Facebook | Malayalam Poems | My malayalam poems | Poems

യാത്രാമൊഴികള്‍

യാത്രാമൊഴികളോട്‌ മടുപ്പുണ്ട്‌. ഉള്ളിലെ പിടപ്പും, വിരഹഭീതിയും ചേർന്ന് ജീവൻ പോകുമെന്ന് തോന്നാറുണ്ട്‌- നിന്നോട്‌ യാത്രചൊല്ലാൻ തുടങ്ങുന്ന ഓരോ വട്ടവും. “ശരി, കാണാമെ”ന്ന് പറഞ്ഞ്‌ തമ്മിൽ കൈകൊടുക്കുമ്പോൾ എന്റെ കൈത്തലത്തിൽ പതിയുന്ന നിന്റെ കൈച്ചൂടിനെ എന്റെ ആത്മാവോളം ഞാൻ വിഴുങ്ങാറുണ്ട്‌, ഓരോ വട്ടവും. പിന്നെ, ശ്വാസങ്ങൾ വരെ പിരിഞ്ഞ്‌ പിരിഞ്ഞൊരു ദൂരത്ത്‌ വീണ്ടും ഞാൻ തിരിഞ്ഞു നോക്കും. കൈവീശും. വീണ്ടും യാത്ര ചൊല്ലും. മുന്നിൽ നീയില്ലാത്ത വീഥിയാണ്‌. വേണ്ടെന്ന് വച്ച്‌ നിന്നിലേയ്ക്ക്‌ ഓടിയടുത്താലോ, നിന്നെ കെട്ടിപ്പുണർന്ന് ഞാൻ നിന്റേതെന്ന് […]

Continue Reading...

Facebook | Malayalam Poems | My malayalam poems | Poems

നിശ്ശബ്ദതയുടെ രാജകുമാരി

നീ കാണില്ലെന്നോർത്ത്‌ കവിതകൾ കുറിച്ച്,‌ നിന്നോടത്‌ പറയാതെ ഞാനൂറിച്ചിരിയ്ക്കാറുണ്ട്‌. ഒരുമിച്ചിരുന്നതും തോരാമഴ പോലെ തമ്മിൽ മിണ്ടിയിരുന്നതും സങ്കൽപങ്ങളിൽ ഓർത്തെടുക്കാറുണ്ട്‌. കൈകൾ ഒരിഞ്ചകലത്തിലെ പ്രണയപ്പിടപ്പിൽ പലപ്പോഴും വിറച്ചത്‌ പിന്നെയും അനുഭവിയ്ക്കാറുണ്ട്‌. എന്റെ മുടിയിഴകൾ പറന്നതിനെ ഒളിഞ്ഞുനോക്കി ആസ്വദിച്ച നിന്റെ കള്ളക്കൃഷ്ണമണികളെ ഓർത്ത്‌, ഞാൻ പിന്നെയും പൊട്ടിച്ചിരിക്കാറുണ്ട്‌. പക്ഷെ, നിന്റെ നിശ്ശബ്ദത ചാരന്റെ ഒളിഹാസവുമായി നുഴഞ്ഞു വന്ന് എന്നെ തോൽപിക്കുന്നു. നമ്മുടെ നിശ്ശബ്ദതകൾ തമ്മിൽ പുണരുന്നു. ചുംബിക്കുന്നു. ചേർന്ന് മയങ്ങി, സ്വപ്നങ്ങളെ പങ്കുവയ്ക്കുന്നു. നമ്മെക്കാളധികം, തമ്മിൽ ഇഴചേർന്ന് എല്ലാം പറയുന്നു. […]

Continue Reading...

