ഇന്നലെ ബാംഗ്ലൂര്‍ ഡെയ്സ് കണ്ടിട്ട് ഒരു ഫേയ്സ്ബുക്ക് സ്റ്റാറ്റസ് ഇട്ടിരുന്നു. കണ്ട് മനസ്സ് നിറഞ്ഞ ഒരു സിനിമ ആയതുകൊണ്ട് പുകഴ്ത്തുന്നതില്‍ തീരെ പിശുക്ക് കാണിച്ചില്ല. ആ സ്റ്റാറ്റസ് ഇട്ടതിനു ശേഷം എനിക്ക് എന്റെ ഒരു സുഹൃത്തായ സിജോയ് വര്‍ഗീസിന്റെ മെസേജ് വന്നു. “ജോ, ബാംഗ്ലൂര്‍ ഡെയ്സില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്, കോച്ചായിട്ട്.” ഞാന്‍ ഗംഭീരമായോന്നു ഞെട്ടി. കാരണം ഇതാണ്. ആ സിനിമ കഴിഞ്ഞിട്ട് ഞാനും എന്റെ ഭര്‍ത്താവും സംസാരിച്ചതില്‍ ഒരു വലിയ ഭാഗം ആ കോച്ചിനെ കുറിച്ചായിരുന്നു- ആ […]
Category: Filmy
ഈ ലേഖനം തരംഗിണി ഓണ്‍ലൈന്‍ മാഗസിന് ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചു: http://www.tharamginionline.com/articles/viewarticle/596.html കഴിഞ്ഞ ആഴ്ചയോ മറ്റോ എന്റെ സുഹൃത്തായ വിവേക് രഞ്ജിത്ത് ഫെയ്സ്ബുക്കില്‍ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു. കൃഷ് 3 യും ധൂം 3 യും പോലെ ഉള്ള ഹിന്ദിചിത്രങ്ങള്‍ 500 കോടി രൂപ നേടുന്നതിനേക്കാള്‍ ദൃശ്യം പോലെയൊരു മനോഹരമായ മലയാളചിത്രം 50 കോടി നേടുന്നതില്‍ അഭിമാനിയ്ക്കുന്നു എന്നതായിരുന്നു അതിന്റെ ഇതിവൃത്തം. അതിലാണ് ഞാന്‍ ഈ ലേഖനം തുടങ്ങുന്നതും. കുറച്ചു നാള് മുന്‍പ് ‘ഡി കമ്പനി’ എന്ന […]
[ഈ ലേഖനം തരംഗിണിഓണ്ലൈന് എന്ന മാസികയിലെ ഒക്ടോബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചു: http://www.tharamginionline.com/articles/viewarticle/410.html ] “ഒരു സിനിമയുടെ ഭാഗമാകുന്നത് അതില്‍ അഭിനയിക്കുന്ന നടീനടന്മാരോ, സംവിധായകരോ, അതിനു പണം മുടക്കുന്ന നിര്‍മ്മാതാക്കളോ മാത്രമല്ല, അതിനായി ട്രോളി ഉന്തുന്ന ലൈറ്റ് ബോയ്സ് വരെയാണ്. പക്ഷെ ഒരു വെള്ളിയാഴ്ച ആ സിനിമ ഇറങ്ങുമ്പോള്‍ അത് വരെ ഉള്ള എല്ലാം മറഞ്ഞു പോകും. അവരേറ്റ മഴകളും വെയിലുകളും എല്ലാം… പിന്നെ ഉള്ളത് ആ സിനിമയാണ്… ആ സിനിമ മാത്രം.” ഏതാണ്ട് ഇങ്ങനെ ഒന്ന് ഒരിക്കല്‍ […]
“എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാന്‍ കൊതിയാവുകാ… ചങ്ങലയുടെ ഒരു ഒറ്റക്കണ്ണിയുമായിട്ടു മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്…” ഈ വരിയാണ് പരാജയപ്പെട്ട അനേകം ശ്രമങ്ങള്‍ക്കൊടുവില്‍ ‘തൂവാനത്തുമ്പികള്‍’ മുഴുവനായി കണ്ടുതീര്‍ക്കുവാന്‍ എന്നെ പിടിച്ചിരുത്തിയത്. ആയതിനാല്‍, ഈ വരികൊണ്ടല്ലാതെ ഈ ലേഖനം തുടങ്ങാന്‍ എനിക്ക് കഴിയില്ല. അന്ന്: ടിവിയില്‍ ഞാന്‍ ആദ്യമായി തൂവാനത്തുമ്പികള്‍ എന്ന് കണ്ടപ്പോള്‍, ആ സിനിമയെ കുറിച്ച് ഒരു പിടിയുമില്ലായിരുന്നു. സിനിമയെ അത്ര കാര്യമായി കാണാത്ത അപക്വമായ, വീക്ഷണങ്ങള്‍ തീരെ ഇല്ലാത്ത പ്രായം. കണ്ടു തുടങ്ങി നിമിഷങ്ങള്‍ക്കകം […]
