ഈ ലേഖനം തരംഗിണി ഓണ്‍ലൈന്‍ മാഗസിന്റെ ജനുവരി എഡിഷനില്‍ പ്രസിദ്ധീകരിച്ചു: http://www.tharamginionline.com/articles/viewarticle/557.html ജനങ്ങള്‍ക്കു വേണ്ടിയാണ് നാടെന്നും നാടിനു വേണ്ടിയാണ് രാഷ്ട്രീയമെന്നും ഞാന്‍ പാഠപുസ്തകങ്ങളില്‍ പഠിച്ചിട്ടുണ്ട്. പഠിത്തം ഒക്കെ കഴിഞ്ഞ് ആ പറഞ്ഞ നാട്ടിലേയ്ക്ക് ശരിയ്ക്കും ഇറങ്ങിയപ്പോഴാണ് പാഠപുസ്തകങ്ങള്‍ വെറുതെ പഠിക്കുവാന്‍ മാത്രമാണെന്ന് അറിഞ്ഞത്. അതിനുള്ളിലെ എല്ലാ സിദ്ധാന്തങ്ങളും “അങ്ങനെ ഒക്കെ ആവണം എന്നാ…” എന്നൊരു ശൈലിയിലാണ് നിലകൊള്ളുന്നതാണെന്ന് മനസ്സിലായത്. മുന്നില്‍ കാണുന്ന രാഷ്ട്രീയം സത്യത്തില്‍ സിദ്ധാന്തങ്ങള്‍ പ്രകാരം നോക്കുമ്പോള്‍ ‘അരാഷ്ട്രീയം’ ആണെന്ന് മനസ്സിലാവുകയും ചെയ്തു. അപ്പോള്‍ അങ്ങനെയാണ് […]
Category: My Best 5
My Best 5
നിന്നെ മറക്കുവാന്‍ എന്നെ അനുവദിക്കാതിരിക്കുക. സൂര്യന്റെ ആദ്യരശ്മിയ്ക്കോപ്പം അതിനേക്കാള്‍ ചൂടുള്ള ചിന്തയായ് എന്റെ മിഴികളില്‍ ചേക്കേറുക. തിരക്കിലേയ്ക്കുള്ള ചുവടുകളില്‍ എന്റെയധരങ്ങളില്‍ വിടരുവാന്‍ ഒരു ചെറുചിരിയായ് കാക്കുക. നിന്നെ മറക്കുവാന്‍ എന്നെ അനുവദിക്കാതിരിക്കുക. ഹൃദയമണച്ചു തുടങ്ങുമ്പോള്‍ നൂറു യോജന താണ്ടുന്ന ഊര്‍ജ്ജമായ് എന്റെ വദനത്തില്‍ പ്രസരിക്കുക. അകലങ്ങളിലേയ്ക്കുള്ള എന്റെ അടുപ്പമായ് അതിന് അളവുകോലാവുക. ചന്ദ്രനെ മറയ്ക്കുന്ന ഒരു കുഞ്ഞുവിരല്തുമ്പായ് എന്റെ ഭൂമിയില്‍ നിന്ന് നീളുക. എന്റെ നീണ്ട ദിനങ്ങളെ, പടര്‍ന്ന ലോകത്തെ, നീയെന്ന കണ്ണാടിയിലെയ്ക്ക് ചുരുക്കുക. നിന്നെ മറക്കുവാന്‍ […]
There had been a time when I used to blindly think that my school textbooks were the ultimate truths. We were taught that we have no voice against whatever is written in it. The “goods” which they speak about are to be accepted as undoubtedly and supernaturally good, and the “evils” are “of course, evils […]
ഒരു നിറഞ്ഞ ചിരിയോടെയാണ് ‘സെല്ലുലോയിഡ്’ എന്ന ചിത്രത്തില്‍ റോസിയെ ഞാന്‍ ആദ്യം കണ്ടത്. മനസ്സിലെ നിഷ്കളങ്കത അത്രയും മഷി പോലെ അരച്ചെടുത്ത മുഖഭാവം. ആ കറുത്ത മുഖം ഇത്രമേല്‍ സുന്ദരമാക്കുന്ന ഹൃദയനിറവുള്ള ചിരി. അത്ര നേരവും ഡാനിയേലിന്റെ ആഗ്രഹങ്ങളിലൂടെ നടന്നു കൊണ്ടിരുന്നത് പെട്ടെന്ന് അവളിലേക്ക് മാറ്റപ്പെട്ടു, പ്രത്യേകിച്ചും സ്വന്തം പ്രാധാന്യത്തെ കുറിച്ചുള്ള അവളുടെ നിഷ്കളങ്കമായ അറിവില്ലായ്മയിലേക്ക്. “ഏതിനാവോ, എന്തിനാവോ, ഏനിതൊന്നും അറിഞ്ഞതേയില്ല” എന്നവള്‍ പാടിയത് അര്‍ത്ഥഗര്‍ഭമാണ്. അവള് പാടിയത് അവളുടെ വരും കാലത്തെ കുറിച്ചായിരുന്നു, അവളുടെ പേര് […]
മനുഷ്യമനസ്സിന്റെ കറുപ്പില്എണ്ണ തേച്ച്അതില് നിന്നായിരുന്നുഅവള് കണ്മഷി ഉണ്ടാക്കി,അത് പരക്കെ തേച്ച്തന്റെ ദൃഷ്ടി ഇരുട്ടിലാക്കിയത്. അതില്‍ സൗന്ദര്യമാര്‍ന്ന കടക്കണ്ണിലെപ്രണയംതുളുമ്പാതെ നിറഞ്ഞു നിന്നു.കാലങ്ങള്‍ താണ്ടി. മനുഷ്യത്വം വീണ്ടും കറുത്തു, പിശാചിനോളം.അവളുടെ പ്രണയത്തിനു തടയിട്ട്,മിഴിയതിരില് കറുപ്പ് പടര്‍ന്നു. സ്ത്രീത്വം അഴുകി തുടങ്ങുമ്പോള്‍,കണ്മഷിയുടെ വിടവുകളില്‍ ചോര്‍ച്ച.പ്രണയം ഒഴുകിഭൂമിയുടെ സ്ത്രീത്വത്തില്‍ വീണു ലയിച്ച്അതിന്നസ്തിത്വത്തിലൊന്നായിഭൂമിയോളം മൌനമായി കണ്ണീര്മരണം. സ്ത്രീത്വം ഫീനിക്സ് പക്ഷിയെപ്പോള്വിശ്വരൂപമാര്ജ്ജിക്കുമ്പോള്പ്രണയം മരിക്കുന്നു,സ്ത്രീയുടെ പാതിവൃത്യത്തോളം ഒരുമിച്ച്. പൌരുഷം ശിവഭാവത്തില്‍ ഉണരുമ്പോള്‍,ശാന്തം… ഉള്ളില്‍ താണ്ഡവം.സതി അഗ്നിയ്ക്കായി സ്വയം ഹോമിക്കുന്നു.പ്രണയം മരിക്കുന്നു. കാമം ഫീനിക്സിന്റെ ചിറകായിആകാശം മുട്ടെ വീശിയടിക്കുന്നു. […]