Facebook | Malayalam Poems | My malayalam poems | Poems

കുംബസാരം

എന്തിനായിരുന്നു, എന്റെ നേത്രങ്ങളിലേയ്ക്ക്‌‌ നീ നോക്കിയത്‌, അവയെ കുംബസാരിപ്പിച്ചത്‌? എന്തിനായിരുന്നു, മരവുരി പിച്ചിച്ചീന്തി എന്റെ കൈകളുടെ മരവിപ്പിലേയ്ക്ക്‌ നിന്റെ ഇടതുകൈവിരലുകൾ തീയമ്പുകളെയ്ത്‌ തറച്ചത്‌? എന്തിനായിരുന്നു, മെല്ലെയൊരുമ്മ കൊണ്ട്‌ നാഡികളിലെ നിലച്ച രക്തയോട്ടത്തെ നീ തൊട്ടുവിളിച്ചുണർത്തിയത്‌, അവരുടെ ഹൃദയമായത്‌? എന്റെ വിരഹം നിന്നോടുള്ള പ്രണയത്തിന്റെ തീവ്രതയെ, ഗാഢതയെ, ഗർഭം ധരിച്ചത്‌ ഞാൻ അറിഞ്ഞതുകൊണ്ടുതന്നെയാണ്‌ ഒരു മൗനിയുടെ പ്രച്ഛന്നവേഷം അതിനു നൽകിയത്‌‌‌. തോരാമഴകളെ സ്വയം കുത്തിനിറച്ച്‌‌ ശ്വാസം മുട്ടിയ മേഘം; അഗ്നി മാറിൽ ചുമന്ന പർവ്വതം; ഒരു സമുദ്രാഴത്തെ സ്വഹൃദയമാക്കിയ […]

Continue Reading...

Facebook | Malayalam Poems | My malayalam poems | Poems

പറയാതെ…

യാത്ര പറഞ്ഞിട്ടും എന്തേ ഞാൻ പോയില്ലെന്ന് നീ ചോദിച്ചില്ല. യാത്ര പറഞ്ഞിടത്ത്‌ തന്നെ നിന്ന്, പിറകിലെ ഓർമ്മകളുടെ തീകാറ്റ്‌ ഞാനേൽക്കുകയാണെന്ന് ഞാനും പറഞ്ഞില്ല. നഷ്ടപ്പെടാൻ വയ്യെങ്കിൽ പിന്നെയെന്തിന്‌ വിട പറഞ്ഞുവെന്ന് നീ ചോദിച്ചില്ല. വിട പറയാൻ കഴിയില്ല, പ്രണയത്തെ മൂകമാക്കിയതേയുള്ളൂവെന്ന് ഞാനും പറഞ്ഞില്ല. നൽകിയ എത്രയോ ചുംബനങ്ങളിൽ നിന്ന് ഒന്നടർന്ന് വീണത്‌ കാത്തുവച്ച്,‌ എന്നെ കാക്കുകയാണെന്ന് നീ പറഞ്ഞില്ല. അതിനു ശേഷം പിന്നെയും പിരിയുമെങ്കിൽ, ആ ചുംബനത്തിൽ എന്റെ ആത്മാഹുതിയെന്ന് ഞാനും പറഞ്ഞില്ല. ഒന്നുകൂടി വന്ന് എന്നെ […]

Continue Reading...

Facebook | Malayalam Poems | My malayalam poems | Poems

ഒരിക്കല്‍ കൂടി…

ഒരിക്കൽ കൂടി, നമുക്ക്‌ പോകണം! നിന്റെ ഇടതുപാതിയായിരുന്ന്,‌ ഒരു സഞ്ചാരത്തെ, ലക്ഷ്യത്തെ, പങ്കുവച്ച്‌ നമുക്ക്‌ പോകണം. നിന്നോടൊപ്പം നടന്ന വഴികൾ, പോയ സ്ഥലങ്ങൾ, അതിലെ നമ്മുടെ ഇടങ്ങൾ നമുക്ക്‌ സ്വന്തമാക്കണം. നമ്മുടെ പേരെഴുതിയ കടൽത്തീരത്തെ നനവുള്ള മണലിൽ കൈതൊടണം, ഒരിക്കൽ കൂടി. ഒരേ ദിശയിൽ, ഒരേ വേഗത്തിൽ നിന്റെ ഓരത്തിരുന്ന് എനിക്ക്‌ സഞ്ചരിക്കണം- ഞാൻ ചൂണ്ടുന്ന വഴികളിലേയ്ക്കൊക്കെ, നമ്മുടെ പ്രണയത്തിന്റെ നാഡികളിലൂടെന്ന പോലെ, ഒരിക്കൽ കൂടി. നമുക്ക്‌ വഴികൾ തെറ്റണം, പലവട്ടം. അപരിചിതമായ കൈവഴികളിലൂടെ ഒടുക്കം ശരിയായ […]

