Category: Magazine articles
ഈ ലേഖനം തരംഗിണി ഓണ്‍ലൈന്‍ മാഗസിന് ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചു: http://www.tharamginionline.com/articles/viewarticle/596.html കഴിഞ്ഞ ആഴ്ചയോ മറ്റോ എന്റെ സുഹൃത്തായ വിവേക് രഞ്ജിത്ത് ഫെയ്സ്ബുക്കില്‍ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു. കൃഷ് 3 യും ധൂം 3 യും പോലെ ഉള്ള ഹിന്ദിചിത്രങ്ങള്‍ 500 കോടി രൂപ നേടുന്നതിനേക്കാള്‍ ദൃശ്യം പോലെയൊരു മനോഹരമായ മലയാളചിത്രം 50 കോടി നേടുന്നതില്‍ അഭിമാനിയ്ക്കുന്നു എന്നതായിരുന്നു അതിന്റെ ഇതിവൃത്തം. അതിലാണ് ഞാന്‍ ഈ ലേഖനം തുടങ്ങുന്നതും. കുറച്ചു നാള് മുന്‍പ് ‘ഡി കമ്പനി’ എന്ന […]
ഈ ലേഖനം തരംഗിണി ഓണ്‍ലൈന്‍ മാഗസിന്റെ ജനുവരി എഡിഷനില്‍ പ്രസിദ്ധീകരിച്ചു: http://www.tharamginionline.com/articles/viewarticle/557.html ജനങ്ങള്‍ക്കു വേണ്ടിയാണ് നാടെന്നും നാടിനു വേണ്ടിയാണ് രാഷ്ട്രീയമെന്നും ഞാന്‍ പാഠപുസ്തകങ്ങളില്‍ പഠിച്ചിട്ടുണ്ട്. പഠിത്തം ഒക്കെ കഴിഞ്ഞ് ആ പറഞ്ഞ നാട്ടിലേയ്ക്ക് ശരിയ്ക്കും ഇറങ്ങിയപ്പോഴാണ് പാഠപുസ്തകങ്ങള്‍ വെറുതെ പഠിക്കുവാന്‍ മാത്രമാണെന്ന് അറിഞ്ഞത്. അതിനുള്ളിലെ എല്ലാ സിദ്ധാന്തങ്ങളും “അങ്ങനെ ഒക്കെ ആവണം എന്നാ…” എന്നൊരു ശൈലിയിലാണ് നിലകൊള്ളുന്നതാണെന്ന് മനസ്സിലായത്. മുന്നില്‍ കാണുന്ന രാഷ്ട്രീയം സത്യത്തില്‍ സിദ്ധാന്തങ്ങള്‍ പ്രകാരം നോക്കുമ്പോള്‍ ‘അരാഷ്ട്രീയം’ ആണെന്ന് മനസ്സിലാവുകയും ചെയ്തു. അപ്പോള്‍ അങ്ങനെയാണ് […]
ഈ ലേഖനം തരംഗിണി ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചു: http://www.tharamginionline.com/articles/viewarticle/501.html വിവാഹമോചനം എന്ന് കേട്ടാല്‍ മുഖം ചുളിയ്ക്കുന്ന സമൂഹമാണ് കേരളം. ഡിവോഴ്സ് ചെയ്യപ്പെടുന്ന സ്ത്രീകള്‍ തന്റെടികളും പുരുഷന്മാര് മദ്യാസക്തി ഉള്ളവരോ, പരസ്ത്രീ ബന്ധമുള്ളവരോ ആണെന്നുമാണ് സമൂഹത്തിന്റെ ഒരു ഊഹം. പിന്നെ അവരുടെ കെട്ടിച്ചമയ്ക്കപ്പെട്ട പഴംകഥകളും ഊഹാപോഹങ്ങളും കൊണ്ട് ധന്യമായ പരദൂഷണ സദസ്സിലെ വിചാരണകള്‍. ഒടുക്കം വിധിയ്ക്കും തെറ്റ് ആരുടെ ഭാഗത്തെന്ന്. ഇത്തരം ചില സംഭാഷണങ്ങളുടെ വേദിയില്‍ ഞാന്‍ ഗതികേട് കൊണ്ട് ഇരിയ്ക്കേണ്ടി വന്നിട്ടുണ്ട്. അവര്‍ വിധിയ്ക്കുമ്പോഴുള്ള ആധികാരികത കേട്ട് […]
(ഈ ലേഖനം തരംഗിണിഓണ്ലൈന് മാഗസിന്റെ നവംബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചു: http://tharamginionline.com/articles/viewarticle/439.html ) കുറച്ചാഴ്ചകള്‍ മുന്‍പ് ‘നടതള്ളല്‍’ എന്ന പേരില്‍ മക്കളാല്‍ ഗുരുവായൂര്ക്ഷേത്രപരിസരത്തില് ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരായ മാതാപിതാക്കളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസില്‍ വാര്‍ത്തയുണ്ടായിരുന്നു. അതിനു ശേഷം അവിടെ നിയമം കര്‍ശനമാക്കി. വാര്‍ത്തയില്‍ കണ്ട അച്ഛനമ്മമാര്‍ തങ്ങളെ ഉപേക്ഷിച്ച് രക്ഷപ്പെട്ട മക്കളുടെ വൈദഗ്ദ്യത്തെ ഓര്‍ത്ത് കണ്ണീരൊഴുക്കുന്നത് കാണാനിടയായി. വലിയ നിലകളില്‍ ജോലി ചെയ്യുന്ന അഞ്ചും ആറും മക്കള്‍ ഉള്ളവര്‍ തിരക്കുകളിലേയ്ക്ക് വെറുതെ എങ്കിലും ഒരു തിരച്ചില്‍ പോലെ നോക്കുന്നത് വാര്‍ത്തകളില്‍ കണ്ടു. […]
