Facebook | Malayalam Prose | My malayalam prose | Prose

ഡൌണ്‍ ടൌണ്‍ മുതല്‍ ‘കിസ് ഓഫ് ലൗവ്‌’ വരെ

ഡൌണ്‍ ടൌണ്‍ മുതല്‍ ‘കിസ് ഓഫ് ലൗവ്‌’ വരെയുള്ള സംഭവവികാസങ്ങളെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തണം എന്ന ആവശ്യവുമായി വരുന്ന സന്ദേശങ്ങള്‍ കൂടുന്നു. ചൂടാറും മുന്‍പ്‌  പ്രതികരിക്കാതിരുന്നത് പല കാര്യങ്ങള്‍ കൊണ്ട് തിരക്കില്‍ ആയതിനാല്‍ ആ വാര്‍ത്ത കൃത്യമായി എനിക്ക് നിരീക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ടാണ്. ഇപ്പോള്‍, ആദ്യം മുതല്‍ അവസാനം വരെ സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച് നോക്കിയതിനു ശേഷവും പ്രതികരിക്കാതിരുന്നത് അതില്‍ നടന്ന ഒരു കാര്യത്തോടും ഞാന്‍ യോജിക്കുന്നില്ല എന്നതുകൊണ്ടാണ്. പക്ഷെ ധാരാളം സന്ദേശങ്ങള്‍ വന്നതുകൊണ്ട് എന്‍റെ അഭിപ്രായം (മാത്രം) […]

Continue Reading...

Malayalam Prose | My malayalam prose | Prose

പെണ്‍വസ്ത്രം- ഒരു പെണ്ണെഴുത്ത്

യേശുദാസിന്‍റെ ജീന്‍സ്‌ പരാമര്‍ശത്തെക്കുറിച്ച് ഒരുപാട് വിമര്‍ശനങ്ങളും അടച്ചാക്ഷേപങ്ങളും ഫെയ്സ്ബുക്കില്‍ പെരുകുന്നു. അതിനെക്കുറിച്ചും അനുബന്ധമായ കാര്യങ്ങളെ കുറിച്ചുമാണ് ഈ ലേഖനം. യേശുദാസ്‌ പറഞ്ഞത് ഇതാണ്: “സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവയ്ക്കണം. മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാത്തത് ചെയ്യിക്കാന്‍ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൌന്ദര്യം.” അതിനെ ശക്തമായി പിന്തുണച്ച് യേശുദാസിന്‍റെ ആരാധകരും, ശക്തമായി വിമര്‍ശിച്ച് മറ്റൊരു വലിയ ജനക്കൂട്ടവും എത്തി. സ്വാഭാവികമായ ആക്ഷേപ-കലാസാമര്‍ത്ഥ്യം പലരും […]

Continue Reading...

Malayalam Prose | My malayalam prose | Prose

“ഒരു മാതിരി നാര്‍സിസം”

അല്‍പം ക്ലാസിക്ക്‌ എന്ന് തോന്നുന്ന ഒരു വാക്ക് കിട്ടിയാല്‍ അവസരത്തിലും അനവസരത്തിലും അതുപയോഗിച്ച് സ്വന്തം ‘വിവരം’ കാണിക്കാന്‍ ഇറങ്ങി തിരിക്കുന്നവരാണ് മിക്കവരും. മുന്‍പ് സര്‍ക്കാസം, സറ്റയര്‍ എന്നിവ സാഹിത്യപദങ്ങള്‍ ആയിരുന്നു. ആര്‍ക്കോ എവിടുന്നോ അവ വീണു കിട്ടിയതിനു ശേഷം ആ വാക്കുകള്‍ക്ക് ഉറക്കം ഇല്ല എന്നതാണ് സത്യം. എവിടെയെങ്കിലും ആ വാക്കുകള്‍ ഒന്ന് കുത്തി തിരുകി കമന്‍റുകള്‍ ഇന്‍റലക്ച്വല്‍ ആക്കാന്‍ ഉള്ള ശ്രമം! അങ്ങനെ ഒരു പുതിയ ശ്രമത്തിനിടയില്‍ നാര്‍സിസം എന്ന വാക്കും ഒന്ന് കാര്യമായി കുരുങ്ങിയിട്ടുണ്ട്. […]

Continue Reading...

Malayalam Prose | My malayalam prose | Prose

An ‘Anti-social’ Item!