Continue Reading...

Facebook | Malayalam Poems | My malayalam poems | Poems

ആ മഴ

അന്ന്, കടുത്ത വേനലിൽ വിയർപ്പിന്റെ നനവേൽക്കുമ്പോളൊക്കെ ഒരു മഴയതിൽ ജനിക്കണമെന്ന് നമ്മൾ കൊതിച്ചിരുന്നു. നമ്മുടെ കണ്ണുകളിൽ നിന്ന് സ്വപ്നങ്ങൾ നടന്നിറങ്ങിയുണ്ടായ മിഴിപ്പാതകളിൽ അന്ന്, എന്നും, വർഷമുണ്ടായിരുന്നു. നീയോർക്കുന്നോ? അകലെ നിന്ന് എന്റെ കുടക്കീഴിലേയ്ക്ക്‌ പാഞ്ഞുവന്ന നിന്റെ കണ്ണേറിൽ തട്ടി എന്റെ നോട്ടം ഇടറിവീണത്‌. മഴനൂലുകൾ തീർത്ത തിരശ്ശീലയ്ക്കപ്പുറം നിന്റെ പുഞ്ചിരി തിളങ്ങിയത്‌. പിന്നെ, ഓടി വന്ന നിന്റെയാ കണ്ണേറ് മഴയെ പങ്കുവച്ച്‌ എന്നെ പുണർന്നത്‌, കൈ ചേർത്തത്‌, ഒന്നെന്ന് തീരുമാനിച്ചത്‌‌‌. അന്ന്, നമ്മുടെ ഭ്രാന്തുകളിലൊക്കെ ആ മഴ […]

Continue Reading...

Facebook | Malayalam Poems | My malayalam poems | Poems

നീയില്ലാതെ, നീ വരുവോളം…

നീ പോകുമ്പോഴൊക്കെ, വായു നിശ്ചലമാകണമെന്ന് ഞാൻ കൊതിയ്ക്കാറുണ്ട്‌‌. കാറ്റു വീശരുത്‌. വായുവിൽ ചലനങ്ങളുണ്ടാകരുത്‌. കാരണം, ആ വായുവിൽ നിന്റെ രൂപമുണ്ടാക്കുകയും അതിൽ തലചായ്ക്കുകയും ഞാൻ ചെയ്യാറുണ്ട്, നീ വരുവോളം‌. അതിന്റെ അരികുകളെ, ഉള്ളിലെ നിന്റെ ശ്വാസത്തെ, നിന്റെ രൂപത്തെ, നീയെന്ന അനുഭവത്തെ നഷ്ടപ്പെടുക വയ്യ. നീ പോകുമ്പോഴുള്ള വെട്ടം മതിയാകും, പിന്നെ, നീ തിരികെയെത്തും വരെ. അത്‌ രാത്രിയെങ്കിൽ, അങ്ങനെ. നീയെന്ന എന്റെ ഏകദൃശ്യം മാഞ്ഞാൽ പിന്നെ, എനിക്ക്‌ കാഴ്ചകളുണ്ടാവുന്നില്ല. വെളിയിലെ മുല്ലകൾ പൂക്കരുത്‌. വായുവിലെ ഗന്ധം […]

Continue Reading...

Facebook | Malayalam Poems | My malayalam poems | Poems

നാം പ്രതീക്ഷിച്ചത്.

