൻവിളി കേട്ട പോലെ ഞാൻ പിന്തിരിഞ്ഞ് നോക്കാതിരിക്കില്ല. നിന്റെ ശബ്ദത്തോളം എനിയ്ക്ക് പരിചിതമല്ലാത്തതെല്ലാം താണ്ടി എന്റെ ചെവിയിലൊരു കുളിർനനവായ് […]
കൺപീലികൾ നിറഞ്ഞ കൺപോളകളെ വകഞ്ഞ്, നിന്റെ കൃഷ്ണമണികൾ ആദ്യമായ് എന്നെ ഉൾക്കൊണ്ട ഒരു ദിനമുണ്ടായിരുന്നു. എന്റെ പ്രതിബിംബം അതിൽ ആദ്യമായ് പതിഞ്ഞപ്പോഴാണ് എന്റെ ജീവിതത്തിൽ മുഖവുരകൾ വഴിമാറി കഥ നീയെന്ന് ഞാനറിഞ്ഞത്. പിന്നെ, നിന്നെ ആശ്ചര്യത്തോടെ ഞാൻ നോക്കുമ്പോൾ നിന്റെ കവിളുകളിൽ മൃദുവായ് പതിഞ്ഞ പുഞ്ചിരിയുടെ സൂര്യകിരണങ്ങളെ പ്രതിഫലിപ്പിക്കുകയാണ് ഇന്ന്, എന്റെ ദിനങ്ങളൊക്കെ. നീയാണെന്റെ കഥയെന്ന് ഞാനോർക്കുമ്പോഴൊക്കെ എന്റെ രാത്രികളും പകലുകളും തമ്മിൽ പുണർന്ന്, ചുരുണ്ടുകൂടി, അവരുടെ നിദ്രയുടെ അബോധത്തിൽ നമ്മളെന്ന യാഥാർത്ഥ്യത്തെ സ്വപ്നം കാണുവാനും തുടങ്ങി. […]
നീയില്ലായ്മയെന്നാൽ സർവ്വവുമില്ലായ്മയാണ്. ഒരു തമോഗർത്തം പോലെ, മരണത്തിനും എത്താൻ കഴിയാതെ എനിയ്ക്ക് സ്വയം നഷ്ടപ്പെടുന്നയൊരിടം. അതിനാൽ, നീയില്ലായ്മയെന്നാൽ, എനിയ്ക്ക് ഞാനുമില്ലായ്മയാണെന്ന് നീയറിയുക. കുടഞ്ഞെറിയാൻ കഴിയാതെ അകലമെന്ന അസ്വസ്ഥതയെ ഞാൻ പേറുമ്പോൾ നീയും അത് പങ്കിടുക. ദൂരം കൊണ്ട് വിരഹിതരായ നമുക്ക് നമ്മുടെ തീവ്രമായ അസ്വസ്ഥതകളാൽ അകലങ്ങളിൽ ഒരുമിക്കാം. പിന്നെ, സർവ്വവുമില്ലായ്മയിലൂടെ ഒരുമിച്ച്, അകലങ്ങളിലെ, നമുക്കു ചുറ്റുമുള്ള തമോഗർത്തങ്ങളിൽ ഇല്ലാതെയാകാം. അങ്ങനെ ഒരിക്കൽ, മൂർച്ചിച്ച് തീക്ഷ്ണമാകുന്ന നമ്മുടെ വിരഹത്തിന്റെ അഗ്നിപാതകൾ സന്ധിച്ചൊന്നായിടുമ്പോൾ അതിന്റെ മദ്ധ്യത്തിലാണ് നാം വീണ്ടും കണ്ടുമുട്ടേണ്ടത്. […]
നീ പോയപ്പോൾ ചാറ്റൽമഴയുണ്ടായിരുന്നു. ഇനിയും വർദ്ധിച്ച് കൊടുംതീവ്രമായേക്കാവുന്ന ഒരു വിരഹവൃഷ്ടിയുടെ ആദ്യ തുള്ളികളായി നമുക്കിടയിൽ അത് പെയ്തുകൊണ്ടിരുന്നു. നീ പോകും തോറും വായുവിൽ കുത്തിവരച്ച ജലരേഖകളുണ്ടായിരുന്നു- ചിത്രങ്ങളായും, കാവ്യങ്ങളായും. ഓരോന്നിനും മൂർച്ചയുള്ള അരികുകളുണ്ടായിരുന്നു, പൊട്ടിയ കണ്ണാടിയുടേതെന്ന പോലെ. എന്റെ കണ്ണുകൾ അവയെ വിഴുങ്ങാൻ ശ്രമിച്ചപ്പോൾ അവയോരോന്നും ഉൾക്കണ്ണിൽ മുറിവുകളുണ്ടാക്കുവാൻ മത്സരിക്കുകയുണ്ടായി. ആഴത്തിൽ എനിയ്ക്ക് നൊന്തു. കാതടപ്പിക്കുന്ന ശബ്ദമുണ്ട് നീ രഹസ്യമായുരുവിട്ട പ്രണയവചനങ്ങൾക്ക്. അന്തമില്ലാത്ത ഒരു ഗുഹയ്ക്കുള്ളിൽ നെടുകെയും കുറുകെയും ഓടുന്ന പ്രതിധ്വനികൾ പോലെ തോന്നി ചെവിക്കല്ലിലെ ശബ്ദപ്രഹരങ്ങൾ. […]
ചിലതുണ്ട്, അളക്കാൻ. അന്ന്, ഇത്തിരിയകലത്തിൽ നിന്ന് എന്നെയാവാഹിച്ച നിന്റെ കണ്ണുകളിൽ ഞാൻ ശ്രദ്ധിച്ചൊരാദ്യ പ്രണയസ്ഫുരണത്തിന്റെ ആർദ്രതയെ. അന്നേരം, നിന്നിലേയ്ക്കോടി വരാൻ എന്റെ കണ്ണുകൾ കാട്ടിയ ധൃതിയെ. എന്നെ വാരിപ്പുണരാനുള്ള നിന്റെ ദാഹത്തെ. നിന്റെ ഓരോ ചുമ്പനത്തെ. ഇനിയുമുണ്ടളക്കാൻ. എന്നോട് നീ വിട പറയുമ്പോൾ, അരുതെന്ന് പറഞ്ഞ് നിന്റെ ഹൃദയം തൊടുത്തുവിട്ട്, നിന്റെ ഉള്ളംകയ്യിൽ തളംകെട്ടിയ രക്തശരങ്ങളുടെ മൂർച്ചയെ. പിരിഞ്ഞിരിക്കുന്ന വിരഹത്തിൽ, പതഞ്ഞുപൊങ്ങുന്ന നഷ്ടബോധത്തെ. തെല്ലും മോടികൾ ചേർക്കേണ്ടാത്ത യഥാർത്ഥമായ, ഭാരമോരോ നിമിയും വർദ്ധിക്കുന്ന ഒരു ഹൃദയനോവിനെ. അതു […]