ഇന്ന് രാവിലെ ഫോണ്‍ ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം വന്നത് സുഹൃത്തായ സമീനയുടെ വാട്സാപ്പ്‌ മെസ്സേജ് ആണ്: “Oye my dad turns 67 today. Don’t forget to wish him!” മെസ്സേജ് വായിക്കുമ്പോള്‍ ഒന്ന് പുഞ്ചിരിച്ച് വാട്സാപ്പില്‍ റോയ്‌ അങ്കിളിന്‍റെ നമ്പര്‍ എടുത്തപ്പോള്‍ അങ്കിള്‍ ഓണ്‍ലൈന്‍. എന്നെ ‘ടൈപ്പിംഗ്’ എന്ന് കണ്ടതും “Thank you darling” എന്നെഴുതി വാ പൊളിച്ചു ചിരിക്കുന്ന ഒരു സ്മൈലി ഞാന്‍ അയക്കാത്ത വിഷസിന് മറുപടിയായി വന്നു. പിന്നെ കുറച്ച് നേരം […]

Continue Reading...

Filmy | Malayalam Prose | Movie section | My malayalam prose | Prose

Sijoy Varghese- The Twist Man!

ഇന്നലെ ബാംഗ്ലൂര്‍ ഡെയ്സ് കണ്ടിട്ട് ഒരു ഫേയ്സ്ബുക്ക് സ്റ്റാറ്റസ് ഇട്ടിരുന്നു. കണ്ട് മനസ്സ് നിറഞ്ഞ ഒരു സിനിമ ആയതുകൊണ്ട് പുകഴ്ത്തുന്നതില്‍ തീരെ പിശുക്ക് കാണിച്ചില്ല. ആ സ്റ്റാറ്റസ് ഇട്ടതിനു ശേഷം എനിക്ക് എന്‍റെ ഒരു സുഹൃത്തായ സിജോയ്‌ വര്‍ഗീസിന്‍റെ മെസേജ് വന്നു. “ജോ, ബാംഗ്ലൂര്‍ ഡെയ്സില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്, കോച്ചായിട്ട്.” ഞാന്‍ ഗംഭീരമായോന്നു ഞെട്ടി. കാരണം ഇതാണ്. ആ സിനിമ കഴിഞ്ഞിട്ട് ഞാനും എന്‍റെ ഭര്‍ത്താവും സംസാരിച്ചതില്‍ ഒരു വലിയ ഭാഗം ആ കോച്ചിനെ കുറിച്ചായിരുന്നു- ആ […]

Continue Reading...

My malayalam prose

അംബാസഡര്‍

“ഒരു കാലത്ത്‌ ഇന്ത്യന്‍ നിരത്തുകളില്‍ രാജകീയമായി വിരാജിച്ചിരുന്ന അംബാസഡര്‍ പതിയെ കളമൊഴിയുന്നു. ഉല്‍പ്പാദന കുറവ്, അച്ചടക്കമില്ലായ്‌മ, ഫണ്ടുകളുടെ അഭാവം, ഡിമാന്റ്‌ കുറവ്‌ തുടങ്ങി അനേകം കാരണങ്ങളില്‍ അമിത ഭാരം പേറുന്ന അംബാസഡര്‍ ഒടുവില്‍ നിര്‍മ്മാണം നിര്‍ത്തി വെയ്‌ക്കുന്നു. പശ്‌ചിമബംഗാളിലെ ഉട്ടര്‍പാറാ ഫാക്‌ടറിയില്‍ നിന്നുള്ള നിര്‍മ്മാണം ബിര്‍ളാ ഗ്രൂപ്പ്‌ അവസാനിപ്പിക്കുന്നു.” രാവിലെ ഈ വാര്‍ത്ത കാണുമ്പോള്‍ അടുത്തുണ്ടായിരുന്ന എന്റെ ഭര്‍ത്താവ് ഒരു നിധി കളഞ്ഞു പോയത് പോലെ ശബ്ദമുയര്‍ത്തി: “ഛെ! ഒരെണ്ണം മേടിച്ചിടായിരുന്നു”. കേട്ട് അല്‍പം പുഞ്ചിരിച്ച്, ഞാന്‍ […]

Continue Reading...