ആത്മാവോളം നനയുന്നുണ്ട്‌ ഞാൻ, പ്രിയ കൂട്ടുകാരാ, നീ കൂടെയില്ലാത്ത ഈ വർഷകാലത്തെ, ഓരോ മഴയും‌. കുട ചൂടി നടക്കുമ്പോൾ ഓടിവന്ന്, എന്നോടൊട്ടിച്ചേർന്ന്, നനയാതിരിക്കാൻ ശ്രമിയ്ക്കുന്നുണ്ട്,‌ അനാഥമായ, നിന്നോടുള്ള എന്റെ പ്രണയത്തിന്റെ പഴകിയ ചില കാഴ്ചകൾ, കേൾവികൾ. ഞാൻ ഒറ്റയ്ക്കാകുന്ന ഈ മഴയിൽ നനഞ്ഞു കുതിർന്ന് കുത്തിയൊലിയ്ക്കുന്നുണ്ട്‌ നമ്മളൊരുമിച്ചിരുന്ന വേനലുകൾ. മഴ നനഞ്ഞ്‌, തണുത്ത്‌ വിറങ്ങലി‌ച്ചു നിൽക്കുന്നുണ്ട്‌ എനിയ്ക്കായ്‌ അന്നു നീ കണ്ടെടുത്ത ഓരോ തണൽമരവും. പുറത്തെ മഴയോരോന്നും ഒഴുകിച്ചേരുന്നതത്രയും ഉള്ളിലെ കണ്ണീർച്ചാലുകളോടാണ്‌ എന്ന് നീ അറിയണം. വരണ്ടുണങ്ങിയ […]

Continue Reading...

Facebook | Malayalam Poems | My malayalam poems | Poems

നാളെ…

നാളെ, എന്റെ യാത്ര നിന്നിൽ നിന്നും ഒരുപാടകലേയ്ക്കെന്നിരിക്കെ, ഉറങ്ങാതിരുന്നാലോ നമുക്ക്…‌? നക്ഷത്രങ്ങളെണ്ണി, നിലാവിനു കീഴിലൊളിച്ച്‌ പ്രണയിച്ചിങ്ങനെയിരുന്നാൽ, ഒന്നെത്തിനോക്കി പുഞ്ചിരിച്ച്‌, സൂര്യൻ മടങ്ങിയാലോ? നാളെ ആയില്ലെങ്കിലോ…?

Continue Reading...

Facebook | Malayalam Poems | My malayalam poems | Poems

ഒരു കൊടും മഞ്ഞുകാലത്ത്…

കാലങ്ങള്‍ പഴകിയൊഴിഞ്ഞ് ഒരു കൊടും മഞ്ഞുകാലത്ത്, ഇവിടെ നീ വരണം. നമ്മള്‍ നടന്ന ഒറ്റയടിപ്പാത രണ്ടായ് പിളര്‍ന്നു ജനിച്ച പാതകളിലേയ്ക്ക് നമ്മള്‍ പിരിഞ്ഞു നടന്നു തുടങ്ങിയ ഈ ബിന്ദുവിലേയ്ക്ക്.   മഞ്ഞു മൂടിയിരിക്കാം. അതിനു കീഴെ നമ്മുടെ ഒറ്റയടിപ്പാതയ്ക്ക് ശ്വാസം മുട്ടുന്നുണ്ടാവും. മെല്ലെ, നിന്‍റെ കൈകള്‍ കൊണ്ട് മഞ്ഞിനെ വകഞ്ഞു മാറ്റണം. നമ്മുടെ പാതയ്ക്ക് നീ പുനര്‍ശ്വാസം നല്‍കണം. അതില്‍ നിന്‍റെ കാതുകള്‍ വച്ച് അതിന്‍റെ ഇരമ്പല്‍ നീ കേള്‍ക്കണം.   അന്നും, വഴിയരികില്‍ ഈ ചാരുകസേരയുണ്ടാകും. […]

Continue Reading...