ഒരു നിറഞ്ഞ ചിരിയോടെയാണ് ‘സെല്ലുലോയിഡ്’ എന്ന ചിത്രത്തില്‍ റോസിയെ ഞാന്‍ ആദ്യം കണ്ടത്. മനസ്സിലെ നിഷ്കളങ്കത അത്രയും മഷി പോലെ അരച്ചെടുത്ത മുഖഭാവം. ആ കറുത്ത മുഖം ഇത്രമേല്‍ സുന്ദരമാക്കുന്ന ഹൃദയനിറവുള്ള ചിരി. അത്ര നേരവും ഡാനിയേലിന്റെ ആഗ്രഹങ്ങളിലൂടെ നടന്നു കൊണ്ടിരുന്നത് പെട്ടെന്ന് അവളിലേക്ക് മാറ്റപ്പെട്ടു, പ്രത്യേകിച്ചും സ്വന്തം പ്രാധാന്യത്തെ കുറിച്ചുള്ള അവളുടെ നിഷ്കളങ്കമായ അറിവില്ലായ്മയിലേക്ക്. “ഏതിനാവോ, എന്തിനാവോ, ഏനിതൊന്നും അറിഞ്ഞതേയില്ല” എന്നവള്‍ പാടിയത് അര്‍ത്ഥഗര്‍ഭമാണ്. അവള് പാടിയത് അവളുടെ വരും കാലത്തെ കുറിച്ചായിരുന്നു, അവളുടെ പേര് […]
[youtube=http://www.youtube.com/watch?v=HX1QusFZPFw]
എന്റെ വാക്കുകള്‍ ചിലപ്പോള്‍ ഒരു ഭ്രാന്തോടെ ആണ് എന്നെ സമീപിക്കാറുള്ളത്. എന്റെ മനസ്സില്‍ എന്താണെന്നു അവയാണ് എനിക്ക് പറഞ്ഞു തരാറുള്ളത്. അതും ഞാന്‍ ഒരു കാണിയെ പോലെ ഇരിക്കുമ്പോള്‍ അത് ഒരു സിനിമ പോലെ എന്റെ മനസ്സ് എനിക്കായി പ്രദര്‍ശിപ്പിക്കും. ഊഹങ്ങളെയൊക്കെ വെല്ലുവിളിച്ച്, അവസാനം അമ്പരപ്പിക്കുന്ന ഒരു ക്ലൈമാക്സ് എനിക്കത് തരും. അതോടെ, അത്ര നേരം അനുഭവിച്ച ഭാരം അവിടെ ഒരു കവിതയോ ലേഖനമോ ആയി രൂപാന്തരപ്പെട്ടിട്ടുണ്ടാവും. ഞാന്‍ അല്ല എഴുത്തുകാരി. എന്റെ മനസ്സാണ് എഴുതുന്നത്… എല്ലാം…. […]
’22 Female Kottayam’ is a movie for which we can’t just generalise our opinions with the terms as good or bad. There can be people who love it, people who hate it and people who consider it as just an average movie. Everyone should be given a space of freedom for their like or dislike. […]
സഹികെട്ടാണ് ഇത് എഴുതുന്നത്…. ഇങ്ങനെ തന്നെ ഈ എഴുത്ത് തുടങ്ങാന്‍ ആണെനിക്കിഷ്ടം. സഹികെട്ടത് നമ്മുടെ സ്വന്തം നാട്ടാരെ കൊണ്ട് തന്നെ. കഴിഞ്ഞ ദിവസങ്ങളില്‍ നടി അനന്യയെ കുറിച്ച് പ്രചരിച്ച കുറെ കള്ള വാര്‍ത്തകള്‍ക്കെതിരെ ഞാന്‍ ഫെയ്സ്ബുകില്‍ കാര്യമായ് പ്രതികരിച്ചിരുന്നു. അത് എഴുതി വിട്ടവരെ കൊണ്ട് തന്നെ പൊറുതിമുട്ടിയിക്കുകയായിരുന്നു ഞാന്‍…. അതിനെക്കുറിച്ച് ദേഷ്യം തിളച്ചു എഴുതുമ്പോള്‍ “നിങ്ങള്‍ ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്” എന്നും പറഞ്ഞു കൊണ്ട് മറ്റു ചില ആളുകള്‍..! മണല്‍ കേറ്റി അയക്കപ്പെട്ട പോലെ എന്റെ ഫേസ്ബൂക് മെസ്സേജ് […]