[ഈ ലേഖനം തരംഗിണിഓണ്ലൈന് എന്ന മാസികയിലെ ഒക്ടോബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചു: http://www.tharamginionline.com/articles/viewarticle/410.html ] “ഒരു സിനിമയുടെ ഭാഗമാകുന്നത് അതില്‍ അഭിനയിക്കുന്ന നടീനടന്മാരോ, സംവിധായകരോ, അതിനു പണം മുടക്കുന്ന നിര്‍മ്മാതാക്കളോ മാത്രമല്ല, അതിനായി ട്രോളി ഉന്തുന്ന ലൈറ്റ് ബോയ്സ് വരെയാണ്. പക്ഷെ ഒരു വെള്ളിയാഴ്ച ആ സിനിമ ഇറങ്ങുമ്പോള്‍ അത് വരെ ഉള്ള എല്ലാം മറഞ്ഞു പോകും. അവരേറ്റ മഴകളും വെയിലുകളും എല്ലാം… പിന്നെ ഉള്ളത് ആ സിനിമയാണ്… ആ സിനിമ മാത്രം.” ഏതാണ്ട് ഇങ്ങനെ ഒന്ന് ഒരിക്കല്‍ […]
ജ്യോതി ഒരു പ്രകാശമാകുന്നു – www.madhyamam.com എന്ന ഇന്റര്‍നെറ്റ് എഡിഷനില്‍ സിനിമാപ്രവര്‍ത്തകനും എഴുത്തുകാരനും ആയ ശ്രീ മധുപാല്‍ എഴുതിയ ലേഖനം.
കയ്യില്‍ ഒരു വലിയ പ്ലാസ്റ്റിക് കവറില്‍ ഒരു പൊതി, രണ്ടു വലിയ കുപ്പികള്‍ – ഇങ്ങനെ ഒന്നുണ്ടാവും എന്റെ എല്ലാ ട്രെയിന്‍ യാത്രയിലും, പ്രത്യേകിച്ച് മുന്‍പ് സ്ഥിരമായി ഉണ്ടായിരുന്ന എന്റെ ചെന്നൈ യാത്രകളില്‍. പൊതിയില്‍ ഭക്ഷണം ആയിരിക്കും. ചിലപ്പോള്‍ വല്ല ബിസ്കറ്റോ മറ്റോ കൂടെ കരുതും. രണ്ടു കുപ്പികളില്‍ ഒന്നില്‍ കുടിക്കാനുള്ള വെള്ളം. മറ്റേതില്‍ കൈയും മുഖവും ഒക്കെ കഴുകാന്‍.. ട്രെയിനില്‍ ബാത്ത്റൂമിന്റെ ഏഴയലത്ത് പോകാറില്ല, എസി കോച്ച് ആണെങ്കിലും. ട്രെയിന്‍ പൈപ്പിലെ വെള്ളം തൊടാറില്ല, ഭക്ഷണം […]
ഒരു വീട് വാടകയ്ക്ക് കിട്ടിയാൽ പലരും പല രീതിയിലാവും അതുപയോഗിക്കുക. ചിലർ അത് തൂത്തും തുടച്ചും അലങ്കരിച്ചും അകത്തും പുറത്തും ഭംഗിയാക്കിയും സൂക്ഷിക്കും. ചിലർ മടിപിടിച്ചു ദേഹമനക്കാതെ അതിനുള്ളിൽ എന്നും കുമിഞ്ഞു കൂടുന്ന പൊടിയിലും മാറാലയിലുമായി ജീവിക്കും. മറ്റു ചിലർ കള്ളും കഞ്ചാവും പുകയുമായി അവിടെ നാറ്റിച്ചു സുഖിക്കും. ചിലർ വായിനു മാത്രം (വയറിനല്ല) പിടിക്കുന്ന ഭക്ഷണവുമായി സുഭിക്ഷമായും താമസിക്കും. ഇങ്ങനെയാണ് നമ്മളാകുന്ന നമ്മുടെ ആത്മാക്കൾ ഒരു മനുഷ്യജന്മത്തിനു വേണ്ടി വാടകയ്ക്കെടുക്കുന്ന നമ്മുടെ ശരീരത്തെ നോക്കുന്നത്. ഒരു ദിവസം എന്തായാലും […]
“Maatu hamru, paani hamru, hamra hi chhan yi baun bhi… Pitron na lagai baun, hamunahi ta bachon bhi” (മണ്ണ് നമ്മുടെ, ജലം നമ്മുടെ, നമ്മുടെയാണീ കാടുകൾ. പിതൃക്കന്മാർ ദാനം ചെയ്തത്, നാമാൽ സംരക്ഷിക്കപ്പെടെണ്ടത് .) ഉത്തരാഖണ്ഡിലെ പരമ്പരാഗത ഭാഷയായ ഗദ്വാലിയിലുള്ള ഒരു ഗാനമാണിത്. ഈ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട്. ഗദ്വാലിൽ ‘ചിപ്കോ ആന്ദോളൻ ‘ എന്ന പ്രകൃതിസ്നേഹ പ്രതിഭാസത്തിന്റെ ഭാഗമായി അവിടുത്തെ സ്ത്രീകള്‍ വൃക്ഷങ്ങളെ കെട്ടിപ്പിടിച്ചു കൊണ്ട് വൃക്ഷങ്ങൾ വെട്ടുന്നതിനെതിരെ […]