My malayalam prose

April 12- A Chennai Diary

വാട്സാപ്പില്‍ എന്‍റെ ചെന്നൈ നമ്പര്‍ എടുത്താല്‍ കാണുന്നതിന്‍റെ സ്ക്രീന്‍ഷോട്ട് ആണ് ഇത്. വാട്സാപ്‌ സ്റ്റാറ്റസ്- “Drive from Chennai to Cochin” എന്നും. ചെന്നൈ എന്ന എന്‍റെ പ്രിയനഗരം 2013 ഏപ്രില്‍ 12 ന് ഉണര്‍ന്നു വരുമ്പോള്‍ ഞാന്‍ ഒരു വേര്‍പാടിന് ഒരുങ്ങുകയായിരുന്നു. സ്വന്തം നാടായ കേരളത്തിലെയ്ക്കാണ് യാത്ര എന്ന് തോന്നിയതേ ഇല്ല. കണ്ണ് നിറയുന്നതും തൊണ്ട വരളുന്നതും ഒക്കെ ഇടകലര്‍ന്ന് അതിനേക്കാള്‍ അപ്പുറം എന്തോ ഒരു വേദന. പിറകില്‍ നിന്ന് ആരോ വലിയ്ക്കുന്നതായി തോന്നിയതും, കാര്‍ […]

Continue Reading...

My malayalam prose

ഇത് കേരളം ആണ്

ഗെയില്‍ ട്രെഡ്‌വെല്ലിന്റെ പുസ്തകത്തില്‍ അമൃതാനന്ദമയിമഠത്തെയാണ് ഹോളി ഹെല്‍ എന്ന് വിളിക്കുന്നതെങ്കില്‍, ആ പുസ്തകത്തിനെക്കുറിച്ചുണ്ടായ വഴിത്തിരിവുകള്‍ കണ്ടപ്പോള്‍ ഹോളി ഹെല്‍ സത്യത്തില്‍ കേരളം ആണെന്ന് തോന്നിപ്പോയി. വിശ്വാസത്തില്‍ നിന്ന് അന്ധവിശ്വാസത്തിലെയ്ക്ക് ഇന്നത്തെ മനുഷ്യരെ കൊണ്ടുപോകാന്‍ കുറച്ചു ബുദ്ധിയുണ്ടെങ്കില്‍ എളുപ്പമാണ്. കാരണം, ഇന്നത്തെ മനുഷ്യര്‍ ഏറെയും ദുഖിതരാണ്, ലോകത്തെ അന്ധകാരമായി കാണുന്നവരാണ്, സന്തോഷം അനുഭവിക്കുമ്പോള്‍ പോലും അടുത്തതായി വരാന്‍ പോകുന്ന ദുഖത്തെ ഓര്‍ത്ത്‌ ഭയക്കുന്നവരാണ്, കൊച്ചു പ്രശ്നങ്ങള്‍ പോലും മനസ്സില്‍ സങ്കല്‍പ്പിച്ചു വലുതാക്കി ക്യാന്‍സര്‍ പോലെ വളര്‍ത്തുന്നവരാണ്. അങ്ങനെ ഉള്ളവര്‍ക്ക് […]

Continue Reading...

Filmy | Magazine articles | My malayalam prose

ദൃശ്യങ്ങള്‍

ഈ ലേഖനം തരംഗിണി ഓണ്‍ലൈന്‍ മാഗസിന്‍ ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചു: http://www.tharamginionline.com/articles/viewarticle/596.html കഴിഞ്ഞ ആഴ്ചയോ മറ്റോ എന്റെ സുഹൃത്തായ വിവേക്‌ രഞ്ജിത്ത് ഫെയ്സ്ബുക്കില്‍ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു. കൃഷ്‌ 3 യും ധൂം 3 യും പോലെ ഉള്ള ഹിന്ദിചിത്രങ്ങള്‍ 500 കോടി രൂപ നേടുന്നതിനേക്കാള്‍ ദൃശ്യം പോലെയൊരു മനോഹരമായ മലയാളചിത്രം 50 കോടി നേടുന്നതില്‍ അഭിമാനിയ്ക്കുന്നു എന്നതായിരുന്നു അതിന്‍റെ ഇതിവൃത്തം. അതിലാണ് ഞാന്‍ ഈ ലേഖനം തുടങ്ങുന്നതും. കുറച്ചു നാള്‍ മുന്‍പ് ‘ഡി കമ്പനി’ എന്ന […]

Continue Reading...